നമ്പര്‍ വണ്ണാകാന്‍ ശവങ്ങളേയും വെറുതെ വിട്ടില്ല ; മരണ നിരക്കിലും കൃത്രിമം

Breaking News Kerala

ലോകത്ത് കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ ചെറുത്തു നില്‍പ്പിന്റെ പേരില്‍ പ്രശസ്തി നേടിയ സംസ്ഥാനമയിരുന്നു കേരളം. എന്നാല്‍ ആ പ്രശസ്തി തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ രണ്ടാമതും ഭരണത്തിലേറിയത്.

എന്നാല്‍ അന്ന് നടന്നതെന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. കൊറോണയുടെ ആദ്യ ഘട്ടത്തില്‍ കേരളത്തിലെ അതാത് ജില്ലകളിലെ ഡിഎംഒ മാരാണ് കൊവിഡ് സംബന്ധിച്ച് വിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ചിരുന്നത്.

എന്നാല്‍ പിന്നീട് അന്ന് ആരോഗ്യമന്ത്രിയയാിരുന്ന കെ കെ ശൈലജ ടീച്ചര്‍ പ്രസ്മീറ്റ് നടത്തുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി തന്നെ വൈകുന്നേരം ആറുമണിയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തി കൊറോണ അവലോകനം ജനങ്ങളില്‍ എത്തിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ ചെയ്യത് മരണം മൂടിവെയ്ക്കുകയായിരുന്നു. നിരവധി ഡോക്ടര്‍മാര്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട് നടക്കുന്ന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

മാത്രമല്ല കൊറോണ ഭേദമായി കഴിഞ്ഞവരില്‍ കൊറോണയുമായി ബന്ധപ്പെട്ട് ഉണ്ടായ മറ്റ് അസ്വസ്തകളില്‍ മരണമടഞ്ഞവരേയും ഇതില്‍ ഉള്‍ക്കോളളിച്ചിരുന്നില്ല.

പിന്നീട് കേന്ദ്രം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് മരണങ്ങള്‍ അതിവേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.

കേരളത്തിലെ കൊറോണ വൈറസ് മൂലം ഉണ്ടായ മരണങ്ങളുടെ വര്‍ദ്ധനവിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മുന്‍കാലങ്ങളില്‍ സ്ഥിരീകരിച്ച ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയില്‍ ചേര്‍ക്കുന്നത്.

ഇതിനെ കുറുച്ച് അന്വേഷിക്കാന്‍ ആണ് സംഘം എത്തിയത്. കൊറോണ മരണങ്ങളിലുണ്ടായ വര്‍ദ്ധവിനെക്കുറിച്ച് നേരിട്ട് വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ രേഖകളില്‍ വ്യക്തതയില്ലെന്ന് കണ്ടെത്തി.

തുടര്‍ന്ന്് ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിടിട്ടുണ്ട്. . കൊറോണ ആശുപത്രികളിലെ കേസ് ഷീറ്റുകള്‍ പരിശോധിച്ച കേന്ദ്രസംഘ മാണ് രഖകളില്‍ വ്യക്തതയില്ലെന്ന് കണ്ടെത്തിയത്. വിദഗ്ധസംഘം ആദ്യം സന്ദര്‍ശിച്ചത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയാണ്.കോട്ടയം ജനറല്‍ ആശുപത്രിയും സംഘം സന്ദര്‍ശിച്ചു.

കേരളത്തിലെ കൊറോണ പരിശോധന സംവിധാനങ്ങള്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്മന്‍മെന്റ സോണുകളുടെ നിര്‍ണയം, ഹോസ്പിറ്റല്‍ ബെഡുകളുടെ ലഭ്യത, ആംബുലന്‍സ് മറ്റു അനുബന്ധ സൗകര്യങ്ങള്‍ കൊറോണ വാക്സിനേഷനിലെ പുരോഗതി എന്നിവയെല്ലാം സംഘം പരിശോധിക്കും.

ഒക്ടോബര്‍ 22 മുതലാണ് പഴയമരണങ്ങളെന്ന പേരില്‍ ആരോഗ്യവകുപ്പിന്റെ റിലീസില്‍ കൂടുതല്‍ മരണങ്ങള്‍ ഉള്‍പ്പെടുത്തി തുടങ്ങിയത്. ഇതുവരെ 13,340 മരണങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ മൂന്ന് മാസമായി ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.

അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘം കേരളത്തില്‍ അന്വഷണത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍്ദദേശത്തെ തുടര്‍ന്ന് എത്തിയത്. കേരളത്തോടൊപ്പം മിസ്സോറാമിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസര്‍ക്കാര്‍ അയക്കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ മരണനിരക്ക് കുറച്ച് പറയുകയും പിന്നീട് മാനദണ്ഡങ്ങളിലെ മാറ്റം മറയാക്കി കൂടുതല്‍ മരണങ്ങള്‍ പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തതിലെ പൊരുത്തക്കേടാണ് കേന്ദ്രസംഘം പരിശോധിച്ചത്.

കൊറോണ ബാധിച്ച് മരിച്ചവരുടെ കേസ് ഷീറ്റുകള്‍ പരിശോധിച്ച സംഘം പലതിലും വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

പുതിയതായി ചേര്‍ത്ത മരണ നിരക്കിനെ കുറിച്ച് നാളത്തെ യോഗത്തില്‍ വിശദീകരിക്കാനും നിര്‍ദ്ദേശമുണ്ട്. ഡോ പി രവീന്ദ്രന്‍, ഡോ രുചി ജെയിന്‍, ഡോ പ്രണയ് വര്‍മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തില്‍ എത്തിയത്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.