ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അടുത്തിടെയാണ് ഉംറ നിര്‍വഹിച്ചത്. ജിദ്ദയില്‍ നടക്കുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മക്കയിലെത്തി താരം ഉംറ നിര്‍വഹിച്ചത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ ആയിരുന്നു. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു.
ഷാരുഖ് നായകനാകുന്ന പുതിയ ചിത്രം ദുന്‍കിയുടെ ഷൂട്ടിങ്ങ് സൗദിയിലും പരിസരത്തുമായി പൂര്‍ത്തിയായിരുന്നു. അതിനിടെ ജനുവരി 25ന് തീയേറ്ററുകളില്‍ എത്താന്‍ പോകുന്ന പത്താന്‍ സിനിമയുമായി നിരവധി വിവാദങ്ങള്‍ കൊഴുക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയറ്ററുകളില്‍ ചിത്രം തീപാറിക്കും എന്ന് തന്നെയാണ് ടീസര്‍ ഉറപ്പുനല്‍കിയത്. എന്നാല്‍ പത്താന്‍ സിനിമയ്ക്കെതിരെ മധ്യപ്രദേശ് ഉലമ ബോര്‍ഡ് രംഗത്തെത്തയിരിക്കുകയാണ്. സിനിമ മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ഉലമ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അനസ് അലി തുറന്നടിച്ചത്. ഈ ചിത്രം മധ്യപ്രദേശില്‍ മാത്രമല്ല, രാജ്യത്തുടനീളം റിലീസ് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ”പത്താന്‍മാര്‍ ഏറ്റവും ആദരണീയരായ മുസ്ലീം സമുദായങ്ങളിലൊന്നാണ്. ഈ സിനിമയില്‍ പത്താന്‍മാരെ മാത്രമല്ല, മുസ്ലീം സമുദായത്തെയാകെ അപകീര്‍ത്തിപ്പെടുത്തുകയാണ്.
പത്താന്‍ എന്നാണ് ചിത്രത്തിന്റെ പേര്, അതില്‍ സ്ത്രീകള്‍ അശ്ലീല നൃത്തം ചെയ്യുന്നതായി കാണാം. സിനിമയില്‍ പത്താന്‍മാരെ തെറ്റായി ചിത്രീകരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”നിര്‍മ്മാതാക്കള്‍ പത്താന്‍ എന്ന പേര് നീക്കം ചെയ്യണം. ഷാരൂഖ് ഖാന്‍ തന്റെ കഥാപാത്രത്തിന്റെ പേര് മാറ്റണം. അതിനുശേഷം, നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. ഇല്ലെങ്കില്‍ ഈ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ നിയമപോരാട്ടം നടത്തുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്യും,” സയ്യിദ് അനസ് അലി പറഞ്ഞു.
ഈ വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിന് കത്തെഴുതാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സയ്യിദ് അനസ് അലി പറഞ്ഞു . സിനിമയുടെ റിലീസ് തടയാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഉലമ ബോര്‍ഡിന്റെ പക്ഷംസിദ്ധാര്‍ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.