അങ്ങ് മഡഗാസ്‌കറിലുണ്ട് രാമായണം….. ഇവിടെ രാമനെങ്കില്‍ അവിടെ….

Breaking News International

രാമായണം… ഭാരതത്തിന്റെ ഇതിഹാസ കാവ്യം… രാമയാണത്തെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല… നമ്മുടെ സ്വന്തം രാമായണത്തിന് പല പരിഭാഷകളും വന്നിട്ടുണ്ട്. ഇന്തോനേഷ്യ പോലുള്ള തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രാമയണം വളരെ പ്രശസ്തവുമാണ്.. ഇനി മഡഗാസ്‌കറിലേക്ക് വരാം…

മലഗാസി ഇതിഹാസത്തിലെ ഇബോണിയയാണ് നമ്മുടെ ശ്രീരാമന്‍. രാവതോ തട്ടിക്കൊണ്ടുപോയ രാംപേല എന്ന തന്റെ ഭാര്യയ്ക്കായി രാമനെ പോലെ പോരാടിയ വ്യക്തിയാണ് ഇബോണിയ. ഇന്ത്യന്‍ കവിയും നയതന്ത്രജ്ഞനുമായ കെ അഭയ് പറയുന്നത് ഇങ്ങനെയാണ്. രാമായണത്തിന്റെയും ഇബോണിയുടെയും സത്ത ഒന്നാണെന്ന് മനസിലാക്കിയ താന്‍ ആശ്ചര്യപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. മഡഗാസ്‌കറിന്റെ ഇതിഹാസ കാവ്യമാണ് ഇബോണിയ. ഇതില്‍ ഇബോണിയയുടെ ജനനം, വിവാഹം, ദുരിതം, മരണം എന്നിവയുടെ കഥകളാണ് വിവരിക്കുന്നത്.

ഇബോണിയയുടെ രാമായണവുമായുള്ള സാമ്യം കണ്ടെത്തുന്നതിനൊപ്പം മലഗാസി ഭാഷയില്‍ മുന്നൂറോളം സംസ്‌കൃത വാക്കുകളുടെ ഉപയോഗവും അഭയ് കണ്ടെത്തിയിട്ടുണ്ട്. ഇനി ഇബോണിയയുടെ കഥ കേള്‍ക്കാം…

ദൈവാനുഗ്രഹം കൊണ്ട് ഉണ്ടാകുന്ന ഇബോണിയെ അമ്മ ഗര്‍ഭം ധരിക്കുന്നു. അമ്മയുടെ ഉദരത്തിലിരുന്നു തന്നെ സംസാരിക്കുമായിരുന്ന ഇബോണിയ, രാംപേലയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. വിവാഹപ്രായമെത്തിയപ്പോള്‍, രാംപേലയെ രാവാത്തോ തട്ടിക്കൊണ്ടു പോകുന്നു. ഇതോടെ രാവത്തോയുമായി യുദ്ധം ചെയ്ത് രാംപേലയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മകന് മുന്നില്‍ വേറെ പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യം അച്ഛനമ്മമാര്‍ വയ്ക്കുന്നു. ഇതെല്ലാം തള്ളികളഞ്ഞ് താന്‍ രാംപേലയെ തിരികെ കൊണ്ടുവരാന്‍ ശക്തനാണെന്ന് അവരെ മനസിലാക്കി, വേഷം മാറി ഇബോണിയ രാവാത്തോയുടെ മുന്നിലെത്തുന്നു. പാരമ്പര്യമായ ചില വിനോദങ്ങളിലൂടെ രാവത്തോയെ കൈയ്യിലെടുക്കുന്ന ഇബോണിയ കിട്ടിയ അവസരത്തില്‍ രാംപേലയുമായി അവിടെ നിന്നും രക്ഷപ്പെടുന്നു. എന്നാല്‍ രാവത്തോയും കൂട്ടരും ഇവരെ പിന്തുടരുകയും അവരെ ഇബോണിയ വധിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇബോണിയയും രാംപേലയും വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുന്നു.

നൂറ്റാണ്ടുകളായി വാമൊഴിയായി പറഞ്ഞുവന്ന ഒരു കഥയാണ് ഇബോണിയയുടെ ഇതിഹാസമായി എഴുതപ്പെട്ടത്. പ്രദേശങ്ങളും ഗോത്രങ്ങളും അനുസരിച്ച് പല പരിഭാഷകള്‍ ഇതിനുണ്ട്. 1870ലെ പരിഭാഷയാണ് കൂടുതല്‍ പ്രശസ്തമായത്.

1 thought on “അങ്ങ് മഡഗാസ്‌കറിലുണ്ട് രാമായണം….. ഇവിടെ രാമനെങ്കില്‍ അവിടെ….

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.