വെല്ലുവിളികള്‍ തകര്‍ത്തെറിഞ്ഞ് കാശ്മീര്‍ തിരിച്ചുപിടിച്ചു! വിട്ടു നിന്നവരുടെ മുഖത്തടിച്ച് മാധ്യമങ്ങള്‍

Breaking News National

37 വര്‍ഷത്തിനുശേഷം കശ്മീര്‍ ആതിഥ്യം വഹിച്ച ആദ്യ രാജ്യാന്തര ചടങ്ങായ ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം വന്‍വിജയമായിരിക്കുന്നു. 1986 സെപ്റ്റംബര്‍ 9ന് ബക്ഷി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിന് ശേഷം ജമ്മു കശ്മീരില്‍ നടന്ന പരിപാടി കൂടിയാണ് ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷം അവിടെ നടന്ന വലിയ പരിപാടിയും ഇത് തന്നെ. ഇപ്പോഴിതാ, കശ്മീരിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന ജി20 ഷെര്‍പ്പകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു. ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ രണ്ടാം ദിവസമാണ് ഷെര്‍പ്പകള്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. പാരി മഹല്‍, നിഷാത് ഗാര്‍ഡന്‍, ചെഷ്മ ഷാഹി, കശ്മീര്‍ ആര്‍ട്സ് എംപോറിയം, പോളോ വ്യൂ മാര്‍ക്കറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഷെര്‍പ്പകള്‍ സന്ദര്‍ശനം നടത്തിയത്.

ള്‍ക്ക് സൗന്ദര്യത്തില്‍ അവര്‍ വിസ്മയിച്ചു. ഭീകരരുടെ ആക്രമങ്ങളില്‍ പകച്ചുനിന്നിരുന്ന ഒരു നാട് സഞ്ചാരികളുടെ പറുദീസയായി എങ്ങനെ മാറിയെന്നതും ഷെര്‍പ്പകളുടെ തുടര്‍ യോഗത്തില്‍ ചര്‍ച്ചയാകും. വിനോദസഞ്ചാര, ബിസിനസ് മേഖലയെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ജി20 ഉച്ചകോടി യോഗങ്ങളെ ആവേശത്തോടെയാണ് കശ്മീര്‍ താഴ് വാരത്തെ ജനങ്ങള്‍ സ്വാഗതം ചെയ്തത്. തിലകം ചാര്‍ത്തിയാണ് പ്രതിനിധികളെ സമ്മേളനത്തിലേക്ക് വരവേറ്റത്.

കശ്മീരിലെ സുസ്ഥിര സമാധാനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശമാദ്ധ്യമങ്ങള്‍ ജി 20 ടൂറിസം കര്‍മ്മസമിതിയോഗം റിപ്പോര്‍ട്ട് ചെയ്തത്. വെല്ലുവിളികളെ അതിജീവിച്ച് കശ്മീര്‍ അതിന്റെ ജീവിതം തിരികെപ്പിടിച്ചിരിക്കുന്നുവെന്ന് തയ്വാന്‍ ന്യൂസിന്റെ പ്രത്യേക വാര്‍ത്തയില്‍ പറയുന്നത്.ജി20 പ്രതിനിധികള്‍ക്ക് ഇന്ത്യ നല്‍കിയ സ്വീകരണത്തെ വാനോളം പ്രശംസിക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. ശ്രീനഗറിലെ ഷെയ്ഖ് ഉള്‍ ആലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ പ്രകാശിപ്പിച്ച വിളക്ക് തൂണുകളുടെയും ജി 20 ലോഗോ ഉള്‍ക്കൊള്ളുന്ന പരസ്യ ബോര്‍ഡുകളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജി20 യോഗം നാളെ സമാപിക്കും.ചൈനയും തുര്‍ക്കിയും സൗദിയും വിട്ടുനില്‍ക്കുന്ന യോഗം പക്ഷേ ലോക മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒരുമാസത്തിനിടെ വലിയ

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.