അണ്ണാമലൈ വീണ്ടും ഡിഎംകെയെ ഒരു കാര്യം ഓര്‍മിപ്പിക്കുകയാണ് തമിഴ്‌നാട് അത് ഇന്ത്യയുടെ ഭാഗമാണ്. മുമ്പൊരിക്കല്‍ ഡിഎംകെയുടെ സഖ്യകക്ഷിയായ പാര്‍്ട്ടിയിലെ നേതാവ് തമിഴ്‌നാടിനെ സ്വതന്ത്രമാക്കണമെന്ന തരത്തില്‍ സംസാരിച്ചിരുന്നു. അന്നും ഡിഎംകെ സര്‍ക്കാരോ മുഖ്യമന്ത്രിയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ തമിഴ്‌നാട് നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ രംഗത്തെത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ ആര്‍എന്‍ രവിയ്ക്കെതിരെ ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍.
ഗവര്‍ണര്‍ ഒരിക്കലും ദേശീയഗാനത്തെ അപമാനിച്ചിട്ടില്ല. ഗവര്‍ണറെ ദേശീയഗാനം കേള്‍പ്പിക്കാന്‍ അനുവദിക്കാതെ അപമാനിച്ചത് ഡിഎംകെയാണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒരുവാക്ക് പോലും കൂട്ടി ചേര്‍ത്തിട്ടില്ല. സ്റ്റാലിന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ രാഷ്ട്രീയ വാചകങ്ങളാണ് അദ്ദേഹം വായിക്കാതെ ഒഴിവാക്കിയതെന്നും, ?ഗവര്‍ണര്‍ രാഷ്ട്രീയക്കാരനല്ല എന്നും അണ്ണാമലൈ പറഞ്ഞു. എഎന്‍ഐ നടത്തിയ അഭിമുഖത്തിലാണ് അണ്ണാമലൈ തന്റെ ഉറച്ച് നിലപാടുകള്‍ തുറന്നു പറഞ്ഞത്. ഗവര്‍ണറുടെ പ്രസംഗത്തിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കണം.
ഗവര്‍ണര്‍ ഒരു വാക്ക് പോലും ചേര്‍ത്തിട്ടില്ല, അദ്ദേഹം ഒരിക്കലും ദേശീയ ഗാനത്തെ അനാദരിച്ചിട്ടില്ല. വളരെ സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നു അത്. ഗവര്‍ണര്‍ക്ക് അനിഷ്ടകരമായി തോന്നി. ഗവര്‍ണര്‍ സംസാരിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ അത് മനസ്സിലാകും. ബഹളം വച്ച അംഗങ്ങളെ സ്പീക്കര്‍ തടഞ്ഞില്ല. കഴിഞ്ഞ 20 മാസത്തിനിടെ ഡിഎംകെ നേതാക്കള്‍ നടത്തിയ രണ്ട് പ്രസ്താവനകള്‍ ഗവര്‍ണറെ പ്രകോപിപ്പിച്ചിട്ടുണ്ട്. ‘പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നതിന് 1965-ല്‍ നിലനിന്നിരുന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ഞാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു’ എന്നാണ് സ്റ്റാലിനെ വേദിയിലിരുത്തി കൊണ്ട് ഒരു ഡിഎംകെ എംപി പറഞ്ഞത്. മുഖ്യമന്ത്രി അത് തടഞ്ഞില്ല. ‘തമിഴ്നാട് എപ്പോഴും വേറിട്ടതാണ്, അത് വേറിട്ടുനില്‍ക്കും’ എന്ന് മറ്റൊരു ഡിഎംകെ നേതാവും പറഞ്ഞു. ഇതെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ സത്യപ്രതിജ്ഞാ വിരുദ്ധമാണ്.
തമിഴ്‌നാട് ഇന്ത്യയുടെ ഭാ?ഗമാണ്’. ‘തമിഴകം’ എന്ന വാക്ക് പരിഗണിക്കാന്‍ ഡിഎംകെ നേതാക്കളോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതൊരു നിര്‍ദ്ദേശം മാത്രമാണ്, അല്ലാതെ അടിച്ചേല്‍പ്പിക്കലല്ല. തമിഴ്‌നാട് എന്ന വാക്ക് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഡിഎംകെയും മുഖ്യമന്ത്രിയും വന്ന് തമിഴ്‌നാട് ഇന്ത്യയുടെ ഭാഗമാണെന്ന് രേഖാമൂലം പറഞ്ഞിട്ടില്ല. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ്, ഞങ്ങള്‍ക്ക് വേര്‍പിരിയലിന്റെ ആവശ്യമില്ല എന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. എനിക്ക് ‘തമിഴ്‌നാട്’, ‘തമിഴകം’ തുടങ്ങിയ വാക്കുകള്‍ ഒന്നുതന്നെയാണ്. ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. അതിന്റെ പിന്നിലെ ആത്മാവ് ഞാന്‍ മനസ്സിലാക്കുന്നു. ഗവര്‍ണറുടെ പ്രസംഗം തമിഴ്നാട് വേറിട്ടതാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ക്ക് വേണ്ടിയുള്ളതാണ്. അവരെ ‘തമിഴകം’ എന്ന വാക്ക് ചൊടിപ്പിച്ചിരിക്കാം’ എന്ന് അണ്ണാമലൈ പറഞ്ഞു.