പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്റിയാണ് ഇപ്പോള്‍ എവിടെയു ചര്‍ച്ചാ വിഷയം. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ചാനല്‍ നടത്തിയ സംവാദത്തില്‍ കോണ്‍ഗ്രസ് വക്താവായ ഷമ മുഹമ്മദിന്റെ ഇടപെടലും ചില മറുപടികളും പരിഹാസത്തിനും വിമര്‍ശനത്തിനും കാരണമായിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്രറുവിന്റെ കാലം മുതല്‍ നരേന്ദ്രമോദിയുടെ കാലം വരെ ഏതൊരു സര്‍ക്കാരും പതിവായി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ശ്രദ്ധ നേടുന്ന പല കാര്യങ്ങളും നിരോധിച്ചിട്ടുണ്ടെന്ന ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് നല്‍കിയ കോണ്‍ഗ്രസ് വക്തമാവ് ഷമ മുഹമ്മദ് നല്‍കിയ ഉത്തരമാണ് സാമൂഹിക മാദ്ധ്യമങ്ങള്‍ വൈറലായത്.
പണിക്കരുടെ ചോദ്യത്തിന് മറുപടിയായി ചില പുസ്തകങ്ങള്‍ മാത്രമാണ് നെഹ്‌റുവിന്റെ കാലത്ത് നിരോധിച്ചിട്ടുള്ളതെന്നും യൂടൂബ് നിരോധിച്ചിട്ടില്ലെന്നുമാണ് മറുപടി നല്‍കിയത്. നെഹ്‌റുവിന്റെയോ ഇന്ദിരാഗാന്ധിയുടെയോ കാലത്ത് യൂടൂബ് ഇല്ലായിരുന്നു എന്ന കാര്യം ഷമക്ക് അറിയില്ലേയെന്നും വിവരക്കേട് മാത്രമാണല്ലോ വിളിച്ചു കൂവുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നത്. അതേസമയം ഇതേ ചോദ്യത്തിന് ഷമക്ക് നല്ല കിടിലന്‍ മറുപടിയാണ് സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ നല്‍കിയതും അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. നെഹ്‌റുവിന്റെ കാലത്ത് യൂടുബ് ഇല്ല, എന്നാല്‍ അതിന് തുല്യമായ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അവ നിരോധിച്ചിട്ടുണ്ട്. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ ഡോക്യുമെന്ററിയായ ഫാന്റം ഇന്ത്യയും നിരോധിച്ചിട്ടുണ്ട്.
ബിബിസി പ്രക്ഷേപണം ചെയ്ത ഡോക്യുമെന്റി 1969ല്‍ ഇന്ദിരാഗാന്ധി നിരോധിച്ചിട്ടുണ്ട്. നീലഗിരിയിലുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ സ്‌കീം കൊണ്ടോ പദ്ധതി കൊണ്ടോ ഗുണങ്ങളൊന്നുമില്ലെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. ഇത് അംഗീകരിക്കാന്‍ ബിബിസി തയ്യാറാവാതെ ഇരുന്നത് കൊണ്ട് ബിബിസിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരുന്നു.
2010ല്‍ ഷമ മൂഹമ്മദ് കോണ്‍ഗ്രസില്‍ സജീവമായിരുന്ന കാലത്ത് ആയിരിക്കാം അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ഇന്‍ഷാ അള്ളാ ഫുഡ്‌ബോള്‍ ഡോക്യുമെന്റി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു എന്നും ശ്രീജിത്ത് മറുപടി നല്‍കി. പ്രധാനമന്ത്രിയെ കുറിച്ചുള്ള പുതിയ ഡോക്യുമെന്ററിയില്‍ തുടക്കത്തില്‍ തന്നെ പറയുന്ന കാര്യം മുസ്ലീങ്ങളെ വംശഹത്യ ചെയ്യാന്‍ വേണ്ടിയുള്ള ആഹ്വാനം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നു പറയുന്നുണ്ട്. ഇത് സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്നതിനു കാരണമാകും. മോദിക്ക് മുസ്ലീങ്ങളുമായി നല്ല ബന്ധമല്ല ഉള്ളതെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. അത് വാസ്തവിരുദ്ധമാണെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടി.
ലോക ഇസ്ലാമിക സൂഫി കോണ്‍ഫറന്‍സില്‍ പ്രധാനിയായി നിന്നത് മോദിയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതെന്നാണ് ബിബിസി പറയുന്നത് ഇതൊന്നും വസ്തുനിഷ്ഠാപരമായ കാര്യങ്ങളല്ലെന്നും ശ്രീജിത്ത് ചര്‍ച്ചയില്‍ വ്യക്തമാക്കി. ഹര്‍ ഹര്‍ മഹാദേവ് എന്ന് മോദി പറയുന്ന ദൃശ്യങ്ങള്‍ ബിബിസി ഡോക്യുമെന്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അങ്ങനെ പറയുന്നത് അദ്ദേഹത്തിന്റെ വിശ്വാസമായതിനാലാണ്. അതെങ്ങനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കുമെന്നും ശ്രീജിത്ത് ചോദിക്കുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രുദ്രാക്ഷം അണിഞ്ഞ് കാണുന്നുണ്ടെന്നും അതിനെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുമോ എന്നും ചോദ്യം ഉയരുന്നുണ്ട്. സുപ്രീം കോടി വിധി വന്നുകഴിഞ്ഞ കേസിനെ വീണ്ടും രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയിലേക്ക് വ്യാഖ്യാനിച്ചാല്‍ അത്തരം വീഡിയോകള്‍ നിരോധിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.