പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ പരിപാടിയായ മന്‍ കി ബാത്ത് 100 എപ്പിസോഡുകള്‍ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പെയ്ന്‍ സംഘടിപ്പിച്ച് ആകാശവാണി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 29 വരെയാണ് ക്യാമ്പെയ്ന്‍ നടക്കുക. ഏപ്രില്‍ 30നാണ് പ്രധാനമന്ത്രിയുടെ ജനപ്രിയ പരിപാടിയായ മന്‍ കി ബാത്തിന്റെ 100-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക.100-ാം എപ്പിസോഡിനു മുന്നോടിയായി ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ ‘മന്‍ കി ബാത്ത് ചെലുത്തിയ സ്വാധീനം’ എന്നതിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പൈന്‍ സംഘടിപ്പിക്കുക.
മന്‍കി ബാത്തിലെ ഒരോ എപ്പിസോഡിലെയും പ്രസക്ത ഭാഗങ്ങള്‍ ക്യാമ്പെയ്ന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യും. കൂടാതെ ആകാശവാണിയിലെ വാര്‍ത്ത ബുളളറ്റിനുകളിലും മറ്റ് പരിപാടികളിലുടെയും ഇവ ഉള്‍പ്പെടുത്തും.പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ജനങ്ങളെ അഭിസംബോദന ചെയ്ത് സംസാരിക്കുന്ന റേഡിയോ അധിഷ്ഠിത പരിപാടിയാണ് മന്‍ കി ബാത്ത്.
ട്വിറ്ററും മറ്റു സോഷ്യല്‍ മീഡിയകളൊക്കെയുണ്ടെങ്കിലും പ്രധാനമന്ത്രി എന്തിനാണ് താരതമ്യേനെ ആസ്വാദകര്‍ കുറഞ്ഞ റേഡിയോയിലൂടെയും ദൂരദര്‍ശനിലൂടെയും പ്രഭാഷണങ്ങള്‍ നടത്തുന്നത് എന്ന വിമര്‍ശകരുടെ ചോദ്യത്തിന് ഉത്തരമായിരുന്നു മന്‍കി ബാത്തിന് കിട്ടിയ സ്വീകാര്യത. കേള്‍ക്കുക എന്നത് ഒരു ഭാരതീയ ശീലമാണ്.കേട്ടാണ് അറിയുന്നത്,കേട്ടാണ് പഠിക്കുന്നത്,കേട്ടാണ് വളരുന്നത്.ഭാരതീയന്‍ മറന്നു തുടങ്ങിയ ഈ ശീലത്തിന്റെ തിരിച്ചുവരവുകൂടിയാണ് ‘മന്‍കി ബാത്തി’ലൂടെ സംഭവിച്ചത്. വിവിധ രാഷ്ട്ര വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ഈ പ്രഭാഷണങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഉണ്ടാകാറുണ്ട്.
രാജ്യത്തെ 42 വിവിധ് ഭാരതി സ്റ്റേഷനുകള്‍, 25 എഫ്എം റെയിന്‍ബോ ചാനലുകള്‍, നാല് എഫ്എം ഗോള്‍ഡ് ചാനലുകള്‍ എന്നിവയുള്‍പ്പെടെയുളള വിവിധ ആകാശവാണി സ്റ്റേഷനുകളും ക്യാമ്പെയ്നുമായി സഹകരിക്കും. കൂടാതെ ന്യൂസ് ഓണ്‍എയര്‍ ആപ്പിലും, ഓള്‍ ഇന്ത്യ റേഡിയോയുടെ യൂട്യുബ് ചാനലിലൂടെയും പരിപാടി പ്രക്ഷേപണം ചെയ്യും.കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രിയുടെ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം2014 ഒക്ടോബര്‍ 3 വിജയ ദശമി ദിനത്തിലാണ് പ്രക്ഷേപണം ആരംഭിച്ചത്.