കേരളത്തില്‍ അടക്കം അതീവ ജാഗ്രത; കര്‍ണ്ണാടകത്തിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് !!

Breaking News Kerala

കര്‍ണ്ണാടകത്തില്‍ ബിജെപി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ രൂപപ്പെട്ട സംഘര്‍ഷം ഇപ്പോള്‍ മറ്റൊരു കൊലപാതകത്തില്‍ എത്തി നില്‍ക്കുകയാണ്. രണ്ട് ദിവസം മുമ്പ് ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെങ്കില്‍ ഇപ്പോള്‍ അത് എസ്ഡിപിെഎ പ്രവര്‍ത്തകനായിരിക്കുന്നു. ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതികള്‍ ആര് എന്നതിനെകുറിച്ച് വ്യക്തമായ സൂചനകള്‍ ഇല്ലായെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ കൊലയാളികളെ കണ്ടെത്തിയിരുന്നു. മുഖം മൂടി ധരിച്ചവരാണ് അക്രമത്തിന് പിന്നില്‍. അതേ സമയം ഈ കൊലപാതകത്തിന് മുമ്പ് നടന്ന കൊലപാതകങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. ഇതോടു കൂടി ദക്ഷിണ കര്‍ണ്ണാകത്തില്‍ സ്ഥിതി ആശങ്കജനകമായി മാറി.

ഇതോടൊപ്പം കര്‍ണ്ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന കരേളത്തിന്റെ അതിര്‍ത്തി ജില്ലകളിലും പോലീസ് ജാഗ്രയിലാണ്, ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. മംഗലാപുരത്ത് എല്ലാ വാഹനങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. രാഷ്ട്രീയ സംഘര്‍ഷം വര്‍ഗ്ഗീയ സംഘര്‍ഷമായി മാറുമോ എന്ന് ജനവും ഭയപ്പെടുന്നു. മംഗലാപുരത്തടക്കം ശക്തമായ പോലീസ് സേനയാണ് വിന്യസിച്ചിരിക്കുന്നത്. അക്രമികളെ ശക്തമായി നേരിടുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചുകഴിഞ്ഞു.

അതേ സമയം ഇത്തരം അക്രമങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ഭയം ജനങ്ങള്‍ പങ്കുവക്കുന്നുണ്ട്. കര്‍ണ്ണാടകത്തില്‍ സംഘര്‍ഷാവസ്ഥ കേന്ദ്രവും നിരീക്ഷിച്ചുവരികയാണ്.. കര്‍ണ്ണാടകത്തിലെ മുസ്ലീം നേതാക്കളോട് വീടുകളില്‍ നിസ്‌കരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏതായാലും കനത്ത സുരക്ഷയാണ് കര്‍ണ്ണാടകത്തില്‍ അടക്കം പോലീസ് ഒരുക്കിയിരിക്കുന്നത്.

1 thought on “കേരളത്തില്‍ അടക്കം അതീവ ജാഗ്രത; കര്‍ണ്ണാടകത്തിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് !!

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.