യച്ചൂരി രണ്ടിടത്ത്; യച്ചൂരി ടു ഇൻ വൺ ജനറൽ സെക്രട്ടറി

Breaking News Kerala

യെച്ചൂരി ഒരേ സമയം കോൺഗ്രസിൻറേയും സിപിഎമ്മിൻറേയും ജനറൽ സെക്രട്ടറി ആണെന്ന ജയറാം രമേശിൻറെ പരാമർശത്തെ പരിഹസിച്ച് ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത് . കോൺഗ്രസ്സിൽ സിപിഎമ്മിൽ ഉള്ളതിനേക്കാൾ സ്വാധീനം യെച്ചൂരിക്കുണ്ടെന്നും ജയറാം രമേശ് ആർ എസി പി ദേശീയ സമ്മേളന വേദിയിൽ പ്രസംഗിച്ചിരുന്നു . ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാൻ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണെന്ന് സന്ദീപ് വാര്യർ ചോദിച്ചു,

ഫെയ്സ്ബുക്ക് പോസ്റ്റിൻരെ പൂർണരൂപം ഇങ്ങനെയാണ്, ഇനിയും എന്തിനാണ് ഈ സതീശനും സുധാകരനുമൊക്കെ ഇവിടെ കിടന്ന് പിണറായിക്കെതിരെ ബോഡി വിത്ത് മസിൽ ഷോ കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല . ഹൈക്കമാന്റിന് നിങ്ങളെയല്ല സിപിഎം ജനറൽ സെക്രട്ടറിയെ ആണ് വിശ്വാസം . കോൺഗ്രസ് ചെന്ന് പെട്ട ഒരവസ്ഥ നോക്കൂ . തമിഴ്‌നാട്ടിൽ രാജീവ് വധത്തിന് ഉത്തരവാദികളായ തീവ്രവാദികൾ സഖ്യ കക്ഷിയായ തീമൂക്കയുടെ സഹായത്തോടെ പുറത്തിറങ്ങി നടക്കാൻ പോകുന്നു . ഒരക്ഷരം മിണ്ടാൻ കോൺഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ല . തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോലും ദേശീയ നേതാക്കളില്ല . കോൺഗ്രസ്സ് പ്രവർത്തകർ നിശബ്ദ പ്രചാരണത്തിലാണത്രെ . കോൺഗ്രസ്സിനെ അറിയാവുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ ? അങ്ങനെ അതീവ രഹസ്യമായി താഴെ തലത്തിൽ പ്ലാനിങ് നടത്തി പ്രചാരണം നടത്താനുള്ള ഇൻഫ്രാസ്റ്റക്ചർ കോൺഗ്രസ്സിൽ അവശേഷിക്കുന്നുണ്ടോ ?

കോൺഗ്രസ്സ് ആകെപ്പാടെയുള്ളത് കേരളത്തിലാണ് . അപ്പോഴാണ് ജയറാം രമേശിനെ പോലെയുള്ള വാ പോയ കോടാലികൾ യെച്ചൂരിയെ കോൺഗ്രസ്സാക്കുന്നത് . ഇതിന്റെ അർത്ഥമെന്താണ് ? ഹൈക്കമാന്റ് ഉദ്ദേശിക്കുന്നത് വ്യക്തമാണ് . ” പിണറായിക്കെതിരെ കൂടുതൽ ഷോ ഒന്നും കാണിക്കാതെ സതീശൻ , സുധാകരൻ … ഗോ ടു യുവർ ക്ലാസ്സെസ്‌” .എന്നാണ് സന്ദീപ് വാര്യയരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അതേസമയം സീതാറാം യച്ചൂരി ഒരേസമയം സിപിഎമ്മിൻറെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശിൻറെ പ്രശംസ.ബിജെപിയെ തോൽപ്പിക്കാൻ തിരഞ്ഞെടുപ്പ് സഖ്യങ്ങളും ബിെജപിയെ ഒറ്റപ്പെടുത്താൻ ഒന്നിച്ചുള്ള പ്രതിരോധവും വേണമെന്ന് യച്ചൂരി അഭിപ്രായപ്പെട്ടു. കോൺഗ്രസുമായി സഹകരിക്കാൻ തടസ്സമില്ലെന്നും എന്നാൽ നെഹ്റൂവിയൻ നയങ്ങളിലേക്കു മടങ്ങിപ്പോകണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു.ആർഎസ്പി ദേശീയ സമ്മേളനത്തിൻറെ ഭാഗമായി നടന്ന സെമിനാറിലാണ് നേതാക്കൾ നിലപാടുകൾ വ്യക്തമാക്കിയത്. പ്രതിപക്ഷ െഎക്യത്തിൻറെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതിനിടെ യച്ചൂരിയെ ‘ടു ഇൻ വൺ’ ജനറൽ സെക്രട്ടറിയെന്നാണ് ജയ്റാം രമേശ് വിശേഷിപ്പിച്ചത്.

കോൺഗ്രസിൽ യച്ചൂരിക്ക് ഏറെ സ്വാധീനമുണ്ട്.കോൺഗ്രസ് ശക്തമല്ലെങ്കിൽ പ്രതിപക്ഷ െഎക്യം സാധ്യമല്ല. കോൺഗ്രസ് മുൻപൊരിക്കലും ഇല്ലാത്ത പ്രതിസന്ധി യാണ് നേരിടുന്നത്. കേരളത്തിൽ തർക്കിക്കാം എന്നാൽ ദേശീയതലത്തിൽ കോൺഗ്രസും ഇടത് പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നാണ് ജയറാം രമേശ് പറഞ്ഞത്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.