ആറ് മണിക്ക് മുൻപ് ജീവനും കൊണ്ട് ഓടുക,ഖർകീവിലെ ഇന്ത്യക്കാരോട് എംബസി എന്ന തലകെട്ടിൽ വാർത്ത കൊടുക്കാൻ തോന്നിയ ആ മാധ്യമ സ്ഥാപനം ഉണ്ടല്ലോ,അതാണ് റിപ്പോർട്ടർ, എന്ന് പറഞ്ഞാൽ നമ്മുടെ കിണറ്റിലിറങ്ങി വോട്ട് പിടിച്ച ഇടതുമുന്നണി സ്ഥാനാർത്ഥയായി അഴിക്കോട് മണ്ഡലത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച, ആ ആളിന്റെ റിപ്പോർട്ടർ, എന്ന് പറഞ്ഞാൽ രാഷ്ട്രീയമുണ്ടെങ്കിലും നിഷ്പക്ഷനാണ് എന്ന് പറഞ്ഞുകൊണ്ട് പ്രബുദ്ധ മലയാളിലയുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന എം.വി.നികേഷ് കുമാറിന്റെ റിപ്പോർട്ടർ,ആ റിപ്പോർട്ടറിന്റെ ഈ ഹെഡ് ലൈൻ കണ്ടപ്പോൾ ഷാബു പ്രസാദ് എന്നയാൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെയാണ്,”റിപ്പോർട്ടർ എന്ന പ്രെസ്റ്റിട്യൂട്ടിന്റെ ഹെഡ് ലൈൻ നോക്കൂ…..
ആറ് മണിക്ക് മുൻപ് ജീവനും കൊണ്ട് ഓടിക്കോളാൻ…. അവന്റെയൊക്കെ മനസ്സിലെ രാഷ്ട്രവിരുദ്ധത എത്ര രക്ഷകർത്താക്കളുടെ മനസ്സിലാണ് തീ കോരിയിടുന്നത് എന്ന് ആലോചിച്ചു നോക്കൂ… ഇനി വാസ്തവം…,ഇന്ന് വൈകിട്ട് ഉക്രൈൻ സമയം ആറ് മണിക്ക് മുമ്പ് ഖർഖീവിൽ ബങ്കാറുകളിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥികൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തണം…അവർക്ക് ധൈര്യമായി പുറത്തിറങ്ങാം… ദേശീയപതാക പിടിച്ചുകൊണ്ടു പോകുന്നവരെ ആരും ഉപദ്രവിക്കില്ല… വാഹനങ്ങൾ കിട്ടുമെങ്കിൽ അങ്ങനെ അല്ലങ്കിൽ കാൽ നടയായെങ്കിലും എത്തുക… അതിനർത്ഥം വളരെ സിമ്പിൾ ആണ്… മൂന്ന് നാല് മണിക്കൂർ കൊണ്ട് കാൽ നടയായി എത്താൻ പറ്റുന്ന സ്ഥലങ്ങളിൽ ആണ് ഇന്ത്യ അഭയ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്…വാഹനങ്ങളും ട്രെയിനും എല്ലാമുണ്ടാകും… അതൊക്കെ വരികൾക്കിടയിൽ നിന്ന് മനസ്സിലാക്കേണ്ട കാര്യമാണ്… എമ്പസിക്ക് അങ്ങനെയേ പറയാനാകൂ…. അല്ലാതെ റിപ്പോർട്ടർ പറയുന്ന പോലെ… ദേ, ഞങ്ങൾ പറയാനുള്ളത് പറഞ്ഞു, വേണേൽ ആറ് മണിക്ക് മുമ്പ് എങ്ങനേലും പൊയ്ക്കോ എന്നല്ല…
യൂദ്ധഭൂമിയിൽ എന്തൊക്കെ സന്നാഹങ്ങൾ എങ്ങനെയൊക്കെയാണ് ചെയ്തിരിക്കുന്നത് എന്നൊന്നും വിശദമാക്കാൻ കഴിയില്ല… കർട്ടന് മുന്നിലും അതിലേറെ പിന്നിലും ധാരാളം നേഗോസിയേഷൻ നടന്നിട്ടുണ്ടാകും..അതൊന്നും ഒരിക്കലും പുറത്ത് വരില്ല.. വരാനും പാടില്ല… കുട്ടികളുടെ ജീവനാണ് പ്രധാനം…സർക്കാരിനെ വിശ്വസിക്കുക… Thats all…
അല്ല… സ്പെല്ലിങ് തെറ്റാതെ Bastards എന്ന് തന്നെ വിളിക്കേണ്ട ഈ റിപ്പോർട്ടർ തെമ്മാടിയുടെ ലൈസൻസ് കാലാവധി എന്ന് വരെയുണ്ടാകുമോ ആവോ…” എന്ന് പറഞ്ഞുകൊണ്ട് ആ കുറുപ്പ് അവസാനിക്കുമ്പോൾ അതിൽ നല്ല മനോഹരമായ വിമർശനമുണ്ട്.ആ വിമർശനം സമൂഹ മാധ്യമങ്ങളിൽ പലരുടെയും ഭാഗത്ത് നിന്നും ഉണ്ടായി.വിമർശനം മനസിലാക്കാൻ ഉള്ള മനസൊക്കെ ഉണ്ടോ ആവൊ,,?
ലോകം അന്തം വിട്ട് നിന്നപ്പോൾ നമ്മുടെ രാജ്യം ഓപ്പറേഷൻ ഗംഗ പ്രഖ്യാപിച്ചുകൊണ്ട് നമ്മുടെ കൂടെപ്പിറപ്പുകളെ രാജ്യത്തേക്ക് മടക്കി കൊണ്ട് വരാൻ തയ്യാറായി.അതിനിടയിലാണ് ഇങ്ങനെ ചിലർ കുത്തി തിരുപ്പിന്റെ സാദ്ധ്യതകൾ തേടിയത്.ഇന്നിപ്പോൾ വിദ്യാർത്ഥികൾ അടക്കം മടങ്ങി എത്തുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഈ കുത്തി തിരിപ്പൊക്കെ തുറന്നു കാട്ടിയില്ലെങ്കിൽ ചിലപ്പോൾ മറവിയുടെ അസുഖം ലേശം കൂടുതലുള്ള പ്രബുദ്ധ മലയാളി ഇതൊക്കെ അങ്ങ് മറന്നു പോയാലോ,എന്നാലും ഇതൊക്കെ എങ്ങനെ കഴിയുന്നു, പുരകത്തുമ്പോൾ വാഴവെട്ടാൻ, അധികം ചിന്തിക്കുന്നില്ല,പകരം ഒറ്റ ചോദ്യത്തിൽ നിർത്തുന്നു,അഴിക്കോട് മത്സരിച്ചത് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് അല്ലേ..? അപ്പോൾ പിന്നെ ഇതും ഇതിനപ്പുറവും ഉണ്ടാകും,സത്യം പറഞ്ഞാൽ ബിജെപിക്ക് ഗുണം കിട്ടുമോ എന്ന് പേടിക്കുന്ന മാധ്യമ പ്രവർത്തനത്തിന്റെ ഈ കെട്ടകാലത്തിൽ ഇതല്ല ,ഇതിലപ്പുറവും ഉണ്ടാകും..