പ്രമുഖ കെ- പോപ് ബാന്‍ഡ് ആയ ബിടിഎസിന്റെ നാട്. അതെ, സൗത്ത് കൊറിയ. ഇവിടുത്തെ ദേഗു നഗരത്തിലെ ഇപ്പോള്‍ തദ്ദേശവാസികളും കുടിയേറ്റക്കാരായ മുസ്ലീങ്ങളും തമ്മില്‍ മസ്ജിദിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നഗരത്തിലെ റസിഡന്‍ഷ്യല്‍ ഏരിയയുടെ ഹൃദയഭാഗത്ത് മസ്ജിദ് നിര്‍മ്മിക്കുമെന്നാണ് കുടിയേറ്റക്കാരായ മുസ്ലീങ്ങളുടെ അവകാശവാദം. 2014ല്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചുകൂടാനും പ്രാര്‍ത്ഥിക്കാനുമുള്ള സ്ഥലത്തിനായി പണം സ്വരൂപിക്കുകയും യൂണിവേഴ്‌സിറ്റിക്ക് സമീപം ഒരു വീട് വാങ്ങുകയും അതിനെ ദാറുല്‍ ഇമാന്‍ ക്യുങ്പൂക്ക് ഇസ്ലാമിക് സെന്റര്‍ എന്ന് വിളിക്കുകയും ചെയ്തു. കാമ്പസിന്റെ പടിഞ്ഞാറന്‍ ഗേറ്റില്‍ നിന്ന് ഏതാനും മിനിറ്റുകള്‍ മാത്രം നടക്കാവുന്ന ഈ വീട് പഴയതും വളര്‍ന്നുവരുന്ന സമൂഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര ചെറുതുമായിരുന്നുവെന്ന് കമ്മ്യൂണിറ്റി അംഗങ്ങള്‍ പറയുന്നു.
അതിനാല്‍ 2020 സെപ്റ്റംബറില്‍, സൈറ്റില്‍ ഒരു മസ്ജിദ് നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക ജില്ലാ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചു. എന്നാല്‍ നിര്‍മ്മാണം തുടങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍, സ്ഥലത്തിന് സമീപമുള്ള താമസക്കാര്‍ ജില്ലാ ഓഫീസില്‍ നിവേദനം നല്‍കി. എന്നാല്‍ പ്രദേശത്തെ താമസക്കാരുടെ വൈകാരിക അസ്ഥിരത, സ്വത്തവകാശ ലംഘനം, ആശങ്കകള്‍ എന്നിവ ചൂണ്ടിക്കാട്ടി നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഓഫീസ് ഉത്തരവിട്ടു.എന്നാല്‍ പിന്നീട് മസ്ജിദ് പദ്ധതി മുന്നോട്ടുപോകാന്‍ അനുവദിച്ചുകൊണ്ട് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് സുപ്രീം കോടതി ഒടുവില്‍ റദ്ദാക്കി. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍മാണം പുനരാരംഭിച്ചപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിച്ചു.
എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്ന പ്രദേശവാസികള്‍ താല്‍ക്കാലിക നിസ്‌ക്കാര ഹാളിനു സമീപം പന്നിത്തലകള്‍ വച്ചാണ് പ്രതിഷേധിക്കുന്നത്. ഇവിടെയുള്ള മുസ്ലീം സമൂഹത്തില്‍ കൂടുതലും പാകിസ്ഥാന്‍, നൈജീരിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മറ്റുമാണ്. സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥി സംഘം ഏകദേശം 27,000 ആണ്. മസ്ജിദിനായി കണ്ടെത്തിയ സ്ഥലത്തിനു ചുറ്റും പ്ലക്കാര്‍ഡുകളും പ്രദേശവാസികള്‍ സ്ഥാപിച്ചു .
അതില്‍ ആളുകളെ ക്രൂരമായി കൊലപ്പെടുത്തുകയും തലവെട്ടുകയും ചെയ്യുന്ന മുസ്ലീങ്ങള്‍, ഇപ്പോള്‍ തന്നെ ഈ പ്രദേശത്ത് നിന്ന് പുറത്തുകടക്കുക., എല്ലാ മുസ്ലീങ്ങളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ലീങ്ങളാണ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. സ്ഥലത്ത് പോര്‍ക്ക് ബാര്‍ബിക്യൂ പാര്‍ട്ടി ഉള്‍പ്പെടെ നടത്തിയാണ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നത്.