േന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റാന്‍ വരാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നിര്‍ണായ നീക്കത്തില്‍ വില കുറയുമെന്നു വാരാണാസിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വിലയും കുറയ്ക്കണം എന്ന് ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളോട് ആവശ്യപ്പെട്ടു. അതേസമയം ഭാവിയില്‍ ഊര്‍ജത്തിന് പുതിയൊരു ബദല്‍ എന്ന നിലയില്‍ ഹരിത ഹൈഡ്രജന്‍ ഉയര്‍ന്ന് വരും എന്നും ഹര്‍ദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി. ഇത് മലിനീകരണം ഒഴിവാക്കും എന്നും ദേശീയ ഹരിത ഹൈഡ്രജന്‍ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട് എന്നും ഹര്‍ദീപ് സിംഗ് പുരി കൂട്ടിച്ചേര്‍ത്തു. ഹരിത ഊര്‍ജം, ജൈവ, സൗരോര്‍ജ്ജം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്.
അന്താരാഷ്ട്ര വില സ്ഥിരത കൈവരിക്കുകയും അണ്ടര്‍ റിക്കവറി വീണ്ടെടുക്കാനും കഴിഞ്ഞാല്‍ എണ്ണ കമ്പനികള്‍ വില കുറക്കണം എന്ന് അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്ന വില പരിഷ്‌കരിക്കാന്‍ എണ്ണ വിപണന കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രായോഗികമായി വില പരിഷ്‌ക്കരണത്തില്‍ രാഷ്ട്രീയ പരിഗണനകളും പ്രധാനമാണ്. അതേസമയം ഇന്ത്യന്‍ ക്രൂഡ് ബാസ്‌ക്കറ്റിന്റെ അസ്ഥിരമായ വിലകള്‍ക്കിടയിലും പെട്രോള്‍, ഡീസല്‍ വില നിയന്ത്രണത്തിലാണെന്ന് ഹര്‍ദീപ് സിംഗ് പുരി അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ച് രണ്ട് തവണ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട് എന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
2021 നവംബറിനും 2022 മെയ് മാസത്തിനും ഇടയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് തവണ നികുതി പരിഷ്‌കരിച്ചു. എന്നാല്‍ 2022 മെയ് 22 മുതല്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ പരിഷ്‌കരിച്ചിട്ടില്ല. ധനമന്ത്രാലയം സെന്‍ട്രല്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ചപ്പോള്‍ പല സംസ്ഥാനങ്ങളും വില്‍പ്പന നികുതി കുറച്ചിരുന്നു. എന്നാല്‍ ബി ജെപി ഇതര സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറായില്ല. ഇതിനാല്‍ ഇവിടങ്ങളില്‍ 10 രൂപയുടെ വരെ വ്യത്യാസമുണ്ട് എന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
ബ്രെന്റ് ക്രൂഡിന്റെ വില മാര്‍ച്ചില്‍ 139 ഡോളറില്‍ നിന്ന് ബാരലിന് 88 ഡോളറായി കുറഞ്ഞിരുന്നു. എന്നാല്‍ മറുവശത്ത്, ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു. ഇക്കാരണത്താല്‍ മൊത്തത്തിലുള്ള ഇന്ധന ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ആ നഷ്ടം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ആണ് എണ്ണ വിപണന കമ്പനികള്‍ക്ക് വില കുറയ്ക്കാന്‍ കഴിയാത്തതിന്റെ കാരണം.
എങ്കിലും വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുറയും എന്ന് പ്രതീക്ഷയുണ്ട് എന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. അതേസമയം രാജ്യത്ത് ഊര്‍ജ ഉല്‍പാദനത്തിനായി നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും രാജ്യത്തിന്റെ വികസനം അളക്കുന്നത് ഊര്‍ജത്തിന്റെ ആവശ്യകത കൊണ്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 2024ഓടെ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ജൈവ ഇന്ധനമായ ഇ-20 ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു.