കൊമ്പ് കോര്‍ക്കും ഇവര്‍… സോറോസിന് മോദിയോടുള്ള അരിശത്തിന് പിന്നില്‍! സാമ്പത്തിക ഭീകരനെതിരെ ഒറ്റക്കെട്ടായി ഭാരതം

Breaking News International

ലോകത്തിലെ ഏറ്റവും സമ്പന്നനായ മുപ്പത് പേരില്‍ ഒരാള്‍. അമേരിക്കന്‍ വ്യവസായി. ജീവകാരുണ്യ പ്രവര്‍ത്തകന്‍. ജോര്‍ജ് സോറോസ് എന്ന 92 വയസുകാരനെപ്പറ്റി ഗൂഗിളില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍ ഇതൊക്കെയാവും. പക്ഷേ, കഴിഞ്ഞ കുറച്ചു കാലങ്ങളായി സോറോസ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്, എല്ലാം ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍. ഈ ജൂതവൃദ്ധന് ഇന്ത്യയോട് എന്താണിത്ര വിദ്വേഷം? നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിപക്ഷത്തിന് പോലും ഇല്ലാത്തത്ര അരിശം എന്തിനാണിയാള്‍ക്ക്? കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ താന്‍ തന്റെ കാര്യം നോക്കെടോ എന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ സോറോസിന് മറുപടി നല്‍കിയതിന് പിന്നിലെന്താവും? നമ്മുടെ നാട്ടിലെ മതമൗലീക വാദികള്‍ പറഞ്ഞുപരത്തുന്നത് പോലെ ലോകത്തിന് നന്മചെയ്ത് ശിഷ്ടകാലം കഴിക്കുന്ന സാധു വൃദ്ധനല്ല ജോര്‍ജ് സോറോസ്. നിരവധി രാജ്യങ്ങളെ മുച്ചൂട് മുടിപ്പിച്ച സാമ്പത്തിക ഭീകരനാണ്. ജോര്‍ജ് സോറോസിന്റെ ഇന്നിനേക്കാള്‍ വായിക്കപ്പെടേണ്ടത് അയാളുടെ ഇന്നലെകളാണ്.

രണ്ടാം ലോകമഹായുദ്ധകാലം. ജൂതരെ കൊന്ന് തള്ളി ഹിറ്റ്‌ലര്‍ മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി വിരാജിച്ച കാലം. അന്ന ്ജൂതര്‍ ഒളിച്ചു താമസിക്കുന്ന ഭവനങ്ങളിലും ജൂതരല്ലെന്നു ഭാവിച്ച് താമസിക്കുന്ന വീടുകളിലും അനാഥനായ ജൂതബാലനായി അഭിനയിച്ച് കയറിപ്പറ്റാന്‍ നാത്സികളുടെ രഹസ്യ പൊലീസായ എസ്എസ് റിക്രൂട്ട് ചെയ്ത ബാലനാണ് ജോര്‍ജ് സോറോസ്. ജൂതര്‍ എവിടെയൊക്കെയുണ്ടെന്ന് രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അവന്റെ ജോലി. സോറോസിന്റെ കുടുംബം തങ്ങളുടെ ജൂതസ്വത്വം മറച്ചുപിടിക്കാന്‍ അവരുടെ പേര് ഷ്വാര്‍ട്‌സ് എന്നതില്‍ നിന്ന് സോറോസ് എന്ന് മാറ്റി പ്രചരിപ്പിക്കുകയായിരുന്നു. രണ്ടാം ലോക യുദ്ധാനന്തരം ഹംഗറിയെ കമ്മ്യൂണിസ്റ്റുകള്‍ പിടിച്ചെടുത്തപ്പോള്‍, സോറോസ് ലണ്ടനിലേക്ക് പോയി. അവിടെ അയാള്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദം നേടി. സാമ്പത്തിക കുതന്ത്രങ്ങള്‍ കാണാപ്പാഠമാക്കിയ സോറോസ് നിരവധി നിക്ഷേപങ്ങളും ഊഹക്കച്ചവടവും നടത്തി.1992 ല്‍ യുകെയിലുണ്ടായ ബ്ലാക്ക് വെനഡ്‌സ്‌ഡേ കറന്‍സി പ്രതിസന്ധിയില്‍ കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടി 10 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബ്രിടീഷ് കറന്‍സി പൗണ്ട് സ്റ്റെര്‍ലിംഗ് ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തി. ഇതിലൂടെ യൂറോപ്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും ബ്രിടീഷ് കറന്‍സി പിന്‍വലിക്കേണ്ടി വന്നു. തങ്ങളുടെ കറന്‍സിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണം നേരിട്ടതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ന്നു. അങ്ങിനെ സോറോസിന് ”ദി മാന്‍ ഹൂ ബ്രോക്ക് ദി ബാങ്ക് ഓഫ് ഇംഗ്ലണ്ട്” എന്ന വട്ടപ്പേര് ലഭിച്ചു.

