വെസ്റ്റ് ബാങ്കില്‍ പോരാട്ടം രൂക്ഷമാവുന്നു. ഇസ്രായേലി സേനയും പലസ്തീനികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ അഞ്ചു പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇസ്രായേലി സേനയെ ആക്രമിക്കാന്‍ പലസ്തീനികള്‍ ശ്രമിച്ചതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം. കഴിഞ്ഞാഴ്ച ജറുസേലിമില് നടന്ന ബോംബാക്രമണത്തിന് പിന്നാലെയാണ് അടുത്ത സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. പലസ്തീനികള്‍ സേനയ്ക്ക് നേരെ ബോംബേറ് നടത്തുകയും മറ്റൊരു പലസ്തീനി ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ കാറ് ഇടിച്ചുകയറ്റുകയും ചെയ്തതിന് പിന്നാലെ ഇയാളെ വെടിവെച്ച് കൊന്നിരുന്നു. ഇതിന് തൊട്ടുമുന്നേ നടന്ന സംഘര്‍ഷത്തില്‍ മൂന്നു പലസ്തീനികളും കൊല്ലപ്പെട്ടിരുന്നു. റാമള്ളയ്ക്ക് സമീപം അല്‍ മുഖായിര് ഗ്രാമത്തിലാണ് സംഭവം നടന്നത്.
പലസ്തീന് അതോറിറ്റി സെക്യൂരിറ്റി സര്‍വീസസ് അംഗമായ റായിദ് ഖാസി നാസാനാണ് അവസാനം കൊല്ലപ്പെട്ടതെന്ന് പലസ്തീന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശത്ത് അനധികൃത നിര്‍മാണങ്ങളിലെ താമസകാരോട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടാനായി എത്തിയ ഇസ്രായേലി സേനയ്ക്ക് നേരെ പലസ്തീനികള്‍ കല്ലേറ് നടത്തുകയായിരുന്നു. ചിലര്‍ സേനയ്ക്ക് നേരെ പെട്രോള്‍ ബോംബേറ് നടത്തുകയും ചെയ്തിരുന്നു. ഇതൊടെയാണ് ഇസ്രായേല്‍ തിരിച്ചടിച്ചത്.
അല്‍ മുഖായിറിന്റെ സി ഏരിയയില്‍ ഇസ്രായേലാണ് നിയന്ത്രിക്കുന്നത്. ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ നാല്‍പ്പത്തിയഞ്ചുകാരനായ ബെയ്തുനിയ നിവാസി റാനി മാമൂന് ഫായിസ് അബു അലി എന്നയാള്‍ ജറുസലേമിലെ വടക്കന്‍ പ്രദേശത്ത് വച്ച് ഇസ്രായേലി സൈനികനെ ആക്രമിച്ച് കടന്നു കളയാന്‍ ശ്രമിച്ചു. ഇയാളെ പിന്തുടര്‍ന്ന പൊലിസ് വെടിവച്ച് കൊല്ലുകയായിരുന്നു. പതിവ് സൈനിക പരിശോധനകള്‍ക്കിടയില്‍ ഇസ്രായേല്‍ സേനയെ ആക്രമിക്കാന്‍ തുനിഞ്ഞ പലസ്തീനകളാണ് കൊല്ലപ്പെട്ട അഞ്ചു പേരും. ഹെബ്രാണിന് സമീപം സൈനിക വാഹനങ്ങള്‍ സാങ്കേതിക തകറാകുകള് മൂലം നിര്‍ത്തിയിട്ടിരുന്ന സമയത്തും സേനയ്ക്ക് നേരെ ആക്രമണങ്ങള്‍ പലസ്തീനകള്‍ നടത്തി. ഇതിനെതിരെ ശക്തമായ പ്രതികരണം ഇസ്രായേല്‍ സേന നടത്തുകയായിരുന്നു.
പലസ്തീനികള്‍ കല്ലേറിനൊപ്പം വെടിവെയ്പ്പും സ്ഫോടക വസ്തുക്കള്‍ വലിച്ചെറിയാനും ആരംഭിച്ചതോടെ ഇസ്രായേലി സേന വന്‍തിരിച്ചടിയാണ് നല്‍കിയത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍, റാമല്ലയുടെ പടിഞ്ഞാറ് കാഫ്ര് ഐന്‍ ഗ്രാമത്തിന് സമീപം സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇസ്രായേല്‍ വെടിവെപ്പില്‍ രണ്ട് സഹോദരന്മാര് കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ. ജവാദ്, 22, 21 വയസ്സുള്ള ദഫ്ര്‍ റിമാവി എന്നിവരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഈ വര്‍ഷം ഇസ്രായേല്‍-പലസ്തീന് പോരാട്ടത്തില്‍ 140-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്..
കൊല്ലപ്പെട്ട ഫലസ്തീനില്‍ ഭൂരിഭാഗവും തീവ്രവാദികളാണെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.. ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും 31 പേരുടെ മരണത്തിനിടയാക്കിയ ഫലസ്തീന് ആക്രമണങ്ങളുടെ പരമ്പരയെ നേരിടാന്‍ വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സേന ഒരു വലിയ ഭീകരവിരുദ്ധ ആക്രമണം ആരംഭിച്ചതോടെ കഴിഞ്ഞ കുറച്ചു കാലമായി വെസ്റ്റ് ബാങ്കില്‍ പിരിമുറുക്കം ഉയര്‍ന്നിരിക്കുകയാണ്.സൈനിക റെയ്ഡുകളില് 2,500-ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിലാണ് കിഴക്കന്‍ ജറുസലേമും ഗാസ മുനമ്പും ഇസ്രായേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തത്.