പല രാജ്യങ്ങളെയും കടക്കെണിയിലാക്കിയ ചൈന പടുകുഴിയിലാണ്. ലോകത്തെ പല രാജ്യങ്ങളിലും കൊറോണ ഭീതി ഒഴിയുമ്പോള്‍ ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് മഹാമാരി.വര്‍ഷങ്ങളായി കൊറോണ പ്രതിരോധം എന്ന പേരില്‍ ചൈന നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.രോഗബാധയെ തുടര്‍ന്ന് ആളുകളെ ക്വാറന്റൈനിലാക്കി. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഇവര്‍ നിര്‍ബന്ധിതരായി. ഫലപ്രദമല്ലാത്ത ചികിത്സാ രീതികളാണ് ഇതിന് കാരണമെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു.ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ അംഗീകരിച്ച ഫലപ്രദമായ വാക്‌സിനുകള്‍ കുത്തിവെയ്ക്കാതെ സ്വയം നിര്‍മ്മിച്ച വാക്‌സിനുകളാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നാണ് വിവരം.
കേസുകള്‍ വര്‍ദ്ധിക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ആളുകളെ പൂര്‍ണമായും നിയന്ത്രിക്കുകയായിരുന്നു ഇവരുടെ രീതി. എന്നാല്‍ ഭരണകൂടത്തിനെതിരെ ജനങ്ങളും തെരുവിലിറങ്ങിയായിരുന്നു പ്രതിഷേധം. മറ്റ് രാജ്യങ്ങളിലൊന്നും തന്നെ ഏര്‍പ്പെടുത്താത്ത കര്‍ശനമായ നിയന്ത്രണങ്ങള്‍ തങ്ങള്‍ക്കാവശ്യമില്ലെന്നും സുരക്ഷിതമായ ചികിത്സാ രീതികളാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത് എന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.പ്രതിഷേധം കനത്തതോടെ ചൈനീസ് ഭരണകൂടം ഇത്തരം നിയന്ത്രണങ്ങള്‍ നിര്‍ത്തിലാക്കിയിരിക്കുകയാണ്. പിന്നാലെയാണ് അടുത്ത കുരുക്കും ചൈനയെ തേടിയെത്തുന്നത്.
കടുത്ത നിയന്ത്രണങ്ങള്‍ നീക്കിയതോടെ കേസുകളും മരണങ്ങളും വര്‍ദ്ധിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. 2023-ല്‍ പത്ത് ലക്ഷത്തിലേറെ കൊറോണ മരണങ്ങള്‍ ഉണ്ടാകുമെന്നാണ് യുഎസ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്റെ(ഐഎച്ച്എംഇ) പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.2023 ഏപ്രില്‍ ഒന്നിന് കൊറോണ കേസുകള്‍ പരമാവധിയിലെത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് പ്രവചനം.
ചൈനയിലെ മൂന്നിലൊരാള്‍ക്കും ഈ സമയത്തിനകം കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മറെ പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങള്‍ കടുത്തത്തോടെയാണ് കൊറോണ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്. ഇതിന് ശേഷം ചൈനയുടെ ആരോഗ്യവിഭാഗം ഔദ്യോഗികമായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അവസാനമായി മരണം രേഖപ്പെടുത്തിയിട്ടുള്ളത് ഡിസംബര്‍ മൂന്നിനാണ്. അന്ന് ആകെ മരണം 5,235 ആയിരുന്നു. സീറോ കോവിഡ് നയം ആദ്യ ഘട്ടത്തില്‍ ഏറെ ഫലപ്രദമായിരുന്നുവെന്നും ഒമിക്രോണ്‍ വകഭേദം ഉണ്ടായപ്പോഴാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞതെന്നും മറെ ചൂണ്ടിക്കാട്ടി.