ഇസ്രായേലിന് എതിരെ ആക്രമണത്തിന് നീക്കം; പുതിയ മുദ്രാവാക്യം കേട്ട് മൂക്കത്ത് വിരല്‍വച്ച് ജനം!!! ഇസ്രായേല്‍ സേനയെ ആക്രമിക്കാന്‍ കോപ്പ് കൂട്ടുന്നു!!

Breaking News International

ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രായേല്‍. ഇന്ന് ഇസ്രായേല്‍ എന്ന് നമ്മള്‍ വിളിക്കുന്ന അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാട് എന്നവര്‍ വിശ്വസിക്കുന്നു. ഇസ്രായേല്‍ എന്ന പേരുകേട്ടാല്‍ തന്നെ നമുക്കോര്‍മ്മവരിക വര്‍ഷങ്ങളായി അവിടെ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചാണ്. ജൂതരും മുസ്ലീങ്ങളും തമ്മിലുള്ള തീരാത്ത ശത്രുതയെക്കുറിച്ചാണ്. അതിസങ്കീര്‍ണ്ണമാണ് അവര്‍ക്കിടയിലുള്ള ഭിന്നതയുടെ ചരിത്രം. തമ്മില്‍ നടത്തിയ അധിനിവേശങ്ങളുടെ, പരസ്പരം പ്രവര്‍ത്തിച്ച അതിക്രമങ്ങളുടെ, ഗറില്ലായുദ്ധങ്ങളുടെ ചരിത്രം നീണ്ടുകിടക്കുകയാണ്.

ഒളിഞ്ഞും തെളിഞ്ഞും പലസ്തീനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവര്‍ക്ക് സന്ധിചെയ്യാന്‍ പറ്റാത്തതായി പല വിഷയങ്ങളുമുണ്ട്. പലസ്തീന്‍ അഭയാര്‍ത്ഥികളെ എന്തുചെയ്യും ? വെസ്റ്റ് ബാങ്കിലെ ജൂതരെ ഒഴിപ്പിക്കേണ്ടേ? ജറുസലേം എങ്ങനെ പങ്കിടും. എല്ലാറ്റിനും പുറമേ, പലസ്തീന്‍ എന്ന ഒരു പരമാധികാര രാഷ്ട്രം തങ്ങളുടെ അതിര്‍ത്തിയില്‍ വരുന്നതിനോടുള്ള ഇസ്രായേലിന്റെ പ്രകടമായ എതിര്‍പ്പും.

അങ്ങനെ ഒരു തരത്തിലും സംഘര്‍ഷങ്ങള്‍ക്ക് അയവുവരാത്ത, പ്രശ്നപരിഹാരത്തിന് യാതൊരു പ്രതീക്ഷകളും ഇല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോഴും തുടരുന്നത്. ഇപ്പോള്‍ പലസ്തീനു വേണ്ടി ജീവത്യാഗം ചെയ്യണമെന്ന് യുവാക്കളോട് ആവശ്യപ്പെട്ട് പലസ്തീന്‍ അതോറിറ്റി രംഗത്തത്തിയിരിക്കുകയാണ് .പലസ്തീനിനും” ”അള്ളാഹു”വിനുമായി മരണം തേടണമെന്നും അങ്ങനെയെങ്കില്‍ പറുദീസയിലെ 72 കന്യകമാരെ വിവാഹം ചെയ്യാനാകുമെന്നുമാണ് പലസ്തീന്റെ അധികൃതര്‍ യുവാക്കളോട് പറയുന്നത്.

അത്തരം ”രക്തസാക്ഷികളുടെ ശവസംസ്‌ക്കാര യാത്ര’ ഔദ്യോഗിക പലസ്തീന്‍ ചാനലില്‍ ലൈവായി സംപ്രേഷണം ചെയ്യുന്നു. ഇസ്രായേലി പട്ടാളക്കാര്‍ പലസ്തീനിയന്‍ കുട്ടികളെയും യുവാക്കളെയും ബോധപൂര്‍വം ലക്ഷ്യമിടുന്നുവെന്ന അപകീര്‍ത്തി ശക്തിപ്പെടുത്തുകയാണ് പലസ്തീന്‍ അധികൃതരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു. ഇത്തരം ഏറ്റുമുട്ടലുകളില്‍ കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ സന്തോഷിക്കണമെന്നും പലസ്തീന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

മാത്രമല്ല ഒരു കുട്ടിയുടെ മരണത്തെ മാതാപിതാക്കള്‍ മഹത്വവല്‍ക്കരിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. 13 വയസ്സുള്ള മകന്റെ മരണത്തില്‍ താന്‍ സന്തോഷവാനും അഭിമാനവാനുമാണെന്ന് വീഡിയോയില്‍ പിതാവ് പറയുന്നു . തന്റെ മകന്റെ ശവസംസ്‌കാരം വിവാഹ ഘോഷയാത്രയായി കാണുന്നു .

പറുദീസയിലെ 72 കന്യകമാരുമായുള്ള അവന്റെ വിവാഹമാണിതെന്ന് താന്‍ കരുതുന്നു , അവന്‍ പ്രവാചകന്മാരെയും രക്തസാക്ഷികളെയും നീതിമാന്മാരെയും കാണാന്‍ പോകുന്നു. മാലാഖമാര്‍ അവനെ ചുമന്നുകൊണ്ടു പറയും: ”ഞങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു രക്തസാക്ഷിയെ കൊണ്ടുവന്നു- ഇത്തരത്തിലാണ് കൊല്ലപ്പെട്ട മുഹമ്മദ് ദാദാസിന്റെ പിതാവ് പറയുന്നത്. പലസ്തീന്‍ ഇസ്രായേല്‍ പോര് ആരംഭിച്ചതിന് ശേഷം
തൊണ്ണൂറുകളില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഒരു സന്ധിയുടെ വക്കുവരെ എത്തിയിരുന്നതാണ്.

ആ ഉടമ്പടിക്ക് ഒരേയൊരു തടസ്സമേ ഉണ്ടായിരുന്നുള്ളൂ. ഇസ്രായേലും പലസ്തീനും പരസ്പരം രാജ്യങ്ങളായി അംഗീകരിക്കണം. എന്നാല്‍, ഈ നിബന്ധനയ്ക്ക് പലസ്തീന്‍ വഴങ്ങിയില്ല. ഇസ്രായേല്‍ എന്ന അധിനിവേശ ശക്തിയെ ഒരു രാഷ്ട്രമായി അംഗീകരിച്ചുകൊടുക്കാനാവില്ല എന്നതായിരുന്നു അവരുടെ നിലപാട്. പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടങ്ങള്‍ ഇരുരാജ്യങ്ങളെയും ബദ്ധശത്രുക്കളാക്കി മാറ്റിയിരിക്കുകയാണ്. അവരെ ഒന്നിപ്പിക്കുക ഇനി ഏറെക്കുറെ അസാധ്യം തന്നെയാണെന്നാണ് മറ്റ് ലോക രാജ്യങ്ങള്‍ കരുതുന്നതും.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.