കൊഹിമ; സംസ്ഥാനത്ത് പുതിയ ജില്ലകള്‍ ഉള്‍പ്പെടുത്തി നാഗാലാന്‍ഡ് സര്‍ക്കാര്‍. സെമിന്യൂ, ന്യൂയിലാന്‍ഡ്, ചുമുക്കെദിമ എന്നിങ്ങനെ പേരിട്ടിരിക്കുന്നതാണ് പുതിയ ജില്ലകള്‍.
ഇതോടെ നാഗാലാന്‍ഡില്‍ ആകെ ജില്ലകളുടെ എണ്ണം പതിനഞ്ചായി. ദിമാപൂര്‍ ജില്ലയിലെ ഘസ്പാനി അസംബ്ലി നിയോജക മണ്‍ലത്തിന് കീഴിലാണ് നിയുലാന്റും ചുമുകെദിമയും.
നിയുലാന്‍ഡ് അതിര്‍ത്തി പ്രദേശമായതിനാലാണ് ചുമുകെദിമ ഒരു നഗര ഗ്രാമീണ ജില്ലയായി സൃഷ്ടിച്ചതാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം സെമിന്യു കൊഹിമ ജില്ലയുടെ ഉപവിഭാഗമാണ്. ഗ്രോത്രങ്ങളായ യിംഖിയുങ്, തിഖിര്‍,സേമ എന്നിവയ്ക്കിടയില്‍ ശരിയായ അതിര്‍ത്തി നിര്‍ണ്ണയിച്ചില്ലെങ്കില്‍ ഷമാറ്റേറിനെ എല്ലാം തികഞ്ഞ ഒരു ജില്ലയാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം പതിനൊന്നു ഗോത്രവിഭാഗങ്ങളില്‍ നിന്നും പുതിയ ജില്ലകള്‍ രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.