രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ മൊദിയ്‌ക്കെതിരെയുള്ള പരാമര്‍ശം. മോദിയെ കശാപ്പു കാരന്‍ എന്ന് പറഞ്ഞ മന്ത്രിയ്‌ക്കെതിരെ രാജ്യം കത്തുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യ തക്കതായ മറുപടി നല്‍കണമെന്ന് ഇന്ത്യയുലെ പ്രതിപക്ഷ നേതാക്കള്‍ വരെ പറയുകയുണ്ടായി. ജനം തെരുവിലിറങ്ങി.
ഈ അവസരത്തില്‍ രാജ്യം ഇതിന് എന്ത് നടപടിയെടുക്കും എന്ന് കാത്തിരിക്കുകയാണ് ഏവരും. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷാസിയ മാരി എത്തിയിരിക്കുകയാണ്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ വിവാദ പരാമര്‍ശത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസിനുമെതിരെ ആരോപണം ഉന്നയിച്ചതിനാണ് ഇന്ത്യ തിരിച്ചടിച്ചത്.
ഇതിന് പിന്നാലെയാണ് പാക് വനിതാ നേതാവ് രാജ്യത്തിനെതിരെ ആണവായുധ ഭീഷണി മുഴക്കിയത്. പാകിസ്താന്റെ കൈവശം ആറ്റം ബോംബ് ഉണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവശക്തി ഒരിക്കലും നിശബ്ദരായിരിക്കില്ല. ആവശ്യം വന്നാല്‍ അത് ഉപയോഗിക്കും, ഒരിക്കലും പിന്നോട്ട് പോവില്ല” എന്നാണ് ഷാസിയ മാരി പറഞ്ഞത്.ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാസിയ. പാകിസ്താനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ തങ്ങള്‍ വെറുതെയിരിക്കില്ല.
മോദി സര്‍ക്കാര്‍ യുദ്ധത്തിനിറങ്ങിയാല്‍ തക്കതായ മറുപടി നല്‍കുമെന്നാണ് ഷാസിയയുടെ ഭീഷണി.തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി നല്ല അയല്‍ക്കാരനാകാന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ സംരക്ഷണം നല്‍കുന്ന കൊടും ഭീകരരുടെ വിവരങ്ങളും ഇന്ത്യ തുറന്നുകാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിലാല്‍ ഭൂട്ടോ പ്രധാനമന്ത്രിക്കും ആര്‍എസ്എസിനുമെതിരെ സംസാരിച്ചത്. ഒസാമ ബിന്‍ ലാദന്‍ മരിച്ചു, പക്ഷേ ഇന്ത്യയിലെ കശാപ്പുകാരന്‍ ജീവിച്ചിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കൂടാതെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയാകുന്നത് വരെ ഈ രാജ്യത്ത് യു എസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു . ഇന്ന് അദ്ദേഹം ആര്‍എസ്എസിന്റെ പ്രധാനമന്ത്രിയാണ് . എന്താണ് ആര്‍എസ്എസ്? ആര്‍എസ്എസ് ഹിറ്റ്ലറുടെ എസ്എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ‘ ഇത്തരത്തിലാണ് ബിലാവലിന്റെ പ്രസ്താവന.