തുര്‍ക്കിക്ക് പിന്നാലെ ഇറാന്റെ മിസൈല്‍ ആക്രമണം; ഇവരുടെ ലക്ഷ്യം എന്തെന്ന് ലോകം!! ഇസ്ലാമിക ലോകം അമ്പരപ്പില്‍!!

Breaking News International

തുര്‍ക്കിയില്‍ നടന്ന ആക്രമണത്തിന് പകരം ചോദിച്ചിരിക്കുകയാണിപ്പോള്‍ എര്‍ദോഗന്‍. ഞായറാഴ്ച വടക്കന്‍ സിറിയയില്‍ നടന്നത് തുര്‍ക്കിയുടെ അതിശക്തമായ വ്യോമക്രമണമാണ്. കുര്‍ദ്ദിഷ് ബേസുകളില്‍ നടന്ന ആക്രമണം ഇസ്താംബൂള്‍ സ്ഫോടനത്തിനുള്ള മറുപടിയാണെന്ന് തുര്‍ക്കി പ്രതിരോധമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററില്‍ തുര്‍ക്കിയുടെ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തത് കണക്കെടുപ്പിന്റെ നാഴിക വന്നിരിക്കുന്നു എന്നാണ്. മറ്റൊരു പോസ്റ്റില്‍ കുര്‍ദ്ദിഷ് ബേസില്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

നിരോധിത ഭീകര സംഘടനയായ കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയാണ് ഇസ്താംബൂളില്‍ നടന്ന ആക്രമണത്തിന് പിന്നിലെന്ന് തുര്‍ക്കി ആക്രമണം നടന്നപ്പോള്‍ തന്നെ ആരോപിച്ചിരുന്നു. ഇവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സിറിയ കുര്‍ദ്ദിഷ് സംഘവും ആക്രമണത്തില്‍ പങ്കാളികളായിരുന്നു. വടക്കന്‍ സിറിയന്‍ അതിര്‍ത്തി നഗരമായ കൊബേനിലാണ് തുര്‍ക്കിയുടെ വ്യോമാക്രമണം നടന്നത്. ഇതിന് പിന്നാലെ ഇറാഖി കുര്‍ദ്ദിസ്ഥാനില്‍ ഇറാന്‍ കുര്‍ദ്ദിഷ് വിമതര്‍ സംഘങ്ങള്‍ക്ക് എതിരെ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് വീണ്ടും ബോംബാക്രമണം നടത്തിയതായി ഇറാഖി കുര്‍ദ്ദിസ്ഥാന തീവ്രവാദ വിരുദ്ധ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്് പുറത്തുവരുന്നുണ്ട്.

ഇറാഖി കുര്‍ദ്ദിസ്ഥാന്റെ തലസ്ഥാനമായ അര്‍ബിലിന് സമീപം കോയ, ജെജ്‌നിക്കാന്‍ എന്നിവടങ്ങളില്‍ മിസൈല്‍, സൂയിസൈഡ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഫ് ഇറാനിയന്‍ കുര്‍ദ്ദിസ്ഥാന്‍ അറിയിച്ചു. ഇറാനിയന്‍ കുര്‍ദ്ദിസ്ഥാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം നടന്നിരിക്കുന്നത്. വടക്കന്‍ ഇറാഖിലെ ആയുധവിന്യാസങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. കുര്‍ദ്ദിഷ് – ഇറാനിയന്‍ വിമത സംഘടനകളാണ് ഇറാനിലെ ഹിജാബ് വിവാദത്തിന് പിന്നിലെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഹിജാബ് പ്രക്ഷോഭത്തിന് പിന്നാലെ ഇറാന്‍ ഇറാഖിലെ കുര്‍ദ്ദിഷുകള്‍ക്ക് നേരെ തുടരെ തുടരെ ബോംബാക്രമണങ്ങള്‍ നടത്തിയിരുന്നു. അന്ന് ഒരു ഡസനോളം ആളുകളാണ് കൊല്ലപ്പെട്ടതും.

ഇറാഖിന്റെ പരമാധികാരത്തെ മാനിക്കാതെ ഇറാന്‍ നടത്തുന്ന അനാവശ്യമായ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഎസും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റിലെയും ഇറാഖിലെയും സ്ഥിരതയെ അപകടത്തിലാക്കുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇറാഖി കുര്‍ദിസ്ഥാനിലും വടക്കന്‍ സിറിയയിലും കുര്‍ദിഷ് തീവ്രവാദികള്‍ക്കെതിരെ തുര്‍ക്കി വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഏറ്റവും പുതിയ ആക്രമണം. ഒരാഴ്ച മുമ്പ് സെന്‍ട്രല്‍ ഇസ്താംബൂളില്‍ 13 പേര്‍ കൊല്ലപ്പെടുകയും 81 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തെ തുടര്‍ന്ന് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ (പികെകെ) താവളങ്ങള്‍ ലക്ഷ്യമിട്ടാണ് തുര്‍ക്കി ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്താംബുള്‍ സ്ഫോടനത്തില്‍ പങ്കില്ലെന്നാണ് പികെകെ സംഘം പറയുന്നത്.

 

 

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.