സൗദി അറേബ്യയുടെ കണക്കുകൂട്ടലുകള്‍ ചെറുതല്ല. മിത്രങ്ങള്‍ ശത്രുക്കളാവുമ്പോഴും ശത്രുക്കള്‍ ഒന്നിക്കുമ്പോഴും ശ്രദ്ധിക്കണം. വമ്പന്‍ അജണ്ടകള്‍ അതിന് പിന്നില്‍ കാണും. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ശക്തമായ സ്ഥാനം നേടിയെടുക്കുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യമെന്നതില്‍ തര്‍ക്കമില്ല. സൗദി രാജകുമാരനായ ഫൈസല്‍ ബിന്‍ ഫഹദിന്റെ കൊട്ടാരത്തില്‍ നിന്നും ആഭരണങ്ങള്‍ തായ്‌ലന്റ് സ്വദേശിയായ വീട്ടുവേലക്കാരന്‍ കവര്‍ന്ന സംഭവം, ദ ബ്യു ഡയമണ്‍ഡ് അഫയര്‍ മൂലം വര്‍ഷങ്ങളോളം തായ്‌ലന്റുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച സൗദി ആ ബന്ധവും പുതുക്കി.
ഉക്രൈയ്ന്‍ റഷ്യ യുദ്ധത്തില്‍ അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങി. അതേ സമയം തന്നെ കോടികള്‍ നല്‍കി ഉക്രൈയ്‌നെ സഹായിക്കുകയും ചെയ്തു സൗദി. തീര്‍ന്നില്ല പാകിസ്ഥാനെ സഹായിക്കാന്‍ മുന്‍കൈയടുക്കുന്നതിനൊപ്പം മാസങ്ങള്‍ക്ക് പിറേ യാതൊരു സഹായവും ഇനി കൈയയച്ച് ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എല്ലാത്തിനും പിറകേ ഇസ്രായേലിനെയും അമേരിക്കയേയും ചൊടിപ്പിച്ച് കൊണ്ട് ഇറാനുമായും ബ്ന്ധം ശക്തമാക്കാന്‍ തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഇങ്ങനൊക്കെ മാറ്റങ്ങള്‍ വന്ന അതേ സമയം സല്‍മാന്‍ സ്വന്തം രാജ്യത്തും വമ്പന്‍ മാറ്റങ്ങളും പദ്ധതികളും കൊണ്ടുവന്നു. സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി എത്തിയതോടെയാണ് മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങിയത്.
സ്ത്രീകളുടെ ലൈസന്‍സും തിയേറ്ററും തുടങ്ങി വിനോദ സഞ്ചാര രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നോ സമൂലമായ മാറ്റങ്ങളും ഇതിന്റെ ഭാഗമാണ്. ഇപ്പോഴിതാ ദുബായ്, ദോഹ തുടങ്ങിയ പ്രാദേശിക എതിരാളികളെ മറികടന്ന് റിയാദിനെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയും നടപ്പില്‍ വരുത്താന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. പദ്ധതിയുടെ ഭാഗമായി പുതിയ ദേശീയ വിമാനക്കമ്പനി രൂപീകരിക്കുന്നതായി സൗദി അറേബ്യ വ്യക്തമാകകിയിരിക്കുകയാണ്.’റിയാദ് എയര്‍’ 2030 ഓടെ ലോകത്തെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുവെന്നാണ് ഔദ്യോഗിക സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തത്. നിലവിലുള്ള സൗദി എയര്‍വേഴ്‌സിന് പുറമേയാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ‘വിഷന്‍ 2030’ പരിഷ്‌കരണ അജണ്ടയുടെ ഭാഗമായിട്ടാ സൌദി വ്യോമയാന രംഗത്തും പുതിയ വികസനം ലക്ഷ്യമിടുന്നത്. നിലവിലുള്ള റിയാദ് വിമാനത്താവളത്തിന്റെ ശേഷി ഏകദേശം 35 ദശലക്ഷം യാത്രക്കാരാണ്. പുതിയ എയര്‍ലൈന്‍, ‘ഏവിയേഷന്റെ ഒരു അന്താരാഷ്ട്ര കേന്ദ്രമായും ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമായും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്ന പദ്ധതികളുടെ ഒരു വലിയ പാക്കേജിലെ ഏറ്റവും പുതിയതാണ്’ – സൗദി ഗതാഗത മന്ത്രി സാലിഹ് അല്‍-ജാസര്‍ ട്വിറ്ററില്‍ പറഞ്ഞു.
അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസിന്റെ മുന്‍ മേധാവി ടോണി ഡഗ്ലസിനെ സിഇഒ ആയി നിയമിച്ചതായി എസ്പിഎ അറിയിച്ചു. റിയാദ് എയര്‍ എവിടെ നിന്നും വിമാനം വാങ്ങിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. രാജ്യത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍ ചെങ്കടല്‍ തീരനഗരമായ ജിദ്ദയിലാണ്. ‘ഗേറ്റ്വേ ടു മക്ക’ എന്നറിയപ്പെടുന്ന ഈ നഗരം ഓരോ വര്‍ഷവും ഹജ്ജ്, ഉംറ തീര്‍ത്ഥാടനം നടത്തുന്ന ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെയാണ് രാജ്യത്ത് എത്തിക്കുന്നത്. മധ്യ സൗദി അറേബ്യയിലെ റിയാദിനെ ബിസിനസ്സ് ഹബ് ദുബായുടെ ശക്തമായ എതിരാളിയായി സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ സമീപ വര്‍ഷങ്ങളില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.