മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ചിലരെത്തിയെങ്കിലും മീഡിയവണിനെതിരെ ആശങ്ക പ്രകടിപ്പിച്ചായിരുന്നു പലരുടെയും കടന്നുവരവ്. ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ക്ഷണിച്ചുവരുത്തിയതാണെന്നുള്ള അഭിപ്രായപ്രകടനങ്ങളുമായി നിരവധി പേരെത്തിയിരുന്നു. ചാനലിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചാനലിന് നിരവധി നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതാണ്. എന്നാല്‍ ചാനല്‍് അതെല്ലാം രഹസ്യമാക്കി വച്ചു. ഒരു സുപ്രഭാതത്തിലുണ്ടായ നടപടിയല്ല ചാനലിനു നേരെയുണ്ടായത്. ചാനലിന്റെ കണ്ടന്റ് നിരന്തരം മോനിറ്റര്‍ ചെയ്തു കൊണ്ടിരുന്നു.
എന്നാല്‍ മാദ്ധ്യമ സ്ഥാപനങ്ങള്‍ പാലിക്കേണ്ട മര്യാദയും ലക്ഷ്മണരേഖയും ചാനല്‍ ലംഘിച്ചു. കശ്മീരില്‍ നിരവധി നിരപരാധികളെ ഭീകര്‍ വെടിവെച്ചു കൊന്നപ്പോള്‍ ഇവര്‍ നിശബ്ദത പാലിക്കുകയും എന്നാല്‍ സൈന്യം ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും വകവരുത്തിയപ്പോള്‍ രാജ്യത്തിനെതിരായി വാര്‍ത്ത നല്‍ുകയും ചെയ്തു. നിരപരാധികളായ മുസ്ലീങ്ങളെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു കൊന്നുവെന്ന് ചാനല്‍ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് മീഡിയ വണിനെതിരെ ഉയര്‍ന്നത്.
ഇപ്പോഴിതാ സിപിഎം നേതാവ് ജലീലിന്റെ ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍ ഐഎസ് സ്പോണ്‍സേഡ് ചാനലാണെന്ന് പറഞ്ഞുകൊണ്ടുള്ള കെ.ടി. ജലീല്‍ എഴുത്താണ് ചര്‍ച്ചയാകുന്നത്. 2019 മെയ് 7 ന് ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ മീഡിയ വണ്ണിനെതിരെ എഴുതിയത് . പോസ്റ്റിലെ വരികള്‍ ഇങ്ങനെയായിരുന്നു. ‘ ജലീലിനെതിരെ ഒരു ഹിമാലയന്‍ തെളിവ് കിട്ടിയെന്ന ആവേശത്തില്‍ അതുവച്ച് കത്തിക്കാന്‍ കേരളത്തിലെ തീവ്രവാദി സ്പോണ്‍സേഡ് ചാനല്‍, ‘മീഡിയ വണ്‍’ കാട്ടുന്ന തിടുക്കം ആര്‍ക്കും മനസ്സിലാകും., ലീഗും ലീഗിന്റെ സര്‍വസന്നാഹങ്ങളും തലകുത്തി മറിഞ്ഞിട്ടും എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ‘ ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഭവം വിവാദമായോടെ തീവ്രവാദ സ്പോണ്‍സേഡ് ചാനല്‍ എന്ന് തിരുത്തി തലയൂരി. വളാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീന്‍ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പരാമര്‍ശം. ഷംസുദ്ദീനൊപ്പം മന്ത്രി നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടതാണ് പ്രകോപന കാരണം.
ആദ്യത്തെ വിമര്‍ശന പോസ്റ്റില്‍ ഐഎസ് ചാനലെന്നാണ് മീഡിയ വണ്ണിനെ വിശേഷിപ്പിച്ചതെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇതിനെ തീവ്രവാദ സ്പോണ്‍സേഡ് ചാനല്‍ എന്നാക്കുകയായിരുന്നു. ഇതാണിപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പഴയ നേതാവാണ് കെ.ടി. ജലീല്‍ എന്നതും ഇവിടെ പ്രസക്തമാണ്. മീഡിയ വണിനെ ഐഎസ് ചാനലെന്ന് വിശേഷിപ്പിച്ച ഒരു സിപിഎം നേതാവ് തന്നെ ഇവിടെയുള്ളപ്പോള്‍ ചാനലിനെതിരെ ഉയരുന്ന ആരോപങ്ങളില്‍ കഴമ്പുണ്ടെന്നാണ് പലരുടെയും നീരീക്ഷണം.