അഫ്ഗാനിസ്ഥാന്‍ യുദ്ധം പ്രഖ്യാപിച്ചു!! ബന്ധുക്കള്‍ ശത്രുക്കളാകുന്നു!!

Breaking News International

ഭീകരവാദത്തിന് എല്ലാ പിന്തുണയും നല്‍കി ഭീകരവാദികളെ തീറ്റിപോറ്റി ഇന്ത്യയെ തകര്‍ക്കാന്‍ എല്ലാ ശ്രമവും നടത്തുന്ന പാകിസ്ഥാന് ഇപ്പോള്‍ ഭീകരാക്രമണങ്ങള്‍ കാരണം സ്വസ്ഥത നഷ്ടപ്പെട്ട സാഹചര്യമാണ്. അഫ്ഗാനിസ്ഥാന്‍ താലിബാന്റെ സഖ്യമായ പാകിസ്ഥാന്‍ താലിബാനാണ് പാകിസ്ഥാന് എതിരെ ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് പാക് സര്‍ക്കാരുമായി പാക് താലിബാന്‍ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചത്. അത് മറികടന്നു കൊണ്ടാണ് പാകിസ്ഥാനുമായി ഇപ്പോള്‍ പാക് താലിബാന്‍ പോരിന് ഇറങ്ങിയിരിക്കുന്നത്.

ഭരണകൂടവുമായി അംഗീകരിച്ചിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്തുടനീളം ആക്രമണത്തിന് ആഹ്വാനവുമായി പാകിസ്താന്‍ താലിബാന്‍ രംഗത്തെത്തിയിരിക്കുകയാണ്. സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും ആക്രമണം അവസാനിപ്പിക്കാന്‍ തയ്യറാകില്ലെന്നും അതിനാല്‍ പ്രതികാര ആക്രമണങ്ങള്‍ രാജ്യത്തുടനീളം ആരംഭിക്കാനാണ് തീരുമാനമെന്ന് പാകിസ്താന്‍ താലിബാന്‍ സ്ഥാപനമായ തെഹ്രികെ താലിബാന്‍ പാകിസ്താന്‍(ടിടിപി) അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് പാകിസ്താന്‍ സര്‍ക്കാരുമായി ടിടിപി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടത്. കരാര്‍ അംഗീകരിച്ചിരുന്നെങ്കിലും വെടിനിര്‍ത്തല്‍ അവഗണിച്ചെന്നും നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായതായും ഇരുപക്ഷവും അറിയിച്ചിരുന്നു. നിരവധി പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

2007ലാണ് ടിടിപി പാകിസ്താനില്‍ സ്ഥാപിതമായത്. 2010-ല്‍ പാകിസ്താനില്‍ നിന്ന് ടിടിപിയെ അഫ്ഗാനിസ്ഥാനിലേക്ക് തുരത്തിയെങ്കിലും അഫ്ഗാനില്‍ താലിബാന്‍ തിരികെ അധികാരത്തിലെത്തിയതിനാല്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു. പാകിസ്ഥാനില്‍ പുതിയ സൈനിക മേധാവിയെ നിയമിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ ശക്തമായതെന്നതും ശ്രദ്ധേയമാണ്. 2007ല്‍ പാക് ജിഹാദികളാണ് തെഹ്രിക്ക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്ന സംഘം രൂപീകരിച്ചത്. 1990കളില്‍ ഇവര്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഒപ്പമാണ് പ്രവര്‍ത്തിച്ചുവന്നത്. 2011 സെപ്തംബര്‍ പതിനൊന്നിന് നടന്ന ന്യൂയോര്‍ക്കിലെ ആക്രമണത്തിന് ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഇടപെടല്‍ നടത്തുന്നതിന് മുമ്പ് വരെ അഫ്ഗാന്‍ താലിബാനൊപ്പം പ്രവര്‍ത്തിച്ചുവന്നവരാണ് ഈ പാക് ജിഹാദികള്‍. പ്രത്യേകം സംഘമാണെങ്കിലും ഇവര്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കൂട്ടുകെട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതോടെ പാകിസ്ഥാന്‍ താലിബാനും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇവരുടെ ഉന്നത നേതാക്കളും ഭീകരരും അഫ്ഗാനിസ്ഥാനിലെ ഒളിത്താവളങ്ങളിലാണ് കഴിയുന്നതും. പാക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് സ്റ്റഡീസിന്റെ കണക്കനുസരിച്ച്, കാബൂള്‍ താലിബാന്‍ പിടിച്ചെടുത്ത് കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ 51% വര്‍ധനയുണ്ടായി. 2021 ഓഗസ്റ്റ് 15 മുതല്‍ 2022 ഓഗസ്റ്റ് 14 വരെയുള്ള കണക്കാണത്. 250 ആക്രമണങ്ങളില്‍ 433 പേര്‍ കൊല്ലപ്പെടുകയും 719 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മരണനിരക്കില്‍ 47% വര്‍ധനവാണിത്.

നവംബറില്‍ മാത്രം 50 ഭീകരാക്രമണങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആകെ 132 ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആക്രമണങ്ങളുടെ മുന്‍നിരയില്‍ ടി.ടി.പിയാണ്. ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാന്‍ പ്രവിശ്യ, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് എന്നിവയും മറ്റ് രണ്ട് പ്രധാന സംഘങ്ങളാണ്. യുഎസ്, നാറ്റോ സൈനികര്‍ കാബൂളിന്റെ നിയന്ത്രിച്ചിരുന്ന സമയം അഫ്ഗാനിസ്ഥാന്‍ താലിബാനെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

അത് താലിബാന് വേണ്ടി ഫണ്ട് സ്വരൂപിക്കുക, താലിബാന്‍ പ്രവര്‍ത്തനങ്ങള്‍ മറ്റ് സാമ്പത്തിക സഹായം നല്‍കുക, വിദേശത്ത്് താലിബാന്റെ വെര്‍ച്വല്‍ ദൂതന്മാരായി നയതന്ത്ര പിന്തുണ നല്‍കുക, താലിബാന്‍ പോരാളികള്‍ക്ക് പരിശീലനം നല്‍കുക, താലിബാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ വിദഗ്ധരും അവിദഗ്ധരുമായ ആളുകളെ റിക്രൂട്ട് ചെയ്യുക, ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നയിക്കുകയും ചെയ്യുക അങ്ങനെ താലിബാനെ വളര്‍ത്തിയ പാകിസ്ഥാന്‍ ഇപ്പോള്‍ അതിന്റെ ഫലം അനുഭവിക്കുകയാണ്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.