സൗദിക്ക് മുന്നില്‍ അവരും വീണു!! താണ്ടിയത് അഞ്ച് കടമ്പകള്‍!! അവര്‍ ലക്ഷ്യത്തിലേക്ക്!!(

Breaking News International

കരുത്തും സമ്പത്തും, അമേരിക്കയെ പോലും കൂസാത്ത മനോഭാവം അതാണ് സൗദി അറേബ്യ. റഷ്യയെ തളയ്ക്കാന്‍ ഒപക് രാജ്യങ്ങളെ കൂട്ടുപിടിച്ച് പല നയങ്ങളും പാസാക്കാന്‍ ശ്രമിച്ച അമേരിക്കയ്ക്ക് ആദ്യ അടി സൗദിയുടെ ഭാഗത്ത് നിന്നായിരുന്നു. മാത്രമല്ല എണ്ണ ഉത്പാദത്തിലെ വമ്പന്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയുടെ നിലപാടുകള്‍ക്ക് മറിച്ചൊരു ചോദ്യം ഉയരാറില്ല. എന്നാല്‍ ഖത്തര്‍ സൗദിക്ക് എതിരെ തിരിഞ്ഞു. തുടര്‍ന്ന് ഖത്തറിന്റെ പല നീക്കങ്ങളിലും അനിഷ്ടം പ്രകടിപ്പിച്ചാണ് സൗദി സഖ്യം 2017ല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. പക്ഷേ സമീപകാലത്തായി സൗദി ഭരണകൂടം പല മാറ്റങ്ങള്‍ക്കും തയ്യാറായിരിക്കുകയാണ്.

തങ്ങളുടെ വിദേശ നയത്തില്‍ കാതലായ മാറ്റം അവര്‍ വരുത്തിയിരിക്കുന്നു. വിവാദ വിഷയങ്ങളില്‍ നിന്ന് പിന്മാറുകയാണ് സൗദി. ആഭ്യന്തര ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സൗദിവല്‍ക്കരണം ശക്തമാക്കുന്നു.അഞ്ച് തടസങ്ങളാണ് സൗദി അറേബ്യയ്ക്ക് മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ എല്ലാം നീങ്ങിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ആദ്യത്തേത് ഖത്തറുമായുള്ള അകല്‍ച്ചയായിരുന്നു. ഉപരോധം പിന്‍വലിച്ചതോടെ ഖത്തറുമായി അടുത്തു. യമന്‍ യുദ്ധമായിരുന്നു സൗദിയുടെ പുരോഗതിക്ക് തടസമായി എടുത്തു പറഞ്ഞിരുന്ന മറ്റൊരു കാര്യം. അയല്‍ രാജ്യമായ യമനിലെ ഹൂത്തി വിമതരുമായി യുദ്ധം ചെയ്യുന്നതിനാല്‍ ജിസാന്‍, നജ്റാന്‍ തുങ്ങിയ അതിര്‍ത്തി മേഖലകളില്‍ മാത്രമല്ല, വന്‍ പട്ടണങ്ങളില്‍ വരെ മിസൈലുകള്‍ പതിക്കുന്ന സാഹചര്യമുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിച്ചതോടെ ഹൂത്തികളുടെ ആക്രമണം നിലച്ചു.

സിറിയയുമായുള്ള തര്‍ക്കമായിരുന്നു പശ്ചിമേഷ്യയില്‍ സൗദിയെ കുഴക്കിയിരുന്ന മറ്റൊരു വിഷയം. സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. 11 വര്‍ഷത്തിന് ശേഷം അറബ് ലീഗിലേക്ക് സിറിയയെ തിരിച്ചുകൊണ്ടുവന്നു. സിറിയന്‍ പ്രതിനിധികള്‍ സൗദി സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും പരസ്പരം അംബാസഡര്‍മാരെ നിയമിക്കാനും ധാരണയായി. ഇറാനുമായി സൗദി അകന്നതായിരുന്നു മേല്‍പ്പറഞ്ഞ പല തര്‍ക്കങ്ങള്‍ക്കും കാരണം. യമനിലെ ഹൂത്തികളും സിറിയയിലെ സര്‍ക്കാരും ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട് എന്നായിരുന്നു സൗദിയുടെ ആരോപണം. എന്നാല്‍ ചൈന മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ഇറാനും സൗദിയും ഒന്നിക്കാന്‍ തീരുമാനിച്ചു.

സൗദിയുടെ എണ്ണ കപ്പലുകള്‍ ഇപ്പോള്‍ സുഗമമായി യാത്ര നടത്തുന്നുണ്ട്. അതേസമയം, മേഖലയില്‍ ചൈന ചെലുത്തുന്ന സ്വാധീനം അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. ഇറാനുമായി സൗദി അടുത്തതില്‍ ഇസ്രായേലിനും അമര്‍ഷമുണ്ട്. ഇസ്രായേല്‍ സൗദിയുമായി അടുക്കാനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്. അതിനിടെയാണ് കാനഡയുമായുള്ള പ്രശ്നം സൗദി പരിഹരിച്ചിരിക്കുന്നത്. 2018ലാണ് കാനഡയും സൗദിയും ഉടക്കിയത്. സൗദിയിലെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ ദുരൂഹ മരണമാണ് ഇതിന് കാരണം. അടുത്തിടെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നടത്തിയ ചര്‍ച്ചയാണ് മഞ്ഞുരുക്കിയത്. ഇപ്പോള്‍ പരസ്പരം അംബാസഡര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സല്‍മാന്‍ രാജകുമാരന്‍ വിഭാഗവനം ചെയ്തതുപോലെ സൗദി ഓരോ മേഖലയിലും അവരുടെ കരുത്ത് തെളിയിക്കുകയാണ്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.