അഫ്ഗാനിലേക്ക് പുതിയ വഴിതുറന്ന് ഇന്ത്യ;അടിച്ചാൽ തിരിച്ചടിക്കാൻ താവളങ്ങൾ റെഡി

Breaking News International

ദില്ലി: താലിബാൻ അധികാരം പിടിച്ച അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ ഇന്ത്യ നിരീക്ഷിക്കുകയാണ്.

പാകിസ്ഥാൻ ചാരസംഘടന ഐ.എസ്.ഐ യും പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകളും താലിബാനെ കൂട്ട് പിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തുവാൻ തയ്യാറെടുക്കുകയാണ്.

ഇന്ത്യ അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നത്.

അഫ്ഗാനിസ്ഥാൻ ഇന്ത്യ വിരുദ്ധ നീക്കങ്ങളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഇന്ത്യ താലിബാന് നൽകിയിരുന്നു.

ഇപ്പോൾ ഇന്ത്യ അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യുന്നതിനായി വിളിച്ച് ചേർത്ത ദേശീയ സുരക്ഷാ ഉപദേഷ്ട്ടാക്കളുടെ യോഗത്തിൽ നിന്ന് പാകിസ്ഥാനും ചൈനയും വിട്ടു നിൽക്കുകയാണ്.

അതേസമയം റഷ്യയും ഇറാനും പങ്കെടുക്കുകയും ചെയ്തു.എൻ.എസ്.എ അജിത് ഡോവൽ ഉസ്‌ബെക്കിസ്താന്റെയും താജിക്കാസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ട്ടാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ഈ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും അവരുടെ ആശങ്ക പങ്കുവെക്കുകയും ചെയ്തു.ഇന്ത്യ താലിബാന്റെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപടുകൾക്കൊപ്പം ഉണ്ടാകുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി.

നേരത്തെ തന്നെ അടിയന്തര സാഹചര്യം ഉണ്ടായാൽ വിമാനത്താവളങ്ങൾ പോലും ഇന്ത്യയ്ക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി ഇരു രാജ്യങ്ങളും നൽകിയിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്നും അഭയാർത്ഥികളെ ഒഴിപ്പിക്കുന്നതടക്കം ഇന്ത്യ നടത്തിയ ഇടപെടലുകൾക്കൊപ്പം ഇരു രാജ്യങ്ങളും ഉണ്ടായിരുന്നു.

ഇപ്പോൾ ഇറാനും റഷ്യയും എൻ.എസ്.എ മാരുടെ യോഗത്തിനെത്തിയതോടെ താലിബാനെതിരെയുള്ള നിലപാട് തന്നെയാണ് ആ രാജ്യങ്ങളും വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുക,പലായനം ചെയ്യുന്നവർക്ക് അഭയം നൽകുക,ഹിന്ദു,സിഖ് തുടങ്ങിയ ന്യൂനപക്ഷ സമുദായത്തിൽ പെട്ടവർക്ക് നേരേയുള്ള ആക്രമണം അവസാനിപ്പിക്കുക എന്നിവയൊക്കെയാണ് ചർച്ചകളിൽ വിഷയമായത്.

ഇതിനോടൊപ്പം തന്നെ ആഗോള ഭീകരവാദം അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കുന്ന  സാഹചര്യം ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകളും എൻ.എസ്.എ മാരുടെ യോഗത്തിൽ ഉണ്ടായി.

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഇന്ത്യയുമായി സഹകരിക്കുന്നതും ഇന്ത്യയുടെ നിലപാടിനൊപ്പം നിൽക്കുകയും ചെയ്യുമ്പോൾ അത് പാകിസ്താനെയും ചൈനയെയും ഞെട്ടിച്ചിരിക്കുകയാണ്.

ഭീകരവാദത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാട് ഇന്ത്യ സ്വീകരിക്കുമ്പോൾ താലിബാനെ പിന്തുണയ്ക്കുന്ന സമീപനമാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത്.

അതുകൊണ്ട് തന്നെ ഇന്ത്യയുടെ നീക്കം പാകിസ്താനെ ആശങ്കപ്പെടുത്തുകയാണ്.പാകിസ്താനെ മാത്രമല്ല താലിബാനേയും ഇന്ത്യയുടെ നീക്കം പ്രതിരോധത്തിലാക്കുകയാണ്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.