ഭാരത് ജോഡോ യാത്രയിലെ പാകിസ്ഥാന്‍ സിദ്ധാബാദ് തീര്‍ത്ത പ്രതിസന്ധികള്‍ കെട്ടടങ്ങിയിട്ടില്ല. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്നും പണം വാങ്ങിയെന്ന് കണ്ടത്തെയതോടെ അതിന്റെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്നും ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികില്‍ നിന്നും പണം കൈപ്പറ്റിയതുകൊണ്ടാണ് അതിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിന്നാലെ തുറന്നടിച്ചിരുന്നു. ഇതും പോരാഞ്ഞ് അരുണാചലിലം രാഹുലിന് വിനയായിരിക്കുകയാണ്.
വിമര്‍ശനത്തിന് കുറിക്ക് കൊളളുന്ന മറുപടിയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി ഞാന്‍ ആവര്‍ത്തിക്കുന്നു. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് വളരെ വ്യക്തമാണ്. എന്നാല്‍ ചൈനയുടെ ഭീഷണി മറച്ചു വയ്ക്കാനും അവഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ചൈന യുദ്ധത്തിന് തയ്യാറെടുക്കുന്നതിനാല്‍ അവരുടെ ഭീഷണി അവഗണിക്കാനോ മറച്ചു വയ്ക്കാനോ സാധിക്കില്ല. അവരുടെ ആയുധങ്ങള്‍ നോക്കൂ. അവരുടെ ഒരുക്കം ഏതെങ്കിലും അധിനിവേശത്തിനല്ല, യുദ്ധത്തിന് തന്നെയാണ്’ചൈനയെക്കുറിച്ച് ആരും എന്നോട് ഒരു ചോദ്യവും ചോദിക്കില്ല എന്ന് വാര്‍ത്താ സമ്മേളനത്തിന് മുമ്പ് ഞാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനോട് പറഞ്ഞു. സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, തിരഞ്ഞെടുപ്പ് എന്നിങ്ങനെ പലതിനെപ്പറ്റിയും മാദ്ധ്യമങ്ങള്‍ എന്നോട് ചോദിക്കും.
എന്നാല്‍, ചൈനയെപ്പറ്റി ചോദിക്കില്ല’ എന്നും മാദ്ധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി പറയുകയുണ്ടാായി. പിന്നാലെ എട്ടിന്റെ പണിയും ബിജെപി നല്‍കി. ചൈനയുമായി ഏറെ അടുപ്പമുളള നേതാവാണ് രാഹുലെന്നും അതുകൊണ്ടു തന്നെ അവരുടെ അടുത്ത നീക്കം എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും 135 കോടി രൂപയാണ് സംഭാവനയായി കൈപ്പറ്റിയതെന്ന് ബിജെപി നേതാവ് രാജ്യവര്‍ദ്ധന്‍ റാത്തോഡ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെയാണ് രാഹുല്‍ വീണ്ടും സംശയിക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ പട്ടാളം അടിച്ചോടിക്കുന്ന വീഡിയോകള്‍ കണ്ട് രാഹുല്‍ ഒഴികെയുളള ഇന്ത്യക്കാര്‍ അഭിമാനം കൊളളുകയാണ്. എന്നാല്‍ രാഹുലിന് ഇപ്പോഴും അവരുടെ ധീരതയില്‍ സംശയമാണ്.അതിന് കാരണം രാഹുലിന്റെ കുടുംബം ചൈനയുടെ ആതിഥേയത്വം ആസ്വദിച്ചവരാണെന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന് അവിടെ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു. ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെയും രാഹുലിന്റെയും ഒരേ ഭാഷയാണെന്നും ഇരുവരും പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ഒരു പക്ഷെ ഇന്ത്യയുടെ വളര്‍ച്ചയാകും അവരുടെ വൈരാഗ്യത്തിന് കാരണമെന്നും അമിത് മാളവ്യ തുറന്നടിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൂര്‍ണരൂപം ഐ നീഡ് ചൈനീസ് മണി (ഐഎന്‍സി) എന്നായി മാറിയെന്ന് ആയിരുന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാലയുടെ വിമര്‍ശനം. ചൈനയുടെ പട്ടാളത്തിന് നമ്മുടെ സൈനികര്‍ ഉചിതമായ മറുപടി കൊടുത്തിട്ടും നമ്മുടെ സൈനികരെ ചൈനീസ് പട്ടാളം മര്‍ദ്ദിച്ചുവെന്നാണ് രാഹുല്‍ പറയുന്നത്. ലേയുടെ ഭാഗമെന്ന് ഇന്ത്യ അവകാശപ്പെടുന്ന അക്സൈ ചിന്‍ മേഖലയില്‍ 38,000 ചതുരശ്ര കിലോമീറ്റര്‍ ചൈനയ്ക്ക് കൊടുത്ത അതേ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണിതെന്നും ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.ഭാരത് ജോഡോ യാത്രയുടെ 100 ാം ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അരുണാചലില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളം മര്‍ദ്ദിച്ചുവെന്ന് രാഹുല്‍ പറഞ്ഞത്. ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തതായും രാഹുല്‍ ആരോപിച്ചിരുന്നു.