ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാചകത്തിന് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണര്‍ ആയിരിക്കണമെന്ന് വിവാദ ഉത്തരവുമായി ദേവസ്വം ബോര്‍ഡ്. സംസ്ഥാനത്തെ ദേവസ്വം വകുപ്പ് ഭരിക്കുന്നത് ദളിത് വിഭാഗത്തില്‍ പെട്ടമന്ത്രിയാണെന്ന് സര്‍ക്കാര്‍ വീരവാദങ്ങള്‍ക്കിടെയാണ് വിവാദ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉല്‍സവത്തോട് അനുബന്ധിച്ച് ഈ മാസം 17ന് പുറത്തിറക്കിയ ക്വട്ടേഷന്‍ അറിയിപ്പിലാണ് ബ്രാഹ്‌മണരെ മാത്രം പരിഗണിക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് നോട്ടീസ് പുറത്തിറക്കിയത്. ഫെബ്രുവരി രണ്ടാം തീയ്യതിയാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.
ഇതിനെതിരെ യുനൃവമോര്‍ച്ച രംഗത്ത് വന്നു. സംസ്ഥാന ജറല്‍ സെക്രട്ടറി കെ ഗണേശാണ് രംഗത്ത് വന്നത്. ഫെയസ് ബുക്കിലാണ് കുറിപ്പെഴുതിയത്. കുറിപ്പ് ഇങ്ങനെയാണ് പുരോഗമന സിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കന്‍മാരൊക്കെ എവിടെ ഒളിച്ചിരിക്കുകയാണ് ? ജാതി മാളത്തില്‍ നിന്ന് പുറത്തിറങ്ങണം സിപിഎം നേതാക്കള്‍ ഭരിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ നോട്ടീസ് നെ കുറിച്ച് ആ തിരുവാ തുറക്കണം. നിരവധി കമന്റുകളാണ് ഇതിനു താഴെ വന്നത്.
സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അബ്രാഹ്‌മണരെ അകറ്റി നിര്‍ത്തും. അബ്രാഹ്‌മണര്‍ക്ക്‌ക്ഷേത്രങ്ങളില്‍ മേല്‍ കാറ്റഗറി ജോലി വേണമെങ്കില്‍ സര്‍ക്കാര്‍ കയ്യിട്ട് വാരാത്ത ക്ഷേത്രങ്ങളില്‍ പോകണം എന്നായിരുന്നു കമന്റുകളില്‍ പലതും.
അതേസമയം പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവര്‍ത്തി, പച്ചക്കറി സാധനങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, കലവറയില്‍ നിന്നും സാധനസാമിഗ്രികള്‍ അഊട്ടുപുരയിലേക്ക് എത്തിക്കല്‍, പാകം ചെയ്തവ വിതരണപന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, രണ്ട് ഫോര്‍ക്ക് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്.
ഇതിലാണ് ഏഴാമത്തേതായി പാചക പ്രവര്‍ത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണരായിരിക്കണം എന്ന് പ്രതിപാദിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഈ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ദളിത് ദേവസ്വംമന്ത്രിയെ അവതരിപ്പിച്ചെന്ന് അവകാശവാദമുന്നയിക്കുന്ന സിപിഎം ഇതൊന്നും കാണുന്നില്ലേ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചോദ്യം.