തിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിക്കവെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇമാമിന് ഗുരുതര പരിക്ക്. കൊയ്ത്തൂര്‍ക്കോണം ദാറുല്‍സലാമില്‍ ഇമാം റാഫി ബാഖവിയെ ആണ് ഗുരുതര പരുക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ പള്ളിയിലേക്കുള്ള യാത്രാമധ്യയാണ് സംഭവം.
ടെക്നോസിറ്റിക്കു പുറകിലായുള്ള കാരമൂട് – പളളിപ്പുറം സിആര്‍പിഎഫ് റോഡിലൂടെയായിരുന്നു അമ്പലത്തിന്‍കര മുസ്ലിം ജമാഅത്ത് പള്ളിയിലേക്ക് ഇമാം ബൈക്കില്‍ സഞ്ചരിച്ചത്. പെട്ടെന്ന് ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. എന്നാല്‍ ബൈക്ക് പന്നിയുടെ ദേഹത്ത് സ്‌കൂട്ടര്‍ ഇടിച്ചു കയറി. റോഡിലേക്ക് തെറിച്ചു വീണ റാഫി ബാഖവിക്ക് ഗുരുതര പരുക്കേറ്റു.എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ പന്നി ചത്തു. അമ്പലത്തിന്‍കരയില്‍ പന്നികളുടെ ആക്രമണം നിത്യ സംഭവമാണ്. ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ ഇറച്ചി വേസറ്റുകളും മറ്റ് മാലിന്യങ്ങളും റോഡരില്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ട് ഇതാണ് പന്നികളുടെ വരവ് വര്‍ധിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.