ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാവ് ആരായിരിക്കും. ഒരുത്തരമേ ഉള്ളൂ, രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഇറങ്ങിയിട്ടുള്ള കഥകള്‍ക്ക് കയ്യും കണക്കുമില്ല. മോദിക്കെതിരായ ആരോപണങ്ങള്‍ മറന്നുപോകാതിരിക്കാന്‍ തുണ്ടുകടലാസില്‍ എഴുതി കൊണ്ടുവന്ന രാഹുല്‍ ഗാന്ധിയെ ഓര്‍മയില്ലേ. ഇതുപോലെ ഒരുപാട് തമാശകള്‍ രാഹുല്‍ ഗാന്ധിയുടെ വകയായി ഉണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലും രാഷ്ട്രീയ ചര്‍ച്ച മറുകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി സഭയില്‍ ഇരുന്നുറങ്ങുന്ന ചിത്രം പുറത്തായത്. പണ്ടൊരിക്കല്‍ ഹിന്ദി വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതിക്കൊണ്ടു വന്നാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഹിന്ദിയാണോ ഇംഗ്ലീഷാണോ അതോ ഹിംഗ്ലീഷാണോ രാഹുല്‍ ഗാന്ധി പറഞ്ഞത് എന്ന് അന്തംവിട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കളും വാര്‍ത്തകളിലിടെ നേടി. രാഷ്ട്രീയത്തിലെ മണ്ടത്തരങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ പറഞ്ഞിട്ട് കാര്യമില്ലെന്നും മക്കള്‍ക്ക് താല്‍പര്യമില്ലാത്ത കരിയറിലേക്ക് അവരെ തള്ളിവിടുന്ന മാതാപിതാക്കളെയാണ് പറയേണ്ടതെന്നും വിമര്‍ശിക്കുന്നവരും കുറവല്ല.ഇപ്പോഴിതാ, വാര്‍ത്താ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയെ ജയറാം രമേശ് തിരുത്തിയ സംഭവത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. തന്റെ ലണ്ടന്‍ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ രാഹുല്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. സംസാരത്തിനിടെ രാഹുല്‍ പറഞ്ഞതിനെ തിരുത്തി ജയറാം രമേശ് ഇടപെടുകയായിരുന്നു.
‘നിര്‍ഭാഗ്യവശാല്‍, ഞാനൊരു പാര്‍ലമെന്റംഗമാണ്. പാര്‍ലമെന്റില്‍ ആ ആരോപണം ഉന്നയിച്ചത് നാല് മന്ത്രിമാരാണ്. സംസാരിക്കാനുള്ള എന്റെ അവസരം എന്നത് ജനാധിപത്യ അവകാശമാണ്’ എന്നാണ് രാഹുല്‍ പറഞ്ഞത്. ഉടന്‍ തന്നെ ജയറാം രമേശ് അദ്ദേഹത്തെ തടഞ്ഞു. ബിജെപിക്കാര്‍ ഇതൊരു അവസരമായിക്കണ്ട് പരിഹസിക്കുമെന്നും നിര്‍ഭാഗ്യവശാല്‍ എന്നത് ജനങ്ങളുടെ നിര്‍ഭാഗ്യത്താല്‍ എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ടു. പതിഞ്ഞ സ്വരത്തിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും മുന്നില്‍ മൈക്കുണ്ടായിരുന്നതിനാല്‍ എല്ലാവരും കേട്ടു, വീഡിയോയില്‍ റെക്കോര്‍ഡാവുകയും ചെയ്തു. ഉടന്‍ തന്നെ രാഹുല്‍ അതേറ്റു പറയുകയും ചെയ്തു.
വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായതോടെ ബിജെപി സംഭവം ഏറ്റെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ രാഹുലിന്റെ വാര്‍ത്ത സമ്മേളനത്തില്‍ നിന്നുള്ള 25 സെക്കന്‍ഡ് ക്ലിപ്പ് പങ്ക് വച്ചിരിന്നു. ഇനി എത്ര കാലം, എങ്ങനെയൊക്കെ താങ്കള്‍ അദ്ദേഹത്തെ പഠിപ്പിക്കുമെന്ന് ബിജെപി നേതാവ് സംപീത് പത്ര പരിഹസിക്കുകയും ചെയ്തു.’ജയറാം രമേഷ്, അദ്ദേഹം പാര്‍ലമെന്റില്‍ എംപിയായത് ഞങ്ങള്‍ക്ക് നിര്‍ഭാഗ്യകരമാണ്, അദ്ദേഹം തുരങ്കം വയ്ക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. കോച്ചിംഗ് ഇല്ലാതെ സ്വന്തമായി ഒരു പ്രസ്താവന പോലും നടത്താന്‍ രാഹുലിന് അറിയില്ലേ? വിദേശ പര്യടനത്തില്‍ രാഹുലിന് ആരാണ് കോച്ചിംഗ് നല്‍കിയത്?,’ ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ട്വീറ്റ് ചെയ്തു.
അതേസമയം, ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ലമെന്റിലെ തര്‍ക്കം തുടര്‍ച്ചയായ നാലാം ദിവസവും തുടര്‍ന്നു. അദാനി ഗ്രൂപ്പിനെതിരായ യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് പ്രതിപക്ഷ അംഗങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയുകെയില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. ലോക്സഭയും രാജ്യസഭയും ആദ്യം ഉച്ചയ്ക്ക് 2 മണി വരെയും പിന്നീട് ഇരു സഭകളുടെയും പ്രതിഷേധം തുടരുന്നതിനിടെ ദിവസത്തേക്ക് പിരിഞ്ഞു. മാര്‍ച്ച് 13നാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആരംഭിച്ചത്.