ചെങ്കോടിയില്‍ നിന്ന് അടര്‍ത്തിമാറ്റി പകരം സ്വയം സേവകനായ ബെന്നിയുടെ കുറിപ്പ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കൊലപാതക രാഷ്ട്രീയവും അച്ഛന്റെ ഓര്‍മകളും നീറ്റലുള്ള ഓര്‍മകളാണെന്ന് ബെന്നി ഫേയ്സ്ബുക്കിലെ കുറിപ്പില്‍ പറയുന്നു. ചെറുതിലെ കറകളഞ്ഞ സിപിഎം പ്രവര്‍ത്തകന്റെ മകന്‍ ഏങ്ങനെയയാണ് കാവിയുടെ തണലിലെത്തുന്നതെന്നാണ് കുറിപ്പ് പറയുന്നത്.
മേലൂരില്‍ പാര്‍ട്ടിയുടെ കേഡറായിരുന്നു ബെന്നിയുടെ അച്ഛന്‍ കോക്കാടന്‍ റപ്പായി. പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച റപ്പായി മേലൂരിലെ ഇരട്ട കൊലപാതകത്തില്‍ ഒന്നാം പ്രതിയാവുകയയായിരുന്നു. ഇതോടെ റപ്പായിയുടെ കുടുംബം അനാഥമായി. തിരിഞ്ഞ് നോക്കാന്‍ പോലും ആരും തയ്യാറായില്ല. കേസിനും മറ്റുമായി അക്കാലത്ത് പാര്‍ട്ടി വലിയ പരിവുകളും മറ്റും നടത്തിയിരുന്നെങ്കിലും കുടുംബത്തിന് യാതൊരു സഹായവും ലഭിച്ചിരുന്നില്ല.അമ്മ മണല്‍ പണിക്കും, ഇഷ്ടിക കളത്തിലും മറ്റും കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. ബെന്നിയുടെ സഹോദരന്‍ രണ്ടാം വയസില്‍ പനിയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ശരിയായ ചികിത്സ ലഭിക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്. സഹോദരന്റെ ഓര്‍മയ്ക്കായി സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ റെന്നിയെന്ന തന്റെ പേര് ബെന്നിയെന്നാക്കുകയായിരുന്നു.അദ്ദേഹത്തിന്റെ കുറിപ്പ് ആരേയും കണ്ണീരിലീാഴ്ത്തുന്നതാണ്
ബെന്നിയുടെ നാലാം വയസിലാണ് അച്ഛന്‍ കൊലപാതകിയാവുന്നത്. കെ.ആര്‍ ഗൗരിയമ്മയും, എം.വി. രാഘവനുമെല്ലാം വീട്ടില്‍ വന്നതും അമ്മയേയും അഞ്ചു വയസുകാരനായ എന്നേയും ആശ്വസിപ്പിച്ചതുമെല്ലാം മനസിലുണ്ടിപ്പോഴും. അഞ്ചാം ക്ലാസില്‍ കല്ലൂകുത്തി യുപി സ്‌കൂളില്‍ പഠിക്കുമ്പോഴും ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഒരു ദിവസം ക്ലാസില്‍ കയറാതെ ചാലക്കുടിയിലേക്ക് പോവുകയായിരുന്നു. അന്നെനിക്ക് ചാലക്കുടിയില്‍ അറിയാവുന്നത് സിപിഎമ്മിന്റെ ഏരിയ കമ്മിറ്റിയാഫീസും, കോടതിയുമായിരുന്നു. വിശപ്പും ദാഹവും സഹിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നിരുന്ന ഞാന്‍ ഒടുവില്‍ കണ്ണംമ്പുഴ അമ്പലത്തിനടുത്തെത്തി. രാവിലെയൊന്നും കഴിക്കാതെ നടക്കുകയായിരുന്ന എനിക്ക് നല്ലത് പോലെ വിശപ്പും ദാഹവും വന്നപ്പോള്‍ വേറെയൊന്നും ആലോചിക്കാതെ നേരെ കണ്ട ഒരു ഓടിട്ട വീട്ടിലേക്ക് കയറി ചെല്ലുകയായിരുന്നു. അവിടെ കണ്ട പ്രായമായ വല്ല്യമ്മയോട് കുടിക്കാന്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. അവര്‍ വെള്ളത്തോടൊപ്പം കഴിക്കാന്‍ ഭക്ഷണവും നല്കി. ഈ ദാഹം തീര്‍ക്കലാണ് എന്റെ ജീവിതത്തിലെ വഴിതിരാവായത്. ആ വല്ല്യമ്മയായിരുന്നു അംബുജാക്ഷി ടീച്ചര്‍. അന്നത്തെ കാലത്ത് ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ടീച്ചര്‍.
