തെറ്റുകൾ പറ്റാം;മനുഷ്യരല്ലേ..?അറിവില്ലായ്മ അലങ്കാരം ആക്കരുത് ; യുദ്ധവും മാധ്യമങ്ങളും !

Breaking News Kerala

തെറ്റ് പറ്റുകയും മാപ്പു പറയുകയും ചെയ്യുന്നതൊക്കെ സ്വാഭാവികമാണ്.എന്നാൽ നമ്മുടെ ചില മാധ്യമങ്ങൾ അവർ സ്വീകരിക്കുന്ന നിലപാടുകളും അവർ വരുത്തുന്ന തെറ്റുകളും ഒക്കെ നമ്മൾ എങ്ങനെ കണ്ടില്ലെന്നു നടിക്കും.അങ്ങനെ കണ്ടില്ലെന്നു നടിച്ചാൽ ചിലപ്പോൾ അവർ കരുതും അവർ വിമർശനത്തിന് അതീതരാണ് എന്ന്.

എന്തായാലും നമ്മൾ ഒരു കാര്യം ശ്രദ്ധിക്കണം, നമ്മുടെ കേരളത്തിലെ ആ ചില മാധ്യമങ്ങൾ ഉണ്ടല്ലോ അവർ പിന്തുടരുന്ന അന്ധമായ മോദി വിരോധവും ബിജെപി വിരോധവും ഒക്കെ നമ്മൾ അറിയണം.എന്ന് പറഞ്ഞാൽ ശബരിമലയിലെ യുവതീ പ്രവേശനം കത്തി നിന്നപ്പോൾ വന്ന ചെമ്പോല വിവാദം എങ്ങനെ മറക്കാൻ കഴിയും മോൺസൺ മാവുങ്കൽ എന്ന പുരാവസ്തു തട്ടിപ്പുകാരന്‍ വ്യാജ ചെമ്പോല നൽകിയപ്പോൾ അതായിരുന്നു ഒരു മാധ്യമ സ്ഥാപനത്തിന്റെ വാർത്തയുടെ ആധാരം,എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ നടന്ന ശബരിമല പ്രക്ഷോഭങ്ങളുടെ മുനയൊടിക്കുകയായിരുന്നോ ആ വ്യാജ ചെമ്പോല വാർത്തയുടെ പിന്നിലെ രഹസ്യം എന്നും സംശയിക്കുന്നവരുമുണ്ട്.അത് മാത്രമാണോ ഇനിയും ഉണ്ട് നമ്മുടെ മാധ്യങ്ങളുടെ ചില ഇരട്ടത്താപ്പുകൾ, നമ്മുടെ മാധ്യമങ്ങൾ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയേല്ക്ക് ഒരാൾ വന്നാലോ ബിജെപിയുമായി സഖ്യത്തിന് ഒരു പാർട്ടി വരുകയോ ചെയ്യുമ്പോൾ അത് വലിയ ചർച്ചയാക്കും.

ബിജെപി അധികാരത്തിനു വേണ്ടി മറ്റു പാർട്ടികളെ കൂടെകൂട്ടുന്നു എന്നൊക്കെ പറയും.എന്നാൽ ഇനിയെങ്ങാനും ആരെങ്കുലും കോൺഗ്രസിനൊപ്പം ചേർന്നാലോ അവർക്ക് എന്തൊരു സന്തോഷമാ, കാവിക്കൊടി പിടിക്കുന്ന ശിവസേനക്കാർ കോൺഗ്രെസുമായും എൻ.സി.പി യുമായും ചേർന്നപ്പോൾ നമ്മുടെ മാധ്യങ്ങൾക്ക് അവർ വർഗീയ വാദികളല്ല, എന്നതും നമ്മൾ അറിയണം, പണ്ടേക്ക് പണ്ടേ പച്ചകൊടിപിടിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും നമ്മുടെ മാധ്യമങ്ങൾക്ക് വർഗീയ പാർട്ടിയല്ല, ആ എന്തൊരു സ്നേഹമാ, പക്ഷേങ്കി നമ്മുടെ മാധ്യമങ്ങൾ ബിജെപിക്കും ബിജെപിയുടെ വർച്ചയ്ക്കും ഗുണകരമാകുന്നത് ഒന്നും ചെയ്യില്ലത്രേ,,അവർ അങ്ങനെയാണ്..

അപ്പോൾ അവർ ഉക്രൈൻ- റഷ്യ യുദ്ധത്തിന് വിഡിയോ ഗെയിം ഉപയോഗിക്കുമ്പോൾ അതൊക്കെ അവരുടെ അറിവില്ലായ്മയായി കാണാൻ കഴിയുമോ അതോ അഹങ്കാരമായി കാണാൻ കഴിയുമോ മലയാളികളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് ആരെങ്കിലും കരുതിയാൽ അവരെയും കുറ്റം പറയാനും കഴിയില്ല, എന്നാലും മാപ്പു പറഞ്ഞു മെഴുകോമ്പോൾ ഒന്നോർക്കുക പാവം മലയാളികളെ എല്ലായ്പ്പോഴും ഇങ്ങനെ കബളിപ്പിക്കാൻ കഴിയില്ല എന്ന്..യുദ്ധമൊക്കെയാണ് എന്നാലും നിങ്ങൾ മാധ്യമങ്ങൾ അതിനിടയിലും മോദിക്ക് ഇട്ടു പണികൊടുക്കാൻ നടത്തുന്ന ആ വ്യഗ്രതയുണ്ടല്ലോ അത് എങ്ങനെ കണ്ടില്ലെന്നു നടിക്കാൻ കഴിയും..ക്ഷീരമുള്ളാരു അകിടിൻ ചുവട്ടിലും കൊതുകിനു കൗതുകം ചോര
തന്നെ… ഇങ്ങനെയല്ലാതെ എന്ത് പറയാൻ..

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.