കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ഒരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ലെന്നും ഒരു ജീവിതരീതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പണ്ട് പറഞ്ഞപ്പോള്‍ തലതല്ലി ചിരിച്ചവരും വാളോങ്ങി ഇറങ്ങിയവരുമെല്ലാം ഇന്ന് ഡിജിറ്റല്‍ ലോകത്ത് സജീവമാണ്. മോദി വിഭാവനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള വേഗത്തിന് അവിശ്വസനീയ കുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. ബജിക്കടകളിലും മീന്‍ചന്തയിലും വരെ പണമിടപാടുകള്‍ ഡിജിറ്റലായ കാലം. വിദ്യാര്‍ത്ഥികള്‍ വരെ ഓണ്‍ലൈന്‍ ട്രേഡിംഗ് ചെയ്ത് പണം വാരുന്ന കാലം.
ഇപ്പോഴിതാ, രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു. ആര്‍ബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ തുടക്കം മുതല്‍ യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് എന്ന യുപിഐ ഇടപാടുകള്‍ക്ക് ജനങ്ങളില്‍ വന്‍ സ്വീകാര്യതയാണുണ്ടാക്കിയത്. വിദേശരാജ്യങ്ങളിലും ഇന്ത്യന്‍ യുപിഐ പേമെന്റ് സിസ്റ്റത്തിന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. സിംഗപ്പൂര്‍, മലേഷ്യ, ഒമാന്‍, യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ പേമെന്റ് സിസ്റ്റവുമായി നിലവില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റുപേ വഴിയും ഇന്ത്യയുടെ ഡിജിറ്റല്‍ പേമന്റ് സേവനം പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ യുപിഐ പേമെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പ്പര്യപ്പെടുന്നതായി ജപ്പാനും അടുത്തിടെ അറിയിച്ചിരുന്നു. ഇതിനെകുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാന്‍.
2022-2023 സാമ്പത്തിക വര്‍ഷം 8375 കോടി യുപിഐ ഇടപാടുകള്‍ നടത്തിന്നിട്ടുള്ളത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ വെറും 1.8 കോടിയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട പ്രവചനാതീതമായ മാറ്റമാണ് ഈ രംഗത്ത് ഉണ്ടായത്.യുപിഐ ഇടപാടുകള്‍ വന്നതോടെ ആളുകള്‍ എടിഎം കൗണ്ടര്‍ സന്ദര്‍ശിക്കുന്നതും അതിലൂടെ പണം പിന്‍വലിക്കുന്നതും ഗണ്യമായി കുറഞ്ഞു. യുപിഐയുടെ തുടക്ക കാലമായ 2017ല്‍ ഒരു ശരാശരി 16 തവണ എടിഎം സന്ദര്‍ശിച്ചിരുന്ന ഒരാള്‍ 2023ല്‍ എത്തിയപ്പോള്‍ വെറും അത് എട്ട് തവണമാത്രമായി. ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഇന്ന് യുപിഐ ഇടപാടുകള്‍ പ്രിയപ്പെട്ടതായി മാറി.
അഞ്ച് കൊല്ലം കൊണ്ട് യുപിഐ ഇപ്പോള്‍ ഒരു ആഗോള ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. മോദി ഒന്നും വെറുതെ പറയില്ല. വര്‍ശങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ഡിജിറ്റലാകുമെന്ന് പറഞ്ഞപ്പോള്‍ പരിഹസിച്ചവരെല്ലാം ഫോണില്‍ വിരല്‍കുത്തിയാണ് നടപ്പ്. വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് പോലും ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചിരിക്കുന്നു. ഒരു കുടുംബത്തില്‍ കുറഞ്ഞത് ഒരാളെങ്കിലും ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. അതെ, ഇപ്പോള്‍ നമ്മള്‍ വിവരസാങ്കേതികവിദ്യയുടെ യുഗത്തിലാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ഭാവി നമ്മളിലേക്ക് കടന്നുവരുന്നത്.