ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍.കൊച്ചിയിലെ ജനങ്ങള്‍ ജാഗത്ര പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഉണ്ണിമുകുന്ദന്‍ രം?ഗത്തെത്തിയിരിക്കുന്നത്. ‘കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ആളുകളും സ്വയം ശ്രദ്ധിക്കുകയും കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുകയും വേണം.
സ്വയം സംരക്ഷണം തീര്‍ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് വിഷ പുക ഉയരുകയാണ്. പുറത്തിറങ്ങുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനും നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിനും അതത് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക. വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൂക്ഷിക്കുക. സുരക്ഷിതരായി ഇരിക്കുക’ എന്നാണ് ഉണ്ണി മുകുന്ദന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ നട്ടെല്ല് പണയം വെയ്ക്കാത്ത ഒരാളെങ്കിലും ഉണ്ടല്ലോ എന്നാണ് ഉണ്ണിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകള്‍. ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടായിട്ട് ഇതുവരെ പ്രമുഖ നായകന്മാരോ മറ്റ് സാംസ്‌കാരിക നേതാക്കന്മാരോ ഇതിനെതിരെ പ്രതികരിച്ച് കണ്ടിട്ടില്ല. തേസമയം, ബ്രഹ്‌മപുരം വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടിയും രംഗത്തു വന്നു.
പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട വസ്ത്രവിവാദം ഉടലെടുത്തപ്പോള്‍ ഘോരം ഘോരം പ്രസംഗിച്ച്, നടിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച സാംസ്‌കാരിക നായകന്മാര്‍, സര്‍ക്കാരിന്റെ പിടിപ്പുകേടിനാല്‍ കൊച്ചിയിലെ ജനത വിഷം ശ്വസിക്കേണ്ടി വന്നപ്പോള്‍ മിണ്ടാട്ടമില്ലാതെ സുഖമായി ഇരിക്കുകയാണെന്ന് ഹരീഷ് പേരടി വിമര്‍ശിച്ചു.