ഹിജാബ് വിവാദം ദിവസം കഴിയും തോറും തീവ്രമായി കൊണ്ടിരിക്കുകയാണ് ഇറാനില്‍. അതിനിടയില്‍ ഇറാന്റെ മേല്‍ മറ്റൊരു കുറ്റം കൂടി ആരോപിക്കപ്പെട്ടിരിക്കുകയാണ്. ഇസ്രായേലിന് നേരെ ഉണ്ടായ ഒരുനീക്കം ലോകത്തിന് തന്നെ ആശങ്ക ഉണ്ടാക്കുന്ന സാഹചര്യത്തിലൂടെയാണ് കട
ന്നുപോകുന്നത്. ഇപ്പോള്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സ് അടുത്ത വര്‍ഷത്തോടെ ഗള്‍ഫ് മേഖലയിലെ തന്ത്രപ്രധാനമായ കടലില്‍ നൂറിലധികം ആളില്ലാ കപ്പലുകള്‍ വിന്യസിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്..
കടല്‍ വഴിയുള്ള ഭീഷണികള്‍ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ശനിയാഴ്ച വ്യക്തമാക്കിയതെന്ന് ഇസ്രായേലി മാധ്യമമായ ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ഇസ്രായാലേിന്റെ ഒരു ടാങ്കറിന് നേരെ കഴിഞ്ഞ ദിവസം ഒമാന്‍ തീരത്തിന് സമീപത്ത് വെച്ച് ഡ്രോണ്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇസ്രായേല്‍ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം നടത്തുന്ന പസഫിക് സിര്‍ക്കോണ്‍ എന്ന ടാങ്കറിന് നേരെയായിരുന്നു ആക്രമണം.
സംഭവത്തില്‍ ഇറാനെ അമേരിക്ക കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് മേഖലയില്‍ കൂടുതല്‍ ആളില്ലാ കപ്പലുകള്‍ വിന്യസിക്കുമെന്ന് ബഹ്റൈനില്‍ നടന്ന വാര്‍ഷിക മനാമ ഡയലോഗ് കോണ്‍ഫറന്‍സില്‍ ജനറല്‍ മൈക്കല്‍ കുറില്ല വ്യക്തമാക്കിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നതിനിടെയാണ് ഇസ്രായേലി ടാങ്കറിന് നേരേയും ആക്രമണം ഉണ്ടാവുന്നത്. അന്താരാഷ്ട്ര എണ്ണ വിപണിയിലെ പ്രധാന മാര്‍ഗമായ ഗള്‍ഫ് കടലിടുക്കില്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടുന്ന സംഘര്‍ങ്ങളിലേയും തടസ്സങ്ങളിലേയും ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു ഇത്. ‘അടുത്ത വര്‍ഷം ഈ സമയമാവുന്നതോടെ, ടാസ്‌ക് ഫോഴ്സ് 59 നൂറിലധികം ആളില്ലാ ഉപരിതല, ഭൂഗര്‍ഭ കപ്പലുകളുടെ ഒരു കൂട്ടം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള സംവിധാനം മേഖലയിലൊരുക്കും.
ഇത് ഒരുമിച്ചുള്ള ആശയവിനിമയം നടത്തുകയും മേഖലയില്‍ കൂടുതല്‍ അവബോധം നല്‍കുകയും ചെയ്യും,’ നറല്‍ മൈക്കല്‍ പറഞ്ഞു. ഇറാന്റെ മേല്‍ കുറ്റം ആരോപ്പിക്കപ്പട്ടെ ഡ്രോണ്‍ ആക്രമണങ്ങളുടെ പരമ്പരയെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് ഓപ്പറേഷനുകളിലേക്ക് ആളില്ലാ സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സംയോജിപ്പിക്കുന്നതിന് യുഎസ് നാവികസേനയുടെ അഞ്ചാമത്തെ കപ്പല്‍ ബഹ്‌റൈന്‍ തീരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ച് വരുന്നത്. 2021 സെപ്റ്റംബറിലാണ് ടാസ്‌ക് ഫോഴ്സ് 59 ബഹ്റൈനില്‍ രൂപീകരിക്കപ്പെട്ടത്. അതേസമയം, സാഹോദര്യവും സൗഹൃദവുമുള്ള രാജ്യങ്ങള്‍ക്കൊപ്പം ആഗോള, പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും സഖ്യകക്ഷികളും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഗുദൈബിയ പാലസില്‍ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫ് നിയര്‍ ഈസ്റ്റേണ്‍ അഫയേഴ്‌സ് ബാര്‍ബറ എ ലീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രാദേശിക, ആഗോള സുരക്ഷ ഏകീകരിക്കേണ്ടതിന്റെ പ്രാധാന്യവും സല്‍മാന്‍ രാജകുമാരന്‍ ഊന്നിപ്പറഞ്ഞിരുന്നു. ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ക്കും ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കി. പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സഹകരണം വിശാലമായ ചക്രവാളങ്ങളിലേക്ക് വികസിക്കുകയും വളരുകയും ചെയ്യുന്നു.
ബഹ്റൈന്‍-ഇയു ബന്ധങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ മേഖലകളിലും സഹകരണത്തിന്റെയും സംയുക്ത ഏകോപനത്തിന്റെയും വിപുലമായ തലങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഹിജാബ് പ്രശ്‌നത്തില്‍ വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഇറാന് മേല്‍ അമേരിക്ക മറ്റൊരു ആരോപണം കൂടി ഉന്നയിക്കുന്നത് ഇറാന്‍ ഭരണകൂടത്തിന് തലവേദന തന്നെയാണ്. കുവൈറ്റുമായി അമേരിക്ക ഈയടുത്ത് പുതിയ ആയുധകരാര്‍ ഉണ്ടാക്കിയത് ഇറാന്‍ ഭരണകൂടത്തിന് വലിയ ആശങ്ക സൃഷ്ടിച്ചതിന് പിന്നാലെയാണ് പുതിയ സംഭവങ്ങളും അരങ്ങേറുന്നത്.