രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊല്ലം അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദര്‍ശിച്ചു രാവിലെ 9.55 ന് കുടുംബാംഗങ്ങളോടൊപ്പം അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയ രാഷ്ട്രപതിയെ സന്യാസിനിമാരുടെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്. തുടര്‍ന്ന് ദ്രൗപതി മുര്‍മു മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തുടര്‍ന്ന് പത്തരയോടെ രാഷ്ട്രപതി അമൃതപുരിയില്‍ നിന്ന് മടങ്ങി. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെ ഉച്ചയോടെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയിലെത്തിയത്.രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്നലെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തിയത്. രാവിലെ അമൃതാനന്ദമയി മഠത്തിലെത്തിയ ശേഷം 11.35ന് രാഷ്ട്രപതി തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കുടുംബശ്രീയുടെ പരിപാടിലും പങ്കെടുത്തു. സ്ത്രീ ശാക്തീകരണ രംഗത്ത് കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍വഹിച്ചു. ‘രചന’യുടെ ലോഗോയും രാഷ്ട്രപതി പ്രകാശനം ചെയ്തു. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ടെക്‌നിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഡിപ്ലോമ ബുക്കുകളുടെ പ്രകാശനവും രാഷ്ട്രപതി നിര്‍വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാധാകൃഷ്ണന്‍, വി.കെ പ്രശാന്ത് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പട്ടികജാതി വകുപ്പിന്റെയും, ഐടി വകുപ്പിന്റെയും മൂന്ന് പരിപാടികളില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് തന്നെ തങ്ങും. വൈകീട്ട് ?ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി ഇന്ന് രാത്രി തിരുവനന്തപുരത്ത് തന്നെ തങ്ങും.
നാളെ രാവിലെ കന്യാകുമാരിലെത്തി വിവേകാനന്ദ സ്മാരകം രാഷ്ട്രപതി സന്ദര്‍ശിക്കും. തിരികെയെത്തിയ ശേഷം ഉച്ചയ്ക്കു ലക്ഷദ്വീപിലേയ്ക്കു പോകും. ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം 21ന് ഉച്ചയ്ക്കു രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും. ഇന്ന് തിരുവനന്തപുരം ന?ഗരത്തിലും ശഖ്മുഖം വരെയുള്ള ഭാ?ഗത്തും ?ഗതാ?ഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതാദ്യമായാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തുന്നത്. കഴിഞ്ഞ ?ദിവസം കൊച്ചിയിലാണ് വിമാനമിറങ്ങിയത്. ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ പുരസ്‌കാരം മുര്‍മു സമ്മാനിച്ചിരുന്നു. ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചതിന് ശേഷമാണ് പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് കളര്‍ പുരസ്‌കാരം സമ്മാനിച്ചത്.