സമ്മതമില്ലാതെ മതംമാറ്റി വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിന് പെണ്‍കുട്ടി കൊടുത്തത് കിടിലം പണി!

Breaking News International

തമിഴ്‌നാട്ടില്‍ ഹിന്ദു പെണ്‍കുട്ടിയായ സെല്‍വി ഒരു സുപ്രഭാതത്തില്‍ അസ്മ ഫാത്തിമയായി മാറി. മായവും മന്ത്രവുമൊന്നുമല്ല. സമ്മതമില്ലാതെയുള്ള മതപരിവര്‍ത്തനം തന്നെ. താന്‍ മതം മാറിയ വിവരം പെണ്‍കുട്ടി പോലും അറിഞ്ഞില്ല എന്നതാണ് സത്യം. അതെ, തമിഴ്‌നാട് കാഞ്ചീപുരത്ത് ഹിന്ദു പെണ്‍കുട്ടിയെ മകനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച മുസ്ലീം കുടുംബത്തിന്റെ ശ്രമം പുറത്തായിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കേരളാസ്റ്റോറിയുടെ ലൈവ് ഡെമോ എന്ന തലക്കെട്ടോടെ ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യ പെണ്‍കുട്ടിയുടെ വീഡിയോ ഉള്‍പ്പെടെ ട്വിറ്ററിലൂടെ പുറത്ത് വിട്ടതോടെയാണ് സംഭവം രാജ്യശ്രദ്ധ നേടിയത്. പിന്നാലെ ഹിന്ദു സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. പ്രാദേശിക ഹിന്ദു സംഘടനയായ ഹിന്ദു മുന്നണിയും വിഷയം ഏറ്റെടുത്തു.

പെട്ടെന്നൊരു ദിവസം, പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ യുവാവിന്റെ കുടുംബം കുട്ടിയെ വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നാലെ ക്ഷണക്കത്ത് അച്ചടിക്കുകയുമായിരുന്നു. എന്നാല്‍ തന്റെ സമ്മതത്തോടെയല്ല ഇതെല്ലാം സംഭവിച്ചതെന്നും വിവാഹം കഴിക്കാനോ ഇസ്ലാം മതം സ്വീകരിക്കാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. താന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയെന്നും 12ാം ക്ലാസ് പൊതു പരീക്ഷയില്‍ അറുനൂറില്‍ 442 മാര്‍ക്ക് നേടിയെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. അവന്റെ പേര് ഇമ്രാന്‍ എന്നാണ്. എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് ഞങ്ങളുടെ അംഗീകാരവും സമ്മതവുമില്ലാതെ ഞങ്ങള്‍ വിവാഹം കഴിക്കുമെന്നും ക്ഷണക്കത്ത് അച്ചടിക്കുമെന്നും പറഞ്ഞു. അവര്‍ എന്റെ പേര് പോലും മാറ്റി. എന്റെ പേര് സെല്‍വി. പക്ഷേ അവര്‍ അത് അസ്മ ഫാത്തിമ എന്നാക്കി മാറ്റിയാണ് ക്ഷണകത്ത് അച്ചടിച്ചതെന്നും പെണ്‍കുട്ടി വീഡിയോയില്‍ വ്യക്തമാക്കി.

തനിക്ക് വിവാഹം വേണ്ടെന്നും ഉപരിപഠനത്തിനും തൊഴില്‍ കണ്ടെത്താനും ആഗ്രഹിക്കുന്നുവെന്നും കുട്ടി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. തനിക്ക് രണ്ട് വര്‍ഷമായി ഇമ്രാനെ അറിയാം, എന്നാല്‍ ഇത് പതിവ് സുഹൃത്ത് ബന്ധം മാത്രമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഇമ്രാനും കുടുംബവും ക്ഷണക്കത്ത് അച്ചടിച്ചെന്നും തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഇതിനുപുറമെ കാര്യങ്ങള്‍ വാഗ്ദാനം ചെയ്ത് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ തന്നെ ശല്യപ്പെടുത്തിയിരുന്നതായും ആദ്യം തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങിപ്പോയിരുന്നതായും പെണ്‍ക്കുട്ടി വ്യക്തമാക്കി.

 

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.