എമ്പറര്‍ ഇമ്മാനുവേല്‍ ചര്‍ച്ച് കിംഗ് ഷിപ്പ് ഡേ!! രാജത്വ തിരുനാള്‍ ആഘോഷം!

Breaking News Kerala

വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ കൊണ്ട് സമ്പന്നമാണ് ക്രിസ്തീയ സമൂഹം . ക്രിസ്തു മതത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒരു ദിനമാണ് ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ അഥവാ കിംഗ് ഷിപ് ഡേ . രാജാധികാരത്തോടുകൂടിയുള്ള യേശുക്രിസ്തുവിന്റെ രണ്ടാം വരവില്‍ വിശ്വസിക്കുന്ന ക്രിസ്തീയ സമൂഹം പല വിധത്തില്‍ ആണ് ഈ ദിനം ആഘോഷിക്കാറ് . ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഒരു വന്‍ ആഘോഷമായി കൊണ്ടാടുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട് . തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമ്പറര്‍ ഇമ്മാനുവേല്‍ സഭ . ആചാരങ്ങളുടെ തനിമ നഷ്ടപ്പെടാതെ വര്‍ണ്ണാഭമായി അവര്‍ കൊണ്ടാടാറുള്ള കിംഗ് ഷിപ്പ് ഡേ ആഘോഷങ്ങള്‍ അതിലെ പുതുമ കൊണ്ടും വൈവിധ്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നതാണ് .

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഈ ദിനം ആഘോഷിക്കാന്‍ തൃശൂര്‍ മുരിയാടുള്ള എമ്പറര്‍ ഇമ്മാനുവേല്‍ ചര്‍ച്ചിന്റെ ഗ്ലോബല്‍ ആസ്ഥാനത്തേക്ക് എല്ലാ വര്‍ഷവും എത്താറുണ്ട് . അവിഭക്ത ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പന്ത്രണ്ട് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് വിശ്വാസികള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കാറ് . ഇത്തവണയും നവംബര്‍ 20നു യേശുക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷത്തിന് സഭാ ആസ്ഥാനം വേദിയായി . രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ ഇത്തവണത്തെ ആഘോഷത്തില്‍ പങ്കെടുത്തു .

ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ആഘോഷത്തില്‍ ദൈവാരാധനക്ക് ബ്രദര്‍ : ആന്റോ നേതൃത്വം നല്‍കി. പാട്ടും നൃത്തവുമായി ആഘോഷപൂര്‍ണ്ണമായാണ് സഭാ വിശ്വാസികള്‍ ഈ ദിനത്തെ വരവേറ്റത് . ദൈവാരാധനയ്ക്ക് ശേഷം രാജത്വ തിരുനാളിന്റെ ദൈവവചനാടിത്തറയും പ്രാധാന്യവും വ്യക്തമാക്കുന്ന രാജത്വ തിരുന്നാള്‍ വിളംബരസന്ദേശം നല്‍കപ്പെട്ടു.

സകല ജനപഥങ്ങള്‍ക്കും മേല്‍ ഭരണാധികാരിയായി ദൈവപുത്രന്‍ അവരോധിക്കപ്പെടുന്നത് തന്റെ രണ്ടാം വരവിലാണെന്നും അന്നാണ് അവന്‍ ‘ചക്രവര്‍ത്തിയായി ദൈവം നമ്മോടു കൂടെ’ എന്ന് അര്‍ത്ഥമുള്ള ‘എംപറര്‍ ഇമ്മാനുഏല്‍’ എന്ന് വിളിക്കപ്പെടുന്നത് എന്നുമാണ് ഈ സമൂഹം വിശ്വസിക്കുന്നത് . അതിനെ പ്രഘോഷിക്കാന്‍ ആണ് എല്ലാ നവംബര്‍ 20 നും ഈ രാജത്വ തിരുനാള്‍ ആഘോഷം കൊണ്ടാടുന്നത് . ഭക്തിയും സന്തോഷവും പങ്കിട്ടു സ്വന്തം ആത്മീയ സംസ്‌കരണത്തിനുള്ള വേദിയായാണ് ഈ ആഘോഷങ്ങള്‍ ഓരോ വിശ്വാസികളും കൊണ്ടാടുന്നത് .

രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷത്തില്‍ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെയാണ് ഉച്ചക്ക് മുമ്പുള്ള ചടങ്ങുകള്‍ സമാപിച്ചത്. ശേഷം നടന്ന പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പുരോഹിതരായ അനീഷ്, ജിന്റോ, ജോബ് എന്നിവര്‍ നേതൃത്വം നല്‍കി. കുര്‍ബ്ബാനാനയ്ക്ക് ശേഷം വര്‍ണ്ണാഭമായ ”ഡിവോഷണല്‍ മാസ്സ് ഡിസ്‌പ്ലേ ‘ നടന്നു. താളമേളങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി വിശ്വാസികള്‍ ആഘോഷത്തിന്റെ ഭാഗമായി.

 

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.