തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തില്‍ എത്തിയപ്പോളാണ് അമേരിക്കയിലെ എഫ്ബിഐ മാതൃകയാക്കി ഒരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഭരണ കര്‍ത്താക്കള്‍ ബോധവാന്മാരായത്. നമ്മുക്കറിയാം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകള്‍ പ്രത്യേകിച്ച് ഭീകര പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിക്കലാണ് എന്‍ഐഎയുടെ പ്രധാന ലക്ഷ്യം. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ പരമ്പരാഗത മാര്‍ഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നില്‍.
ഭീകര പ്രവര്‍ത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എന്‍.ഐ.എ യ്ക്ക് അന്വേഷിക്കാം. കള്ളനോട്ട്, വിമാനം റാഞ്ചല്‍, ആണവോര്‍ജ്ജ നിയമത്തിന്റെ ലംഘനം , മയക്കുമരുന്ന് സ്വര്‍ണ്ണം എന്നിവയുടെ കള്ളക്കടത്ത്, അന്താരാഷ്ട്ര ഭീകര സംഘങ്ങളിലേക്കുള്ള യുവാക്കളുടെ ചേരല്‍, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ എന്‍.ഐ.എ യുടെ അധികാരപരിധിയില്‍ വരുന്നതാണ്. ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാന്‍ എന്‍.ഐ.എ യ്ക്കാകും.
രൂപീകൃതമായ ശേഷം എന്‍ഐഎ എന്നു മുതലാണ് പണിയെടുക്കാന്‍ തുടങ്ങിയതെന്ന് ചോദിച്ചാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമെന്ന് പറയേണ്ടിവരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു കീഴില്‍ എന്‍ഐഎ നടത്തുന്ന പരിശോധനകളില്‍ നിര്‍ണ്ണായകമായ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യ ചൈന ബന്ധം നിലവില്‍ സങ്കീര്‍ണമായ അവസ്ഥയില്‍ എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ എന്‍ഐഎക്ക് റെസ്റ്റില്ലെന്നതാണ് സത്യം.ഇപ്പോഴിതാ, ശ്രീനഗറില്‍ ഭീകരപ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കി എന്നതുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ പരിശോധന നടത്തിയത്. സിആര്‍പിഎഫിന്റെയും പൊലീസ് സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭീകരബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൊഹല്ല പ്രദേശത്തായിരുന്നു സുരക്ഷസേനയുടെ പരിശോധന. ഡിജിറ്റല്‍ ഉപകരണങ്ങളും തെളിവുകളും പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ തീവ്രവാദസംഘങ്ങളുടെ കേസുമായും റെയ്ഡിന് ബന്ധമുണ്ട്. ടെലിഗ്രാം, ഹൂപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെയുളള സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും എന്‍ഐഎ റിപ്പോട്ട് ചെയ്തു
കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട് കുറഞ്ഞത് എട്ട് സ്ഥലങ്ങളിലെങ്കിലും ഏജന്‍സി റെയ്ഡ് നടത്തി. ഇന്ന് നടന്ന റെയ്ഡില്‍ ആറ് പേരെ എന്‍ഐഎ പിടികൂടിയിരുന്നു. പാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തീവ്രവാദവും അട്ടിമറിപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി എഫ്ഐആര്‍ ആരോപിക്കുന്നു. ഹുറിയത്ത് നേതാവ് ഖാസി യാസിര്‍, ജമ്മു കശ്മീര്‍ സാല്‍വേഷന്‍ മൂവ്മെന്റ് ചെയര്‍മാന്‍ സഫര്‍ ഭട്ട് എന്നിവരുടെ വീടുകളില്‍ തീവ്രവാദ ഫണ്ടിംഗ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി ഒരാഴ്ച്ചയ്ക്ക് ശേഷമായിരുന്നു പുതിയ റെയ്ഡുകള്‍.