ഇറാന് എട്ടിന്റെ പണി കൊടുത്ത് ഇസ്രായേല്‍!!! പ്രക്ഷോഭത്തില്‍ വീണ്ടും ട്വിസ്റ്റ്!!

Breaking News International

ഇറാനില്‍ ഹിജാബ് പ്രക്ഷോഭം കനക്കുമ്പോള്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഇറാന്‍ നേരിടുന്നത്. കഴിഞ്ഞാഴ്ചയാണ് ഇറാഖുമായി ഇറാന്‍ അതിര്‍ത്തി പങ്കിടുന്ന കുര്‍ദ്ദിഷ് മേഖലകളില്‍ ഹിജാബ് പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഇറാന്‍ ഭരണകൂടം വമ്പന്‍ ആയുധങ്ങളുമായി പ്രക്ഷോഭകരെ നേരിട്ടത്. എന്നാല്‍ ഇതൊന്നും പ്രക്ഷോഭകരെ ഭയപ്പെടുത്തിയില്ലെന്ന് മാത്രമല്ല കല്ലേറ് നടത്തിയും വലിയ പ്രക്ഷോഭ റാലികള്‍ നടത്തിയും അവര്‍ ധീരമായാണ് വെടിവെയ്പ്പുകളെയും ഷെല്ലിംഗിനെയും നേരിട്ടതും.

ഇതിന് പിന്നാലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണി ഗാര്‍ഡ് കോര്‍പ്പ്‌സിന്റെ ഉന്നത് ഉദ്യോഗസ്ഥന്‍ സിറിയയില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഖുദ്‌സ് ഫോഴ്‌സിന് കീഴില്‍ പ്രവര്‍ത്തിച്ച ഇറാന്റെ പ്രധാന ഉദ്യോഗസ്ഥരിലൊരാളാണ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതും. എന്നാല്‍ ഇസ്രായേലിന് എതിരെ ഇറാന്‍ ആരോപണം ഉന്നയിക്കുകയും പ്രതികാരം തീര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതിന് യാതൊരു മറുപടിയും ഇസ്രായേല്‍ നല്‍കിയിരുന്നില്ല.

ഇപ്പോള്‍ ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് വാര്‍ത്ത നല്‍കി വന്നിരുന്ന ഇറാന്‍ ഭരണകൂടത്തിന്റെ പ്രധാന വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസിന്റെ പ്രവര്‍ത്തനം ഹാക്കര്‍മാര്‍ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മഹ്‌സാ അമ്‌നിയുടെ മരണം മുതല്‍ ഇതുവരെ ഭരണകൂടത്തിനെ പിന്താങ്ങി വാര്‍ത്തകള്‍ ഈ ഏജന്‍സി വഴിയാണ് പുറത്തുവന്നിരുന്നത്. ഈ നടപടിക്ക് പിന്നിലും ഇസ്രായേലാണെന്നാണ് ഇറാന്റെ നിഗമനം.

രാജ്യത്തെ ഡ്രസ് കോഡ് അനുസരിച്ചില്ലെന്ന് ആരോപിച്ച് 22 കാരിയായ മഹ്‌സ അമ്‌നിയെ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഇറാന്‍ പൊലീസിനെതിരെ ഇക്കഴിഞ്ഞ സെപ്തംബര്‍ പതിനാറിന് ആരംഭിച്ച പ്രക്ഷോഭത്തില്‍ ആകെ സ്ഥിരത നഷ്ടപ്പെട്ട നിലയിലാണ് ഇറാന്‍. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഫാര്‍സ് ഏജന്‍സിയുടെ വെബ്‌സെറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി തുടങ്ങഇയത്.

സങ്കീര്‍ണമായ ഹാക്കിംഗ് രീതിയാണ് നടന്നിരിക്കുന്നത്. വലിയ രീതിയിലുള്ള ഒരു സൈബര്‍ അറ്റാക്കാണ് നടന്നിരിക്കുന്നതെന്നാണ് ഫാര്‍സ് അധികൃതര്‍ പറയുന്നത്. കഴിയാവുന്നത്ര ബഗ്‌സ് നീക്കം ചെയ്തു കഴിഞ്ഞാലും കുറച്ചു നാളത്തേക്ക് തന്നെ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുമെന്നാണ് ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നത്. നിരന്തരം പല രാജ്യങ്ങളില്‍ നിന്നും സൈബര്‍ അറ്റാക്കുകള്‍ നേരിടാറുണ്ടെന്നും അതില്‍ പ്രധാനമായും ഇസ്രായേലാണെന്നുമാണ് അവരുടെ ആരോപണം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന് ബ്ലാക്ക് റിവാര്‍ഡ് എന്നൊരു സംഘം ഇറാന്റെ ആണവ പദ്ധതികളുടെ വിവരം ഹാക്ക് ചെയ്തതായും ഇതെല്ലാം പരസ്യപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. രാഷ്ട്രീയ തടവുകാരെയും അറസ്റ്റ് ചെയ്ത് തടവിലാക്കിയ പ്രക്ഷോഭകരെയും മോചിപ്പിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഇവരുടെ 24 മണിക്കൂര്‍ അന്ത്യശാസനം അവസാനിച്ചതിന് ശേഷം, സോഷ്യല്‍ മീഡിയയില്‍ ഇറാനിലെ ഒരു ആണവ സൈറ്റില്‍ നിന്നുള്ള ഒരു ചെറിയ ക്ലിപ്പും രേഖകളും പുറത്തുവിട്ടിരുന്നു ഈ സംഘം.

നവംബര്‍ 23-ന്, ഇറാനിലെ ആണവോര്‍ജ്ജ സംഘടന, ‘ഒരു പ്രത്യേക വിദേശ രാജ്യം’ തങ്ങളെ ലക്ഷ്യം വെച്ചതായി വ്യക്തമാക്കിയിരുന്നു. അതേസമയം പുറത്തുവന്ന രേഖകള്‍ പ്രാധാന്യമുള്ളവ അല്ലെന്നായിരുന്നു ഇവരുടെ വാദം. സര്‍വ സമയവും ഇറാന്‍ ഇസ്രായേലിനെയും അമേരിക്കയുമാണ് ഈ  സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കുന്നത്.

അതേസമയം ഒരു ഇറാനിയന്‍ ഹാക്കര്‍ ഗ്രൂപ്പ് തന്നെ് ജറുസലേമില്‍ നടന്ന മാരകമായ ബോംബാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. ഒരു പ്രമുഖ ഇസ്രായേലി സുരക്ഷാ സംഘടന ഉപയോഗിച്ച നിരീക്ഷണ ക്യാമറകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ആഗോളതലത്തില്‍ ഇറാനിലെ ഹിജാബ് പ്രക്ഷോഭം മറച്ചുപിടിക്കാന്‍ ഭരണകൂടം എത്രമാത്രം ശ്രമിക്കുന്നുവോ അതിന് ഇരട്ടി വേഗത്തിലാണ് ഹിജാബ് പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ലഭിക്കുന്നതും.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.