1948 മുതല്‍ ആരംഭിച്ച യുദ്ധങ്ങളാണ് ഇന്നും ഇസ്രായേല്‍-പാലസ്തീന്‍ രാഷ്ട്രങ്ങളുടെ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നത്.ഇതിനോടകം വിവിധ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് പേര്‍ ഇരു വിഭാഗങ്ങളിലും കൊല്ലപ്പെട്ടു കഴിഞ്ഞു. ഗാസയില്‍ നിയന്ത്രണമുള്ള സായുധ സംഘമാണ് ഹമാസ്. ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. വെസ്റ്റ് ബാങ്കിലെ ജൂത കയ്യേറ്റം,ജറുസലേം ആര്‍ക്ക് നല്‍കും,പാലസ്തീന്‍ അഭയാര്‍ഥികളെ എന്ത് ചെയ്യും തുടങ്ങി ഇരു രാജ്യങ്ങള്‍ക്കും സന്ധി ചെയ്യാന്‍ പറ്റാത്ത നിരവധി വിഷയങ്ങള്‍ ഉണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഇതിനൊരു പരിഹാരം പറഞ്ഞിരുന്നെങ്കിലും പാലസ്തീന്‍ ഇതിനെ പക്ഷപാത പരം എന്ന് വിളിച്ചിരുന്നു. ഇസ്രായേലും പാലസ്തീനും സമാധാന നടപടികളുമായി മുന്നോട്ടു പോകാന്‍ ധാരണയിലെത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റമുട്ടല്‍ ശക്തമാകുന്നതിനിടെ ജോര്‍ദാനില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലായിരുന്ന ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇങ്ങനൊരു തീരുമാനം ഉണ്ടാകാന്‍ കാരണം. യുഎസ്, ഈജിപത്, ജോര്‍ദാന്‍ ഭരണാധികാരികളുടെ സാന്നിധ്യത്തിലാണ് ഇസ്രയേല്‍- പലസ്തീന്‍ പ്രതിനിധികളുടെ ചര്‍ച്ച നടന്നത്. ഇസ്രയേല്‍, പലസ്തീന്‍ സുരക്ഷാമേധാവികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.എന്നാല്‍, പലസ്തീന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ ഹമാസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടില്ലെന്നത് വ്യക്തമാകുന്ന വാര്‍ത്തകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നത്. അറബ് രാജ്യങ്ങളും ഇസ്രായേലിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. പക്ഷേ ഇസ്രായില്‍ കൃത്യമായ പദ്ധതിയോടെയാണ് മുന്നോട്ടു പോകുന്നത്.
ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ജറുസലേമിലെ അല്‍ അഖ്വസ പള്ളിയിലെത്തി പ്രാര്‍ത്ഥനകള്‍ നടത്തിയത് ഇക്കഴിഞ്ഞ ആഴ്ചയിലാണ്. ഇറ്റാമര്‍ ബെന്‍ ഗവില്‍ മുസ്ലീങ്ങളുടെയും പലസ്തീനികളുടെയും ഇസ്ലാമിക്- അറബ് വിഭാഗത്തിന്റെ അല്‍ ഹരം അല്‍ ഷെരീഫിന് മേലുള്ള പരമാധികാരത്തില്‍ കൈകടത്തി അവരുടെ വികാരങ്ങളെ ഹനിച്ചുവെന്നാണ് വിമര്‍ശനം. പക്ഷേ വെസ്റ്റേണ്‍വാളിന് താഴെയുള്ള തുരങ്കത്തില്‍ ഇസ്രായേല്‍ കാബിനറ്റ് മീറ്റിംഗും നടത്തി നെതന്യാഹു പലസ്തീന് മുഖമടച്ച മറുപടി നല്‍കിയിരിക്കുകയാണ്. ഇസ്രായേല്‍ സുരക്ഷാ മന്ത്രി അല്‍ അഖ്വസയില്‍ അരമണിക്കൂറോളമാണ് ചിലവഴിച്ചതും പ്രാര്‍ത്ഥന നടത്തിയതും. ഹമാസിന്റെ ഭീഷണികളും അറബ് രാജ്യങ്ങളുടെ വിമര്‍ശനവുമൊന്നും ഇസ്രായേലിന് ഭയപ്പെടുത്തില്ലെന്നും ചെയ്യേണ്ടതെന്തെന്ന് കൃത്യമായി അറിയാമെന്നും നെതന്യാഹു പറഞ്ഞുവയ്ക്കുന്നു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാരാന്ത്യ സെഷന്‍ ക്യാബിനറ്റാണ് വെസ്റ്റേണ്‍ വാളില്‍ നടത്തിയത്.
യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു പാലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനുള്ള സന്ദേശമാണിതെന്നാണ്. യുഎന്നില്‍ ജൂതന്മാര്‍ക്ക് ജറുസലേമുമായി യാതൊരു ബന്ധമില്ലെന്നും നഗരത്തിന്റെ കിഴക്കന്‍ മേഖലകള്‍ പലസ്തീന്റെ അധികാരപരിധിയിലാണ് മൂവായിരം വര്‍ഷമായെന്നും അബ്ബാസ് അവകാശപ്പെട്ടപ്പോള്‍, അതിന് കൃത്യവും വ്യക്തവുമായ മറുപടി തന്നെ നെതന്യാഹു നല്‍കിയിരിക്കുകയാണ്. ക്യാബിനറ്റ് യോഗത്തിന് പിന്നാലെയാണ് അല്‍ അഖ്‌സയില്‍ സുരക്ഷാ മന്ത്രി സന്ദര്‍ശനം നടത്തിയത്. ഒരു കാര്യം കൂടി നെതന്യാഹു ഓര്‍മിപ്പിച്ചിട്ടുണ്ട് ലണ്ടനും വാഷിംഗ്ടണും നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ജറുസലേം ഞങ്ങളുടെ തലസ്ഥാനമായിരുന്നു എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പറയുേേമ്പാള്‍ അത് ശക്തമായ വെല്ലുവിളിയായി തന്നെ കണക്കാക്കാം.