പിണറായിയെ വിടാതെ തെരിവുനായ ; പിന്നെ സംഭവിച്ചത് ഇങ്ങനെ ; സംഭവം ദില്ലിയില്‍

Breaking News Kerala

കേരളത്തില്‍ തെരിവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേള്‍ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുസംബനധിച്ച വാര്‍ത്തകള്‍ ദിനം പ്രതി വരുമ്പോള്‍ ഈ വിഷയത്തില്‍ ഉടന്‍ നടപടി വേണമെന്ന് വിദഗ്ധര്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നുണ്ട്. കുട്ടികള്‍ സ്‌കൂളിലെത്തുംവരെ പിന്‍തുടരേണ്ട അവസ്ഥയാണ് രക്ഷകര്‍ത്താക്കള്‍ക്ക്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാത്ത നേരങ്ങളില്‍ തീരത്ത് വിശ്രമിക്കുന്നതും, രാത്രി കാലങ്ങകില്‍ മണല്‍പരപ്പില്‍ ഉറങ്ങുന്നതും പതിവായിരുന്നു. എന്നാല്‍ അതെല്ലാ ഇപ്പോള്‍ തെരുവ് നായ്ക്കളെ ഭയന്ന് ഇല്ലാതായിരിക്കുന്നതായെന്ന് തീരപ്രദേശത്തുള്ളവരും പറയുന്നു. പലയിടങ്ങളിലും രൂക്ഷമായ പ്രതിസന്ധി ഉടലെടുത്തിട്ടും ഫലപ്രഥമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ക്കാകുന്നില്ല.

കഴിഞ്ഞ ദിവസം ബിജെപിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മാംസ കടകളും അറവുശാലകളും വര്‍ധിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ തെരിവുനായ്ക്കള്‍ അക്രമാസക്തരാകുന്ന സ്ഥിതിവിശേഷമുണ്ടാകുന്നതെന്നാണ് ബിജെപി തുറന്നടിച്ചത്. സര്‍ക്കാര്‍ ഇതിവനു പരിഹാരം കാണണമെന്നും ബിജെപി ആവശ്യപ്പെടുകയുണ്ടായി.

എന്നാല്‍ തെരിവുനായ ആക്രമണം ഏറ്റവുമൊടുവില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയ്ക്ക് നേരെയാണ് തലനാരിഴക്ക് മാറിയത്. കഴിഞ്ഞ ദിവസമായിരുന്നു ദില്ലിയിലെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ തെരിവുനായ ഓടിയെത്തിയത്. ദില്ലിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എകെജി ഭവനില്‍ കാറിറങ്ങുമ്പോഴായിരുന്നു സംഭവമുണ്ടായത്. കാറിന്റെ ഡോര്‍ തുറന്നിറങ്ങാന്‍ തുടങ്ങവേ ആണ് തെരുവുനായ കാറിന്റെ അടുക്കലേക്ക് ഓടിയെത്തിയത്. ഉടന്‍ കാറിന്റെ സമീപമുണ്ടായിരുന്നു കേരള പോലീസിലെ സുരക്ഷ ജീവനക്കാര്‍ നായയെ കാലു കൊണ്ട് ആട്ടിയോടിക്കുകയായിരുന്നു.സുരക്ഷാ ജീവനക്കാര്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ ആക്രമണം ഉണ്ടാകുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെങ്ങും തെരുവുനായ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തില്‍ തെരുവുനായ പ്രശ്നത്തില്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഏതായാലും തെരിവുനായ്ക്കള്‍ ഭീകരന്മാരാണെന്ന് കേരളത്തിലെ മുഖ്യമന്ത്രിയ്ക്ക് തന്നെ വ്യക്തമായ ബോധ്യം വന്നതിനാല്‍ ഈ സംഭവത്തില്‍ അടിയന്തിര നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.