പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരങ്ങള്‍. പിഎഫ്‌ഐ ഓഫീസുകളില്‍ നടത്തിയ റെയിഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. താലിബാന്‍ മാതൃക മതമൗലികവാദം പിഎഫ്‌ഐ പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ കിട്ടി എന്നതാണ് എന്‍ഐഎ റിയിച്ചത്.
അതേ സമയം കസ്റ്റഡിയിലെടുത്ത നേതാക്കളെ ദില്ലിയില്‍ എത്തിച്ച് എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തു. ഡിജി ദിന്‍കര്‍ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു എന്‍ഐഎ ചോദ്യങ്ങള്‍ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകള്‍ വഴി പിഎഫ്‌ഐ പണം ശേഖരിച്ചതിന്റെ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. കൊലപാതകങ്ങളില്‍ എന്‍ഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും. ഇതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം എന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നു എന്നാണ് മനസിലാക്കേണ്ടത്.
ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കണം എന്ന ആവശ്യമുയര്‍ത്തുന്നത് നിരവധി പേരാണ്. പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫസര്‍ ടി.ജെ. ജോസഫും ഇതേ ആവശ്യവുമായി രംഗത്തെത്തി. ദേശീയ സുരക്ഷയുടെ താല്‍പര്യം കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ട്എന്ന ഭീകര സംഘടനയെ ഇല്ലാതാക്കേണ്ടത് പ്രധാനമാണെന്നാണ് ടിജെ ജോസഫ് പറഞ്ഞത്.
പിഎഫ് ഐയുടെ പരിപാടികളും പ്രവര്‍ത്തനങ്ങളും വിവിധ ഭീകര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും സൂചിപ്പിക്കുന്നത് അവര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണെന്നും വര്‍ഷങ്ങളായി നിരവധി ആക്രമണങ്ങളില്‍ അവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രൊഫ.ടി.ജെ. ജോസഫ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടിജെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ തുറന്നടിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും അംഗങ്ങളെ അഴിക്കുള്ളില്‍ പൂട്ടുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജോസഫ് തുറന്നടിച്ചു.
12 വര്‍ഷവും രണ്ട് മാസവും മുന്‍പാണ് ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയപ്പോള്‍ പ്രവാചകനെയും ഖുര്‍ആനെയും നിന്ദിച്ചുവെന്നാരോപിച്ച് തീവ്ര ഇസ്ലാമിക് സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സംഘം തൊടുപുഴയിലെ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയത്. ‘എന്റെ നേര്‍ക്കുള്ള ആക്രമണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ താഴെത്തട്ടിലുള്ള പിഎഫ്‌ഐ അംഗങ്ങളാണ്. എനിക്കെതിരെ ആക്രമണം നടത്താന്‍ ഉത്തരവിട്ട പിഎഫ്ഐയുടെ തലപ്പത്തുള്ളവരും സൂത്രധാരന്മാരും എങ്ങനെയാണ് യഥേഷ്ടം വിഹരിക്കുന്നതെന്ന് എനിക്കറിയാം’- ജോസഫ് പറയുന്നു. പുസ്തകമെഴുത്തിലും വായനയിലും നേരം പോക്കുന്ന ജോസഫ് ഇപ്പോള്‍ ഇടത്തേ കൈ ഉപയോഗിച്ചാണ് എഴുതുന്നത്. വലത്തേ കൈയാണ് പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ വെട്ടിമാറ്റിയത്. കൈപ്പത്തി തുന്നിച്ചേര്‍ത്തെങ്കിലും ഉപയോഗയോഗ്യമല്ല.
ഇതുപോലെ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമത്തിനരയായ നിരവധിപേരുണ്ട് രാജ്യമൊട്ടാകെ. പാലക്കാടും ആലപ്പുഴയിലും ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പര്വര്‍ത്തകരുടെ പങ്ക് വ്യക്തമായിരുന്നു. ഇതോടെ സംഘനയെ നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ മുഖം തിരിക്കുകയാണുണ്ടായത്. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനവും പ്രതിവിധി കാണാമെന്ന വാഗ്ധാനവും ഇവിടെ യാഥാര്‍ത്ഥ്യമാകുകയാണ്. ഇനിയൊരു രക്തസാക്ഷികള്‍ കൂടി ഉണ്ടാകാതിരിക്കാന്‍ സംഘടനയുടെ നിരോധനമാണ് വേണ്ടതെന്നാണ് പൊതുവെ ആവശ്യം ഉയരുന്നത്.