തുര്‍ക്കിയുടെ വ്യോമാക്രമണം; നടുങ്ങി ഇസ്ലാമിക ലോകം!! മതരാജ്യങ്ങള്‍ യുദ്ധത്തിലേക്ക്!!

Breaking News International

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സ്‌ഫോടനം നടന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്കാലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പതിമൂന്നു പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനാണ് അറിയിച്ചത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തുര്‍ക്കിക്ക് നേരെ ഉണ്ടായ ഒരു അപ്രതീക്ഷിത ആക്രമണമായിരുന്നു ഇത്. ഹിജാബ് ധരിച്ചെത്തി സ്‌ഫോടനം നടത്തിയെന്ന് സംശയിക്കുന്ന യുവതിയുടെ ചിത്രം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ ഇവര്‍ അറസ്റ്റിലായതായി പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുന്‍പ് യുവതി ഒരു ബാഗ് ഉപേക്ഷിച്ച ശേഷം ഓടുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ പൊലീസ് പ്രദേശം വളഞ്ഞിരുന്നു.

വന്‍ ആക്രമണമാണ് നടന്നിരിക്കുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ നടന്ന ആക്രമണത്തിന് പകരം ചോദിച്ചിരിക്കുകയാണിപ്പോള്‍ എര്‍ദോഗന്‍. ഞായറാഴ്ച വടക്കന്‍ സിറിയയില്‍ നടന്നത് തുര്‍ക്കിയുടെ അതിശക്തമായ വ്യോമക്രമണമാണ്. കുര്‍ദ്ദിഷ് ബേസുകളില്‍ നടന്ന ആക്രമണം ഇസ്താംബൂള്‍ സ്‌ഫോടനത്തിനുള്ള മറുപടിയാണെന്ന് തുര്‍ക്കി പ്രതിരോധമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററില്‍ തുര്‍ക്കിയുടെ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തത് കണക്കെടുപ്പിന്റെ നാഴിക വന്നിരിക്കുന്നു എന്നാണ്. മറ്റൊരു പോസ്റ്റില്‍ കുര്‍ദ്ദിഷ് ബേസില്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

നിരോധിത ഭീകര സംഘടനയായ കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണ് ഇസ്താംബൂളില്‍ നടന്ന ആക്രമണത്തിന് പിന്നിലെന്ന് തുര്‍ക്കി ആക്രമണം നടന്നപ്പോള്‍ തന്നെ ആരോപിച്ചിരുന്നു. ഇവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സിറിയ കുര്‍ദ്ദിഷ് സംഘവും ആക്രമണത്തില്‍ പങ്കാളികളായിരുന്നു. വടക്കന്‍ സിറിയന്‍ അതിര്‍ത്തി നഗരമായ കൊബേനിലാണ് തുര്‍ക്കിയുടെ വ്യോമാക്രമണം നടന്നത്.

കുര്‍ദ്ദിഷുകള്‍ നയിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക്ക് ഫോഴ്‌സസ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസിനെ പരാജയപ്പെടുത്തിയ കൊബേനില്‍ തുര്‍ക്കി ബോംബാക്രമണം നടത്തിയെന്ന് സിറിയന്‍ ഡെമോക്രാറ്റിക്ക് ഫോര്‍സസ് വക്താവ് ഫര്‍ഹാദ് ഷാമി ട്വീറ്റ് ചെയ്യുകയായിരുന്നു. 2018ല്‍ അഫ്രിനില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട അഫ്രിന്‍ സ്വദേശികള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന അല്‍-ബെയ്ലോന്യ ഗ്രാമത്തിന് നേരെ തുര്‍ക്കി അധിനിവേശ വിമാനം ഷെല്ലാക്രമണം നടത്തുകയാണെന്നും ,” അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

സമീപ വര്‍ഷങ്ങളില്‍ സിറിയന്‍ കുര്‍ദിഷ് ഭീകരര്‍ക്കെതിരെ തുര്‍ക്കി സൈന്യം ഓപ്പറേഷന്‍ നടത്തിയ കൊബാനിലാണ് ആക്രമണത്തിനുള്ള ഉത്തരവ് നല്‍കിയതെന്ന് സ്ഫോടനത്തെത്തുടര്‍ന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു പറഞ്ഞത് ശ്രദ്ധേയമാണ്.വടക്കന്‍ സിറിയയിലെ മറ്റൊരു പ്രദേശമായ അഫ്രിനിലൂടെയാണ് ബോംബര്‍ കടന്നുപോയതെന്നും ഞായറാഴ്ചയാണ് തുര്‍ക്കി വിമാനങ്ങള്‍ ബോംബെറിഞ്ഞതായും സോയ്ലു വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തില്‍ പങ്കില്ലെന്നാണ് സിറിയയിലെ സംഘടനകള്‍ പറയുന്നത്. അതിനിടെ, ഇസ്താംബൂളിലെ പ്രാന്തപ്രദേശത്ത് കുര്‍ദിഷ് തീവ്രവാദികള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്ന സിറിയന്‍ വനിത അല്‍ഹാം അല്‍ബാഷിറിനെ തുര്‍ക്കി പോലീസ് പിടികൂടിയിട്ടുണ്ട്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.