ടീച്ചറുടെ വീട് പിന്നീട് ആര്‍എസ്എസിന്റെ കാര്യലയമാവുകയായിരുന്നു. എന്റെ അവസ്ഥ കണ്ട ടീച്ചര്‍ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കി. പോകാന്‍ നേരത്ത് ബസിന് പോകാന്‍ 20 രൂപയും അന്നെനിക്ക് തന്നു. അന്നത്തെ കാലത്ത് 20 രൂപ വലിയൊരു തുകയായിരുന്നു. അന്ന് ഇഷ്ടിക കളത്തില്‍ പണിക്ക് പോയാല്‍ അമ്മക്ക് കിട്ടുന്ന കൂലിയും അതായിരുന്നു.
മറ്റൊരാളില്‍ നിന്ന് അര്‍ഹതയില്ലാത്ത പണം സ്വീകരിക്കരുതെന്ന അച്ഛന്റെ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ ടീച്ചറെ പണം തിരിച്ച് ഏല്‍പ്പിച്ചു. കാരണം പറഞ്ഞപ്പോള്‍ ടീച്ചറും സമ്മതിക്കുകയായിരുന്നു. സമീപത്തുള്ള ബസ് സ്റ്റാന്റില്‍ വന്ന് ടീച്ചര്‍ മേലൂരിലേക്കുള്ള ബസില്‍ കയറ്റി വിട്ടതെല്ലാം ഇപ്പോഴും വലിയ ഓര്‍മകളാണ്. പിന്നീട് ഇടക്കിടക്ക് ടീച്ചറെ കാണാന്‍ ഞാന്‍ അവിടെ പോകുമായിരുന്നു. അവര്‍ പറഞ്ഞു തന്ന മഹാഭാരതത്തിലേയും രാമയണത്തിലേയും കഥകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ടീച്ചറാണ് സംഘമെന്ന വലിയ പ്രസ്ഥാനത്തെ എനിക്ക് പരിചയപ്പെടുത്തി തന്നത്.വ്യക്തികളെ നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് സംഘത്തിന്റെ ശാഖകള്‍ക്ക് കഴിയുമെന്ന തിരിച്ചറിവാണ് എന്നേയും സ്വയം സേവകനാക്കിയത്. ഹൈസ്‌കൂള്‍ പഠന സമയത്ത് എബിവിപിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
മേലൂരില്‍ സിപിഎമ്മിനു വേണ്ടി ജയില്‍ വാസം അനുഭവിക്കുന്ന കോക്കാടന്‍ റപ്പായിയുടെ മകന് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ധൈര്യം നല്കിയിരുന്നത് അക്കാലത്ത് സിപിഎം വിട്ട് വന്ന പട്ടലി മോഹനന്‍ ചേട്ടനായിരുന്നു. അംബൂജാക്ഷി ടീച്ചറും സംഘവുമാണ് എന്നെ ഞാനാക്കിയത്. അല്ലെങ്കില്‍ ഞാനും അപ്പനെ പോലെ ഒരാളായി ജീവിതം നശിപ്പിച്ചുകളയുമായിരുന്നു.
കൊല്ലുന്ന പാര്‍ട്ടിയില്‍ നിന്ന് മനുഷ്യനെ സ്‌നേഹിക്കുന്നവരുടെ ഇടയിലേയ്ക്ക് ആണ് ബെന്നി വന്നത്.