ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവിശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധര്‍ണ്ണ നടത്തി. എറണാകുളം ജില്ലാ കോടതി പരിസരത്താണ് ധര്‍ണ്ണ നടത്തിയത്. അഭിഭാഷകരുടെമേല്‍ ഈ ഫയലിംഗ് അടിച്ചേല്‍പ്പിക്കരുത്. പുതുതായി സ്ഥാപിക്കുന്ന പോസ്‌കോ ഫാസ്ട്രാക്ക് കോടതികളില്‍ വിരമിച്ച ജില്ലാ ജഡ്ജിമാരെ ന്യായാധിപന്മാരിയി നിയമിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക.
അഡ്വക്കേറ്റ് ഫീ റൂള്‍സ് ഭേദഗതിചെയ്ത് അഭിഭാഷകരുടെ ഫീസ് കുറയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, അഭിഭാഷകരെയും കുടുംബാംഗങ്ങളെയും മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങള്‍ ആയിരുന്നു ഉന്നയിച്ചത്.
ഇ ഫയലിങ്, ഫാസ്ട്രാക്, ക്ഷേമ നിധി, ഇന്‍ഷുറന്‍സ് വിഷയങ്ങളില്‍ അഭിഭാഷകര്‍ രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് പോരാടണമെന്ന് എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അനില്‍ എസ് രാജ് ധര്‍ണയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.എല്ലാ ആവശ്യങ്ങളും അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തില്‍ അഭിഭാഷക സമൂഹം നേടിയെടുക്കുമെന്ന് അഡ്വ രാജേന്ദ്രകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ഒന്നിച്ചുള്ള പോരാട്ടത്തില്‍ എല്ലാവിധ ക്രിയാത്മക പിന്തുണയും വിവിധ അഭിഭാഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ലോയേഴ്സ് കോണ്ഗ്രസ് ജില്ലാ കോടതി യുണിറ്റ് പ്രസിഡന്റ് അഡ്വ ജസ്റ്റിന്‍ പ്രസംഗിച്ചു.
അഭിഭാഷകര്‍ ആരോപിച്ച വിഷയങ്ങള്‍ വളരെയധികം പ്രധാന്യം ഉളളവയാണ്. അഭിഭാഷകരുടെമേല്‍ ഈ ഫയലിംഗ് അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കളിഞ്ഞഢ കുറച്ചു കാലങ്ങളായി ഇതിനെതിരെ അവര്‍ നിരന്തരം പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ യാതൊരു വിധ നടപടികളും ഏടുത്തിരുന്നില്ല. നിലവില്‍ യോഗ്യയുളളവര്‍ നില്‍ക്കുമ്പോഴാണ് അവര്‍ക്ക് അവസരം നല്‍കാതെ വിരമിച്ച ജില്ലാ ജഡ്ജിമാരെ ന്യായാധിപന്മാരിയി നിയമിക്കുന്നതിനുള്ള നീക്കം നടക്കുന്നത്. പുതിയതായി വരുന്ന പോസ്‌കോ ഫാസ്ട്രാക്ക് കോടതികളിലാണ് വിരമിച്ച ജില്ലാ ജഡ്ജിമാരെ നിയമിക്കാന്‍ ശ്രമിക്കുന്നത്. ഈ ശ്രമം ഉപേഷിക്കണമെന്ന് ആവിശ്യവും ഉന്നയിച്ചിരുന്നു. അഭിഭാഷകരുടെ ഫീസ് കുറയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക എന്നതും വളരെ പ്രധാനപ്പെട്ട ആവിശ്യമായിട്ടാണ് അവതരിപ്പിച്ചത്
ധര്‍ണ്ണയില്‍ അസോസിയേഷന്‍ ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു.