ഇന്ത്യയുടെ നയതന്ത്രം ശക്തമാണ്. റഷ്യയില്‍ നിന്നും രൂപ നല്‍കിയാണ് നമ്മള്‍ ഇപ്പോള്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യയുടെ സൗഹൃദവും ശക്തമാണ്. രൂപയുടെ മുല്യം ഉയര്‍ത്താന്‍ തന്ത്രപരമായ നീക്കം നടത്തുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ഇന്ത്യയും യു.എ.ഇയും തമ്മിലെ എണ്ണ ഇതര വ്യാപാരം രൂപയിലാക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. എണ്ണ വ്യാപാരവത്തിലും ഡോളറിനെ ഒഴിവാക്കാനുള്ള നടപടികള്‍ പിറകേ ഉണ്ടാകുമെന്നാണ് വിവരം. ഇതോടെ ഡോളറിന് വേണ്ടിയുള്ള ആവശ്യം വന്‍തോതില്‍ കുറയും. രൂപയുടെ മൂല്യം കരുത്താര്‍ജ്ജിക്കുകയും ചെയ്യും. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലെത്തിയ യുഎഇ മന്ത്രിയാണ് ഇതിന്റെ സൂചനകള്‍ പുറത്തു വിട്ടത്.
സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം വയക്തമാക്കി. ഇന്ത്യന്‍ രൂപക്കും സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നതും. അതായത് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം പുതിയ തലത്തിലേക്ക് പോവുകയാണ് ഇന്ത്യന്‍ രൂപയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വാണിജ്യ ഇടപാട് നടത്താന്‍ വഴിയൊരുങ്ങുന്നു.
സൗദി അറേബ്യയും യുഎഇയും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പല രാജ്യങ്ങളുമായും പ്രാദേശിക കറന്‍സിയില്‍ ഇടപാട് നടത്താനാണ് ഗള്‍ഫ് രാജ്യങ്ങളുടെയും ആലോചന. അങ്ങനെ സംഭവിച്ചാല്‍ ഡോളറിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ഇതോടെ സ്വര്‍ണവിലയിലും കാതലായ മാറ്റം സംഭവിക്കും. ലോക രാജ്യങ്ങളുടെ വ്യാപാര ഇടപാടുകള്‍ നടക്കുന്നത് ഡോളറിലാണ്. ചൈനയും റഷ്യയും ഇതിന് വിരുദ്ധമായി നീങ്ങുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളും ഡോളറിലാണ് വ്യാപാരം നടത്തുന്നത്. സൗദി അറേബ്യയും ലോക്കല്‍ കറന്‍സിയില്‍ ഇടപാട് നടത്താന്‍ ആലോചിക്കുന്നുണ്ട്.
ഇന്ത്യന്‍ രൂപയ്ക്ക് ആഗോള വിപണിയില്‍ മികച്ച സ്ഥാനം നേടാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്ന വേളയില്‍ തന്നെയാണ് സൗദിയും യുഎഇയും മാറി ചിന്തിക്കുന്നത്. ഡോളറിലോ യൂറോയിലും റിയാലിലോ മറ്റേതെങ്കിലും കറന്‍സിയിലോ ഇടപാട് നടത്തുന്നതില്‍ തങ്ങള്‍ക്ക് തടസമില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു.യുപിഐ, റുപേ കാര്‍ഡുകളുടെ ഉപയോഗം ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. രൂപയിലും റിയാലിലുമായി ഇടപാട് നടത്തുന്ന കാര്യം കഴിഞ്ഞ സെപ്തംബറില്‍ സൗദിയും ഇന്ത്യയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ സൗദിയുമായി രൂപയില്‍ ഇടപാട് നടത്താന്‍ സാധിച്ചാല്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ മിച്ചം വരും.
ഇത് ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യും.ഡോളറിന് പകരം രൂപ ഉപയോഗിച്ച് ഇടപാട് നടത്തുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഒരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളെ ഇന്ത്യയുമായി ഇടപാട് നടത്താന്‍ കൂടുതല്‍ തല്‍പരരാക്കുന്നതിനാണിത്. റഷ്യയുമായും ഇറാനുമായും ഇന്ത്യ രൂപയിലാണ് ഇടപാട് നടത്തുന്നത്. ശ്രീലങ്കയും ഇതേ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഡോളര്‍ ശേഖരം ബംഗ്ലാദേശിനും നേപ്പാളിനും മ്യാന്‍മറിനും കുറവാണ്. അവരും രൂപയിലെ ഇടപാടിന് താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. താജിക്കിസ്താന്‍, ക്യൂബ, ലക്സംബര്‍ഗ്, സുഡാന്‍ എന്നീ രാജ്യങ്ങളും രൂപയിലെ ഇടപാടിന് താല്‍പ്പര്യം അറിയിച്ചു. ലോക രാജ്യങ്ങള്‍ രൂപ ആവശ്യപ്പെടുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും. രൂപയുടെ മൂല്യം ഉയരാനും ഇത് കാരണമാകും.