പിണറായി വിയർക്കും; മാധ്യമങ്ങൾ ഉള്ളത് രക്ഷ

Breaking News Kerala

​ഗവർണർ സർക്കാർ പോര് കടുക്കുകയാണ്.​ഗവർണർ എന്ത് നടപടിയെടുത്താലും അതിനെ ആർഎസ്എസ് അജൻഡയാക്കി മാറ്റാനുള്ള ഒരുതരം വ്യ​ഗ്രതയാണ് സർക്കാർ കാണിക്കുന്നത്.നവംബർ 15 ന് ഒരു ലക്ഷം ആൾക്കാരെ ഉൾപ്പെടുത്തി രാജ്ഭവനിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ് സിപിഎം.നിലവിൽ സർവ്വകലാശാല ചാൻസലർ വിഷയം കത്തിനിൽക്കുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ​ഗവർണർ.

കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. നിയമപരം ആണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ ഇല്ല. എന്തും ചെയ്യാൻ സർക്കാരിന് സ്വാതന്ത്ര്യം ‌ഉണ്ട്. മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട്‌ ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പരിഹസിക്കുകയുണ്ടായി.സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കിയ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഗവർണർ.

തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിൻറെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ഇന്നലെ രാത്രി ദില്ലിയിൽ പറഞ്ഞു. ഇന്നലെയാണ് ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവിൽ പതിനാല് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓ‌ർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്.

ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ്ഓഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.ഓർഡിനൻസിൽ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഓർഡിനൻസിൽ രാജ്ഭവൻറെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ – അതാണ് സർക്കാർ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിൻറെ തിയ്യതിയിൽ ധാരണയുണ്ടാക്കും.

സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓ‌ർ‍ഡിനൻസിൻറെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ് ഓ‌ർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ബില്ലിൻറെ കാര്യത്തിൽ പലതരത്തിലുള്ള നിയമോപദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്.

അതേസമയം ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങുകയാണ് സർക്കാർ. അടുത്തമാസം ചേരുന്ന സഭാ സമ്മേളനം താത്കാലികമായി നിർത്തി ക്രിസ്‍തുമസ് അവധിക്ക് ശേഷം തുടങ്ങി ജനുവരി ആദ്യംവരെ കൊണ്ടുപോകാനാണ് സർക്കാർ ആലോചന. പുതിയ വർഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവർഷം ആരംഭിച്ച സമ്മേളനം പുതിയ വർഷത്തിലും തുടർന്നാൽ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.