ഉറി ആക്രമണത്തിന് ഇന്ത്യ നല്‍കിയ സര്‍ജിക്കല്‍ സട്രൈക്ക് മറുപടിയുടെ ചൂട് ആറിയപ്പോള്‍ കൂടുതല്‍ ഭീകരര്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി സൈനിക കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വറുതിയിലാണെങ്കിലും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ നിരവധി ഭീകരരാണ് തയ്യാറെടുപ്പ് നടത്തുന്നത്.
നിയന്ത്രണ രേഖയുമായി അടുത്ത് കിടക്കുന്ന ജമ്മുവിലെ പൂഞ്ച്, രാജൗരി മേഖലകളിലേക്ക് നുഴഞ്ഞുകയറാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ക്ശ്മീര്‍ താഴ്വരകളുടെ സുരക്ഷ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഏതു നിമിഷവും നുഴഞ്ഞു കയറ്റമുണ്ടായാല്‍ അത് നേരിടാന്‍ സൈന്യം സജ്ജമാണെന്നാണ് വിവരങ്ങള്‍. ഇക്കാര്യത്തില്‍ സൈന്യം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ തടസപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറയുന്നു.
ഇപ്പോഴിതാ, രാജൗരി- പൂഞ്ച് അതിര്‍ത്തി ഗ്രാമത്തിലെ നിവാസികള്‍ക്കും സുരക്ഷ പരീശിലനം നല്‍കുകയാണ് കേന്ദ്ര പോലീസ് സേന. സിആര്‍പിഎഫ് ഉദ്ദ്യേഗസ്ഥരാണ് പരീശിലനം നല്‍കുന്നത്. ജനുവരിയില്‍ ധാന്‍ഗ്രി ഗ്രാമത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ആയുധ പരീശിലനം ആരംഭിച്ചത്. രജൗരി- പൂഞ്ച് ജില്ലകളിലായി 1900ത്തോളം സിആര്‍പിഎഫ് ഉദ്ദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.മേഖലയിലെ സാധരണക്കരായ ജനങ്ങള്‍ക്കാണ് സ്വയം സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി പരിശീലനം നല്‍കുന്നത്. സുൂരക്ഷാ എജന്‍സികള്‍ സംഘര്‍ഷബാധിത പ്രദേശത്ത് സാധരണക്കാര്‍ക്ക് ഇത് ആദ്യമായല്ല ആയുധപരീശിലനം നല്‍കുന്നത്. പാക്കിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭീകരാക്രമണങ്ങളില്‍ നിന്നും സ്വയം സുരക്ഷ നേടാന്‍ കഴിയും. വിരമിച്ച സൈനികര്‍ക്കും പോലീസ് ഉദ്ദ്യേഗസ്ഥര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
ഇതൊരു സുരക്ഷാ സംവിധാനമാണെന്നും ഗ്രാമപ്രതിരോധ സമിതികള്‍ക്ക് പരീശിലനം നല്‍കുന്നതിലൂടെ പെട്ടെന്നുളള അക്രമണങ്ങളില്‍ നിന്നും സ്വയം സുരക്ഷാ നേടാന്‍ ഗ്രാമവാസികള്‍ക്ക് കഴിയുമെന്നും സേന വ്യക്തമാക്കി. 2016 സെപ്തംബര്‍ 25നായിരുന്നു നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിലെത്തിയ ഇന്ത്യന്‍ സൈന്യം ഭീകരകേന്ദ്രങ്ങള്‍ കൂട്ടമായി ആക്രമിച്ചത്. 38 ഭീകരരെ വധക്കുകയും ഭീകര കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെതിരുന്നു. ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്ക്.