1996 ല്‍ ഫിന്‌ലാന്ഡിന് മേല്‍ നടന്ന സാമ്പത്തിക ആക്രമണം, 1997-ല്‍ തായ്ലന്‍ഡിന്റെ കറന്‍സി ബാറ്റിന് ന്മേലുള്ള ഊഹക്കച്ചവട ആക്രമണങ്ങള്‍, മലേഷ്യന്‍ റിംഗറ്റിന് ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഇടിവ് തുടങ്ങി പലരാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ ഇളക്കിയതിന് പിന്നില്‍ സോറോസ് എന്ന പഴയ നാസിചാരന്റെ കൈകളുണ്ട്. ഇതിനിടയില്‍ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്നൊരു പ്രസ്ഥാനം കക്ഷി തുടങ്ങിയിരുന്നു. ലോകമാകെ ജനാധിപത്യവും മനുഷ്യാവകാശവും വ്യാപിപ്പിക്കാാനും അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, സുതാര്യത എന്നതിനൊക്കെ വേണ്ടി പ്രവര്‍ത്തിക്കുകയുംമാണേ്രത ലക്ഷ്യം. വിവിധ രാജ്യങ്ങളിലെ എന്‍ജിഒകള്‍ക്ക് ഇവര്‍ ഇതിനായി ഫണ്ടും നല്‍കുന്നുണ്ട്. പക്ഷേ, യാഥാര്‍ത്ഥ ലക്ഷ്യം ഇതൊന്നുമല്ല, ഓരോ രാജ്യങ്ങളില്‍ കടന്നു ചെന്ന് അവിടുത്തെ സാമൂഹികവിരുദ്ധ – ദേശ വിരുദ്ധ ശക്തികളെ സഹായിക്കുക മാത്രമാണ്ണ് സോറോസിന്റെ NGO ചെയ്യുന്നത്. ഒരു കണക്കുമില്ലാതെ ഇന്ത്യയിലേക്ക് പണം ഒഴുക്കാനുള്ള സോറോസിന്റെ എല്ലാ നീക്കങ്ങളെയും സര്‍ക്കാര്‍ പൂട്ടിയതോടെയാണ് നമ്മുടെ രാജ്യത്തോടും പ്രധാനമന്ത്രിയോടും സോറോസിന് അടങ്ങാത്ത കലിയായത്.

ഇന്ത്യയിലെ വിധ്വംസക ശക്തികളെയും പാകിസ്താനെയും കശ്മീര്‍ തീവ്രവാദികളെയും വല്ലാതെ സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് തോന്നിയതുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യത്തിനു നരേന്ദ്ര മോദി സര്‍ക്കാര്‍ കൂച്ചു വിലങ്ങിട്ടു. റാഫേല്‍ ഇടപാടിനെതിരെ പോലും ഈ NGO കോടതിയെ സമീപിച്ചു. മുന്‍കൂട്ടി അനുവാദം വാങ്ങാതെ, എന്തിനെന്നു കൃത്യമായി ബോധ്യപ്പെടുത്താതെ നയാപൈസ ഇന്ത്യയിലേക്ക് കൊണ്ട് വരാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സോറോസിനെ അറിയിച്ചു. 2016 ല്‍ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ സര്‍ക്കാര്‍ വാച്ച് ലിസ്റ്റില്‍ പെടുത്തി.പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ, ഇന്ത്യന്‍ പാര്‍ലിമെന്റില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ ചരിത്രപരമായ പ്രസംഗത്തില്‍ ജോര്‍ജ് സോറോസിനെ ”ലോക സാമ്പത്തിക യുദ്ധകുറ്റവാളി” എന്ന് കൃത്യമായി വിശേഷിപ്പിച്ചിരിക്കുന്നു. ജോര്‍ജ് സോറോസിനെ നിലംപരിശാക്കാനുള്ള നിയോഗം ഭാരതത്തിനാണ്. ആ പോരാട്ടത്തിന്റെ ആദ്യ അമ്പാണ് പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയിലൂടെ മുഴങ്ങിയത്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.