തോണിയിലൂടെ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സാനിയ അയ്യപ്പന്‍

Breaking News Entertainment

ചുറ്റും കണ്ടൽക്കാടുകൾ നിറഞ്ഞ മനോഹരമായ നദിയിലൂടെ തോണിയിലേറി യാത്ര ചെയ്യുന്ന വിഡിയോ പങ്കുവച്ച് നടി സാനിയ അയ്യപ്പൻ. അതിമനോഹരമായ യാത്രയുടെ വീഡിയോ ഇൻസ്റ്റഗ്രാമിലാണ് സാനിയ പങ്കുവെച്ചത്.

ചെറിയ ഒരു തോണിയിലിരുന്ന് ഒഴുകിനീങ്ങുന്ന സാനിയയെ ഈ വിഡിയോയിൽ കാണാം.

കൊല്ലം ജില്ലയിൽ, വർക്കലയ്ക്കടുത്തുള്ള പരവൂരിലെ മാൻഗ്രോവ് വില്ലേജ് അഡ്വഞ്ചേഴ്‌സ് ആണ് സാനിയയുടെ യാത്ര ഒരുക്കിയത്.

ആഴ്ചയിൽ എല്ലാ ദിവസവും ഇവിടം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശന സമയം. സൈക്ലിങ്, സ്റ്റാന്റപ്പ് പാഡ്‌ലിങ്, ക്യാംപിങ്, കയാക്കിങ്, ട്രെക്കിങ് മുതലായവയെല്ലാം ഇവിടെ സഞ്ചാരികൾക്കായി ഒരുക്കുന്നു.

https://www.instagram.com/reel/CZjV4GpFtvc/?utm_source=ig_embed&ig_rid=cd3d6702-1e26-4ecc-a34f-0752b6616323

 

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.