ശബരിമല വിവാദക്കാലത്ത് മലകയറാന്‍ ശ്രമിച്ചതിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത രഹ്ന ഫാത്തിമയ്ക്ക് പിന്നാലെ തുടരെ തുടരെ എട്ടിന്റെ പണികള്‍ കിട്ടാറുണ്ട്. നവോത്ഥാനമെന്ന പേരില്‍ ശബരിമലയില്‍ കടന്നു കയറാന്‍ ശ്രമിച്ച രഹ്ന വിശ്വാസികളുടെ നെഞ്ചില്‍ തീര്‍ത്ത മുറിവ് ചെറുതൊന്നുമല്ല. ഹൈന്ദവ ആചാരങ്ങളെയും ഹൈന്ദവ ബിംബങ്ങളെയും നിരന്തരം അധിക്ഷേപിച്ചിരുന്ന രഹ്ന ഫാത്തിമയുടെ തനിനിറമാണ് ശബരിമലയിലും പുറത്ത് വന്നത്. ഭക്തിയല്ല, പകരം ഹൈന്ദവ ആചാരങ്ങളോടുള്ള വെല്ലുവിളിയാണ് ലക്ഷ്യമെന്നു തെളിയിക്കുന്നതാണ് രഹനയുടെ രീതികള്‍.
ഇന്ന് രഹ്ന ഫാത്തിമയ്ക്ക് നിര്‍ണ്ണായകമാണ്. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ച രഹന ഫാത്തിമക്കെതിരായ എടുത്ത കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുകയാണ്. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി നല്കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണമെന്നാണ് രഹന ഫാത്തിമ നല്കിയ ഹര്‍ജിയിലെ ആവശ്യം. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചു, സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു എന്നീ പരാതിയിലാണ് കേസ് എടുത്തത്. ഹര്‍ജിയില്‍ സംസ്ഥാനത്തിന്റെ മറുപടി കോടതി തേടിയിരുന്നു.
2018 ല്‍ തുലാമാസ പൂജയ്ക്കാണ് രഹന ഫാത്തിമ ആചാര ലംഘനം നടത്താന്‍ ശബരിമലയില്‍ എത്തിയത്. സര്‍ക്കാര്‍ ഒത്താശയോടെ പൊലീസ് സംരക്ഷണത്തില്‍ എത്തിയെങ്കിലും ഇവര്‍ക്കെതിരെ ഭക്തരുടെ പ്രതിഷേധം കനത്തതോടെ മടങ്ങുകയായിരുന്നു. ഇതിന് മുന്‍പ് രഹന ഫാത്തിമ ഫേസ്ബുക്കില്‍ ചിത്രവും പങ്കുവെച്ചിരുന്നു. അതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് രഹന്യുടെ മാതാവ് രഹ്നയ്ക്കെതിരെ പരാതിയുമായി എത്തിയത്. രഹ്ന ഫാത്തിമയും ഭര്‍ത്താവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. രഹ്ന ഫാത്തിമയുടെ മാതാവ് പ്യാരി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രഹ്ന ഫാത്തിമയുടെ പീഡനം സഹിക്കവയ്യാതെ ബന്ധുവീട്ടിലേക്ക് മാറിയെന്നും എന്നാല്‍ ഭീഷണി അവിടെയും തുടരുകയാണെന്നും മാതാവ് പ്യാരി പരാതിയില്‍ പറയുന്നു.
നേരത്തെ രഹ്ന ഫാത്തിമയുടെ എറണാകുളത്തെ ഫ്ളാറ്റിലാണ് താമസിച്ചതെന്നും എന്നാല്‍ രഹ്നയും മുന്‍ ജീവിത പങ്കാളി മനോജ് കെ. ശ്രീധറും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടിരുന്നെന്നും പരാതിയില്‍ പറയുന്നു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ അവിടെ നിന്നും താമസം മാറ്റി. ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യം വന്നു. ഇപ്പോള്‍ ബന്ധുവീടുകളില്‍ മാറിതാമസിക്കുകയാണ്. രഹ്ന ഫാത്തിമ ഫോണിലൂടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും പറയുന്നു.