ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ യുവതി അഭിനയിച്ചത് പുരോഹിതനെ പ്രകോപിതനാക്കി ; ഉടന്‍ വിലക്കി ; കാരണം അറിഞ്ഞാല്‍ ഞെട്ടും !!

Breaking News International

സ്ത്രീകള്‍ക്ക് പൊതുമധ്യത്തില്‍ ഇരിക്കാനും സംസാരിക്കാനും വരെ വിലക്ക് കല്‍പ്പിച്ചിട്ടുള്ള രാജ്യങ്ങളുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വന്നതോടു കൂടി അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ദുരിത ജീവിതം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഇറാനില്‍ നിന്ന് ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്ത്രീകള്‍ക്ക് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പാടില്ല. ഇനി ഈ വിലക്ക് എന്തിനെന്നു കേട്ടാല്‍ ഞെട്ടും . അയഞ്ഞ ഹിജാബ് ധരിച്ച സ്ത്രീ ഐസ് ക്രീം കഴിക്കുന്നതിന്റെ പരസ്യചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നിര്‍ദേശവുമായി ഇറാന്‍ സര്‍ക്കാര്‍ രംഗത്ത് എത്തിയത്.ഇറാനിയന്‍ പുരോഹിതന്മാര്‍ വീഡിയോ കണ്ട് പ്രകോപിതരാകുകയും ഐസ്‌ക്രീം നിര്‍മ്മാതാക്കളായ ഡോമിനോയ്ക്കെതിരെ കേസെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തുവെത്രേ.

പരസ്യം പൊതു മര്യാദയ്ക്ക് എതിരായെന്നും സ്ത്രീകളുടെ മൂല്യങ്ങള്‍ക്ക് അവഹേളനമാണെന്നും പുരോഹിതന്മാര്‍ വ്യക്തമാക്കി.ഇതോടെ ഹിജാബ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് മന്ത്രാലയം അറിയിച്ചത്. ഇസ്ലാമിക നിയമങ്ങള്‍ക്കെതിരാണ് ഇത്തരത്തിലുള്ള അഭിനയം.ഇതു സംബന്ധിച്ച് പരസ്യ കമ്പനികള്‍ക്ക് കത്ത് അയക്കുകയും ചെയ്തു. കള്‍ച്ചറല്‍ റെവല്യൂഷന്റെ സുപ്രീം കൗണ്‍സിലിന്റെ വിധി പ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് കമ്പനിയ്ക്ക് അയച്ച കത്തില്‍ മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള നിയമമാണ് ഇറാന്റെ കള്‍ച്ചറല്‍ റെവല്യൂഷന്റെ കൗണ്‍സിലിന്റേത്. ഭരണകൂടത്തിന് അഭികാമ്യമാകുന്നത് പോലെ ഈ നിയമത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഐസ് ക്രീം പരസ്യമാണ് ഇപ്പോള്‍ സര്‍ക്കാരിനെ ഇത്തരത്തില്‍ നിയമം പാസാക്കാന്‍ പ്രേരിപ്പിച്ചത്. പൊതു ഇടങ്ങളില്‍ ഹിജാബ് നിര്‍ബന്ധമാക്കിയതിനെതിരെ സ്ത്രീകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതും നിയമം കര്‍ശനമാക്കുന്നതിലേക്ക് വഴി വെച്ചു.

1979-ലെ ഇസ്ലാമിക വിപ്ലവം മുതല്‍ ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാണ്. എന്നാല്‍ സമൂഹമാദ്ധ്യമ ക്യാമ്പെയ്‌നുകള്‍ വഴി നിരവധി സ്ത്രീകള്‍ നിയമത്തിനെതിരെ ശബ്ദം ഉയര്‍ത്തിയിരുന്നു. അടുത്തിടെ ഇറാന്‍ സ്ത്രീകള്‍ക്കായി നിര്‍ബന്ധിത ഡ്രസ് കോഡുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഇറാനിലെ സ്ത്രീകള്‍ പൊതുസ്ഥലത്ത് ഹിജാബ് അഴിച്ചുമാറ്റി പ്രതിഷേധിച്ചിരുന്നു. പിന്നാലെ പരസ്യ ചിത്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഈ ഉത്തരവ് പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് സൂചന.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.