ആം ആദ്മി അധികാരത്തില്‍ വന്നതിന് ശേഷം പഞ്ചാബില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര സുഖമുള്ളതല്ല. രണ്ടാം ഭിദ്രന്‍വാലയെന്ന് സ്വയം അവകാശപ്പെടുന്ന അമൃത്പാല്‍ സിംഗും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി സര്‍ക്കാരും ചേര്‍ന്ന് പഞ്ചാബിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഉണ്ടാക്കിയ കെടുതികള്‍ ചില്ലറയല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും തങ്ങള്‍ക്കെതിരാണെന്ന തരത്തില്‍ മിക്ക ഖാലിസ്ഥാന്‍ വാദികളും ഒളിഞ്ഞും തെളിഞ്ഞും പലവട്ടം രംഗത്ത് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ, സിഖുകാര്‍ക്കും സിഖ് മതത്തിനും നരേന്ദ്രമോദി ധാരാളം സഹായങ്ങള്‍ ചെയ്തു തന്നുവെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ദല്‍ ഖല്‍സ സ്ഥാപകനും മുന്‍ ഖലിസ്ഥാന്‍ നേതാവുമായ ജസ്വന്ത് സിങ് തെക്കേദാര്‍. മോദിക്ക് സിഖ് സമുദായത്തോട് ആദരവ് മത്രമാണുള്ളതെന്നും സിഖ് മതത്തിന് വേണ്ടി മോദി നിരവധി കാര്യങ്ങള്‍ ചെയ്തു തന്നിട്ടുണ്ടെന്നും ജസ്വന്ത് സിങ് തെക്കേദാര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ജസ്വന്ത് സിങ് തുറന്നുപറഞ്ഞത്.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി സിഖുകാര്‍ക്കും മതത്തിനും വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു തന്നു. അദ്ദേഹം നമ്മുടെ സമുദായത്തെ ഇഷ്ടപ്പെടുന്നു. ഒരിയ്ക്കലും നടക്കില്ലെന്ന് കണ്ട് ബ്ലാക്ക് ലിസ്റ്റില്‍ പെട്ടിരുന്ന കര്‍ത്താപൂര്‍ കോറിഡോര്‍ ഉള്‍പ്പെടെ മോദിയാണ് കൊണ്ടുവന്നത്. സിഖുകാരുടെ വലിയ ആവശ്യങ്ങള്‍ നിറവേറ്റി മുന്നോട്ട് പോകാനും മോദിക്ക് കഴിയും. സര്‍ക്കാര്‍ നിരവധി വലിയ പദ്ധതികള്‍ നടത്തിയിട്ടുണ്ട്. സിഖുകാരുടെ ഒരു രാജ്യം നിലവില്‍ വന്നാല്‍ ലാഹോറിനെ ലക്ഷ്യം വെയ്ക്കുമെന്ന് പാകിസ്ഥാന് അറിയാം. അവര്‍ നങ്കാന സാഹിബിലേക്കും പഞ്ച സാഹിബിലേക്കും വരും. ഇത് സംഭവിക്കാന്‍ അനുവദിക്കില്ല. ഖാലിസ്ഥാന്റെ പോലും യഥാര്‍ത്ഥ ശത്രു ഇന്ത്യയല്ല, പാകിസ്ഥാനാണ്- ജസ്വന്ത് സിംഗ് പറഞ്ഞു.
നേരത്തെ, പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ രാജ്യത്തെ പ്രമുഖ സിഖുകാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ 26 വീര്‍ബാല്‍ ദിവസായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലൂടെ സിഖ് സമുദായത്തിന്റെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിച്ചതിന് പ്രധാനമന്ത്രിയോട് പ്രതിനിധി സംഘം നന്ദി പറഞ്ഞു.പ്രതിനിധി സംഘത്തിലെ ഓരോ അംഗവും പ്രധാനമന്ത്രി മോദിയെ ‘സിറോപാവോ’, ‘സിരി സാഹിബ്’ എന്നിവ നല്‍കി ആദരിക്കുകയും ചെയ്തു. രാജ്യത്തെ പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ചാര്‍ സാഹിബ്‌സാദേയുടെ സംഭാവനയെയും ത്യാഗത്തെയും കുറിച്ച് ബോധമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌കൂളുകളിലും കുട്ടികളുടെ മുന്നിലും സംസാരിക്കാന്‍ അവസരം കിട്ടുമ്പോഴെല്ലാം ചാര്‍ സാഹിബ്‌സാദേയെ കുറിച്ച് സംസാരിക്കാറുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.
തന്നെ സന്ദര്‍ശിച്ചതിന് സിഖ് സമുദായ നേതാക്കള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു, തന്റെ വീടിന്റെ വാതിലുകള്‍ അവര്‍ക്കായി എപ്പോഴും തുറന്നിട്ടുണ്ടെന്ന് പറഞ്ഞു. അവരുമായുള്ള ബന്ധവും പഞ്ചാബില്‍ താമസിച്ച കാലത്ത് ഒരുമിച്ച് ചെലവഴിച്ച സമയവും അദ്ദേഹം അനുസ്മരിച്ചു. സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നുകൊടുക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഗുരു ഗ്രന്ഥ് സാഹിബിനെ പൂര്‍ണ്ണ ബഹുമാനത്തോടെ തിരികെ കൊണ്ടുവരാന്‍ നടത്തിയ പ്രത്യേക ക്രമീകരണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പഴയ ഖാലിസ്ഥാന്‍ വാദികള്‍ക്ക് വരെ നേരം വെളുത്തു തുടങ്ങിയെങ്കിലും രാജ്യത്തെ മുസ്ലീം മതമൗലീക വാദികള്‍ എന്ന് നന്നാവുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.